മമ്മൂട്ടിയുടെ കാർക്കശ്യ സ്വഭാവത്തിന്റെ കാരണം ഇതാണ് മോഹൻലാൽ അന്ന് പറഞ്ഞത്.

1

മലയാള സിനിമ എന്നാൽ പ്രതിഭകളുടെ ഒരു മഹാസംഗമാണെന്നാണ് ഇപ്പോൾ ഇന്ത്യൻ സിനിമ ലോകം തന്നെ ചർച്ച ചെയ്യുന്നത്. അത്രത്തോളം കഴിവുള്ള നിരവധി താരങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ സിനിമ ലോകത്തെ മറ്റ് സിനിമ മേഖലകൾ വച്ച് നോക്കുമ്പോള്‍ ഏറ്റവും ചെറിയ സിനിമ ഇൻഡസ്ട്രിയാണ് മലയാളം എന്നിരുന്നാൽ കൂടി മലയാള സിനിമകൾ ചർച്ച ചെയ്യുന്ന പ്രമേയവും അതിലെ പ്രതിഭകളുടെ പ്രകടനവും അതുപോലെതന്നെ മലയാളത്തിലെ ടെക്നീഷ്യന്മാരും സംവിധായകരും ഒക്കെത്തന്നെ മലയാള സിനിമയെ മറ്റ് ഇന്ത്യൻ ഭാഷ സിനിമ മേഖലയിൽ നിന്നും വ്യത്യസ്തമാക്കി നിർത്തുന്നു.

മലയാള സിനിമയുടെ ഈ പ്രശസ്തിക്ക് ഏറ്റവും പ്രധാന കാരണമായി ഉള്ളത് മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ആണ്. അവരുടെ അവിസ്മരണീയമായ അഭിനയ പ്രകടനങ്ങൾ ഉള്ള ചിത്രങ്ങൾ പലപ്പോഴും ബോളിവുഡിലെ സൂപ്പർ താരങ്ങളുടെ പോലും ഫേവറേറ്റ് ആണ്. അവർ പലരും ഈ രണ്ട് ഇതിഹാസതാരങ്ങളുടെയും ആരാധകരാണ് എന്നുള്ളത് പല അഭിമുഖങ്ങളിലും അവർ തന്നെ തുറന്നു പറയുമ്പോഴാണ് മലയാളികൾ പോലും തിരിച്ചറിയുന്നത്.

ADVERTISEMENTS
   

ലോകസിനിമയുടെ നിലവാരത്തിലേക്ക് ചേർത്തുവയ്ക്കാൻ കഴിയുന്ന ചിത്രങ്ങളാണ് പലപ്പോഴും മലയാളത്തിൽ ഇറങ്ങിയിട്ടുള്ളത്. പക്ഷേ ഇൻഡസ്ട്രിയുടെ വലിപ്പ കുറവും, സിനിമകൾ ചെയ്യുമ്പോഴുള്ള സ്വാഭാവികമായുള്ള ബഡ്ജറ്റ് കുറവും കാരണം തന്നെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിപ്പെടാൻ മലയാളത്തിൽ സിനിമയ്ക്ക് ആകുന്നില്ല എന്നുള്ളത് മാത്രമാണ് മലയാളത്തിൻറെ പോരായ്മ.

മറ്റു സിനിമ മേഖലകളിൽ നിന്നും വ്യത്യസ്തമായി ഇരുവരും ഇക്കാലമത്രയും തങ്ങൾ തമ്മിലുള്ള സൗഹൃദത്തെ വളരെ വലിയ ബഹുമാനത്തോടെ കാത്തുസൂക്ഷിക്കുകയും മുന്നോട്ടു കൊണ്ടുപോവുകയും തങ്ങളുടെ അടുത്ത തലമുറയിലേക്ക് അത് പകർന്നു നൽകുകയും ചെയ്തിട്ടുണ്ട്. എപ്പോഴും ഇരു താരങ്ങളും വലിയ ബഹുമാനത്തോടെ മാത്രമേ പരസ്പരം അഭിസംബോധന ചെയ്യാറുള്ളൂ. താരങ്ങളുടെ ഫാൻസ് ഗ്രൂപ്പുകൾ തമ്മിൽ പലപ്പോഴും സംഘർഷങ്ങൾ ഉണ്ടാവുമെങ്കിലും മോഹൻലാൽ മമ്മൂട്ടി എന്നീ മഹാ പ്രതിഭകൾ തമ്മിൽ എല്ലാകാലവും വളരെ ഊഷ്മളമായ ഒരു ബന്ധമാണ് ഉള്ളത്.

ഇപ്പോൾ മോഹൻലാൽ മഹാനടൻ മമ്മൂട്ടിയെ കുറിച്ച് പഴയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്. മമ്മൂട്ടിയുടെ സ്വഭാവത്തിന് വലിയ കാർക്കശ്യമാണെന്നും മമ്മൂട്ടി വലിയ ദേഷ്യക്കാരൻ ആണെന്നുള്ള പൊതുവേയുള്ള പരാമർശം സിനിമ ലോകത്ത് തന്നെയുണ്ട്. മലയാള സിനിമയുടെ വല്യേട്ടൻ തന്നെയാണ് അദ്ദേഹം. എന്തുകൊണ്ടാണ് മമ്മൂട്ടിയുടെ സ്വൊഭാവത്തിൽ ഇത്രയധികം കാർക്കഷ്യം ഉണ്ടായത് എന്ന് വെളിപ്പെടുത്തുകയാണ് മോഹൻലാൽ. തങ്ങൾ ഇരുവരുടെയും സ്വഭാവത്തിന്റെ ഒരു വ്യത്യാസങ്ങൾ കൂടി മോഹൻലാൽ ഇവിടെ ചർച്ച ചെയ്യുന്നുണ്ട്.

ഇരുവരെയും ആരാധകർ പുകഴ്ത്തുകയും ബഹുമാനിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ വലിയ തരത്തിലുള്ള വിമർശനങ്ങളുംഇരു താരങ്ങൾക്കെതിരെ പലപ്പോഴും ഉണ്ടാകാറുമുണ്ട്. ഇരുവരും തങ്ങളുടെ അഭിനയമൊക്കെ മതിയാക്കി വീട്ടിലിരിക്കേണ്ട സമയമായി എന്ന് പ്രായമായും എന്നുള്ള തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ ഇരു താരങ്ങൾക്ക് നേരെ ഉണ്ടാകാറുണ്ട്. എങ്കിൽ കൂടി തങ്ങളുടെ പുതിയ ചിത്രങ്ങളിലൂടെ അതിനെല്ലാം മറുപടി നൽകിക്കൊണ്ട് അവർ കാലങ്ങളായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.

ഇന്നും മലയാള സിനിമയിലെ ഏറ്റവും വാണിജ്യ മൂല്യമുള്ള താരങ്ങളായി അവർ ഇരുവരും നിലനിൽക്കുന്നു എന്നുള്ളത് ആരെയും അമ്പരപ്പിക്കുന്ന ഒരു കാര്യമാണ്. ഇരു സൂപ്പർതാരങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വിമർശനം നേരിടുന്ന നടൻ മോഹൻലാലാണ്. അതിന്റെ പ്രധാന കാരണം സോഷ്യൽ ഇടങ്ങളിൽ കുറച്ചുകൂടി സജീവമായുള്ള ലാലിൻറെ പ്രവർത്തനങ്ങൾ ആണ്. ഉദാഹരണമായി അദ്ദേഹത്തിൻറെ ബ്ലോഗ് എഴുത്ത് ,ചില സാമൂഹ്യ വിഷയങ്ങൾ ഉള്ള അഭിപ്രായം പറച്ചിൽ എന്നിവ.

എന്നിരുന്നാലും തന്റെ നേരെയുള്ള എല്ലാതരം പരിഹാസങ്ങൾക്കും ആരോപണങ്ങൾക്കും മൗനമാണ് മോഹൻലാലിന്റെ സ്ഥിരം മറുപടി. എന്നാൽ മമ്മൂട്ടിയയെ സംബന്ധിച്ച് മമ്മൂട്ടിയോട് ടെ ഒരു ചോദ്യം ഒരാൾ ചോദിക്കുമ്പോൾ വളരെയധികം സൂക്ഷിക്കേണ്ട ഒരു കാര്യമുണ്ട് എല്ലാകാര്യത്തിനും അതി ശക്തമായി വെട്ടി തുറന്നു മറുപടി പറയുന്ന ഒരു വ്യക്തി കൂടിയാണ് മമ്മൂട്ടി. മോഹൻലാൽ പൊതുവേ ഒരു നയത്തോടെ സംസാരിച്ചു ആരെയും വെറുപ്പിക്കാതെ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. ഇപ്പോൾ മമ്മൂട്ടിയുടെ സ്വഭാവത്തിലെ കാർക്കശ്യത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞത് ഇങ്ങനെയാണ്.

നമ്മൾ സ്ഥിരമായി ഒരു ജോലി ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തിയാണെങ്കിൽ ആ ജോലിയുടെ ചില രീതികളും നമ്മളിലും ഉണ്ടാകാൻ സാധ്യതയുണ്ട്. ജീവിതത്തിൽ വളരെ ഫണ്ണിയായിട്ടുള്ള ഒരു വ്യക്തിയാണ് താൻ . എന്നാൽ മമ്മൂട്ടി വളരെയധികം തമാശ പറയുന്ന വളരെയധികം തമാശ ആസ്വദിക്കുന്ന തൻറെ കോളേജ് കാലഘട്ടത്തിൽ പോലും നിരവധി തമാശകൾ നിറഞ്ഞ പ്രോഗ്രാമുകൾ ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ്, എന്നാൽ അദ്ദേഹം സിനിമ മേഖലയിലേക്ക് വന്നപ്പോൾ തന്റെ അത്തരത്തിലുള്ള സ്വഭാവങ്ങൾക്കെല്ലാം ഒരു പരിധി വെച്ച് നിയന്ത്രിച്ച് നിർത്തിയിരുന്നു. അതിന് അദ്ദേഹത്തിൻറെതായ ചില കാരണങ്ങൾ കൂടിയുണ്ട് . എന്നാൽ തൻ്റെ വളരെ അടുത്ത സൗഹൃദങ്ങളിൽ അദ്ദേഹം അദ്ദേഹത്തിൻറെ നിയന്ത്രണങ്ങൾ എല്ലാം മാറ്റിവെച്ച് സഹകരിക്കാറുണ്ട് എന്നും മോഹൻലാൽ പറയുന്നു.

തനിക്ക് കാർക്കശ്യമുള്ള ഒരു സ്വഭാവം ഉണ്ടെന്ന് വരുത്തിതീർക്കാൻ പരമാവധി ശ്രമിക്കുന്ന ഒരു വ്യക്തിയാണ് മമ്മൂക്ക. പക്ഷേ യഥാർത്ഥത്തിൽ അദ്ദേഹം അങ്ങനെയല്ല. അദ്ദേഹം എന്തുകൊണ്ട് അങ്ങനെ സ്വഭാവം വെച്ച് പുലർത്തുന്നു എന്ന് ചിന്തിച്ചാൽ അത് അദ്ദേഹത്തിൻറെ ഒരു സംരക്ഷണ കവചമാണ്. അദ്ദേഹം അങ്ങനെ പെരുമാറിയില്ലെങ്കിൽ എല്ലാവരും കയറി അദ്ദേഹത്തിന്റെ മേൽ മേഞ്ഞിട്ടു പോകും എന്നാണ് മോഹൻലാൽ പറയുന്നത്. താൻ തൻ്റെ ജീവിതത്തിൽ അത്തരത്തിലുള്ള ഒരു ഷീൽഡും ഇടാറില്ല . അതുകൊണ്ടു തൻ്റെ മുകളിൽ ചാടി കേറാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട് എന്നും മോഹൻലാൽ പറയുന്നു. തന്നെ സംബന്ധിച്ചു അതിൽ വലിയ കുഴപ്പം കാണുന്നില്ല .

പക്ഷേ മമ്മൂക്കയെ സംബന്ധിച്ച് അത്തരം കാര്യങ്ങളിൽ വലിയ താല്പര്യമില്ലാത്തതുകൊണ്ട് തന്നെ അത്തരം സമീപനങ്ങളോട് അധികം അടുക്കാതെ നിൽക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഒരു വ്യക്തി തന്നോട് സംസാരിക്കാൻ വന്നാൽ പരമാവധി സഹകരിച്ച സംസാരിക്കാൻ നിൽക്കും പക്ഷേ മമ്മൂക്ക അങ്ങനെയല്ല എന്ന് ലാൽ പറയുന്നു. തന്നോട് ഒരാൾ സംസാരിക്കാൻ വന്നാൽ എന്തിനാണ് വന്നത് ആരാണ് എന്നുള്ളത് എല്ലാ വിവരങ്ങളും അദ്ദേഹത്തിന് അറിയേണ്ടതായിട്ടുണ്ട് എന്ന് അത്തരം കാര്യങ്ങൾ കുറച്ചുകൂടി ഫ്ലെക്സിഫ്ലെക്സിബിൾ ആണെന്ന് കൂടി മോഹൻലാൽ പറയുന്നു. അത് അദ്ദേഹത്തിന്റെ ഒരു സ്വഭാവമാണ് എന്നും ലാൽ പറയുന്നു.

ADVERTISEMENTS
Previous articleഅന്ന് മമ്മൂട്ടി മോഹൻലാലിൻറെ സെറ്റിലെത്തി ലാലിനോട് തട്ടിക്കയറി: എന്തിനെന്നറിഞ്ഞാൽ ആരും കയ്യടിക്കും രണ്ടാൾക്കും വേണ്ടി