സൂത്രധാരനെന്ന മലയാള സിനിമയിലൂടെ മലയാള സിനിമ മേഖലയിലേക്ക് കടന്നുവന്ന നടിയാണ് മീരാ ജാസ്മിൻ. വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു ആദ്യ ചിത്രത്തിലൂടെ തന്നെ താരം സ്വന്തമാക്കിയത്.. ആരും ആഗ്രഹിക്കുന്ന ഒരു തുടക്കം തന്നെയാണ് മീരയ്ക്ക് സിനിമയിൽ നിന്നും ലഭിച്ചത്. ലോഹിതദാസിന്റെ സിനിമയിൽ തന്നെ ആദ്യം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിരുന്നു.. വർഷങ്ങൾക്കു ശേഷം ഒരു അഭിമുഖ്യത്തിൽ എത്തിയ താരം ഈ ചിത്രത്തെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നു.
പേരറിയാം മകയിരം നാളറിയാം… എന്ന ഗാനം ഷൂട്ട് ചെയ്തതിനെ കുറിച്ചാണ് താരം പറയുന്നത്. തന്റെ ആദ്യ ഷൂട്ടിംഗ് ആയിരുന്നു അത്. അന്ന് അഭിനയിക്കാൻ ഒന്നും അറിയില്ല. ഭയങ്കര നേർവസായിരുന്നു. ഈ പാട്ടാണ് ആദ്യം ഷൂട്ട് ചെയ്യുന്നത് എന്റെ കരിയറിൽ ആദ്യം ക്യാമറ ഫേസ് ചെയ്യുന്നത് ഇതിലാണ്.
സുജാത ചേച്ചിയുടെ വോയിസിലുള്ള പാട്ടാണ്. അതിലൂടെയാണ് അഭിനയിക്കാൻ പഠിച്ചത് തന്നെ. ആ സമയത്ത് ലോഹി അങ്കിൾ ചോദിക്കുമായിരുന്നു വായിക്കാറുണ്ടോ എന്ന്. വായനാശീലം ഇല്ല എന്ന് പറഞ്ഞപ്പോൾ കുട്ടി ഭാവന വളരണമെങ്കിൽ വായിക്കണം എന്നൊക്കെ പറഞ്ഞു എന്നെക്കൊണ്ട് ഒരുപാട് പുസ്തകങ്ങൾ വായിപ്പിക്കുമായിരുന്നു. അങ്ങനെ താൻ ഒരുപാട് പുസ്തകങ്ങളൊക്കെ വായിച്ചിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്. എന്റെ ഇമാജിനേഷൻ വളർത്താൻ വേണ്ടി ലോഹി അങ്കിൾ കമലാദാസിന്റെ കുറെ കവിതകളൊക്കെ വായിപ്പിക്കുമായിരുന്നു.
പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയായിരുന്നു ചെയ്തത്. ഒന്നിലധികം മനോഹരമായ കഥാപാത്രങ്ങളിൽ അവിസ്മരണീയമായ രീതിയിൽ താരം തിളങ്ങുകയാണ് ചെയ്തത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഒക്കെ തനിക്ക് വളരെ നിഷ്പ്രയാസം ചെയ്യാൻ സാധിക്കും എന്ന് പിന്നീട് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
അതിനൊക്കെ കാരണം ഒരുപക്ഷേ തുടക്കത്തിൽ ലഭിച്ച ലോഹിതദാസിന്റെ ഉപദേശങ്ങൾ തന്നെയായിരിക്കും എന്നതാണ് സത്യം. വായിച്ചാൽ ഭാവന വളരുമെന്ന് ലോഹി അങ്കിൾ തന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് ഈ അഭിമുഖത്തിൽ താരം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. വർഷങ്ങൾക്ക് ശേഷവും തന്റെ ഗുരുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ മീരയ്ക്ക് നൂറുനാവാണ്. പക്ഷെ അദ്ദേഹവുമായി മീരക്ക് പ്രണയമായിരുന്നു എന്നൊക്കെ തരത്തിലുള്ള നിരവധി ഗോസിപ്പുകള്‍ വന്നിരുന്നു. ഒരു സമയത്ത് ലോഹിത ദാസിന്റെ ഭാര്യ തന്നെ മീരകെതിരെ രംഗത്ത് വന്നിരുന്നു. അതെ പോലെ തന്നെ മീരയുടെ കുടുംബവും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.
പക്ഷെ താണെന്നും അദ്ദേഹത്തെ തന്‍റെ ഗുരുവായി മാത്രമാണ് കാണുന്നത് എന്നും തന്റെ ഒരു വലിയ മെന്റര്‍ ആയിരുന്നു അദ്ദേഹം എന്നും സിനിമയിലെ ചതിക്കുഴികളെ പറ്റിയും മറ്റും നിരവധി കാര്യങ്ങള്‍ അദ്ദേഹം തനിക്ക് പറഞ്ഞു തന്നിട്ടുണ്ട് എന്ന് മീര ജാസ്മിന്‍ പറയുന്നു .