മോഹൻലാലിന്റെ ‘തൻമാത്ര’യിൽ രമേശൻ നായരുടെ ഭാര്യ രേഖയായി അഭിനയിച്ച മീര വാസുദേവ് ഇനിയും സിനിമയിൽ താൻ ചെയ്യാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. താൻ അമ്പതു വയസ്സുള്ള ഒരു മധ്യവയസ്‌ക സ്ത്രീയാണെന്ന് പലരും കരുതുന്നുണ്ടെന്നും അത് ‘തന്മാത്ര’ മൂലമാണെന്നും ഒരു അഭിമുഖത്തിൽ മീര വാസുദേവ് പറഞ്ഞു.
ആക്ഷൻ സിനിമകൾ ചെയ്യാൻ ഞാൻ വാളരെയധികം ഇഷ്ടപ്പെടുന്നു. ഞാൻ കിക്ക്ബോക്സിംഗ് പഠിച്ചതാണ്. എനിക്ക് നന്നായി ആക്ഷൻ മൂവികൾ ചെയ്യാൻ കഴിയും,അതെനിക്കുറപ്പുണ്ട്. ഞാൻ തന്മാത്ര ചെയ്ത് വർഷങ്ങളായി. ആ സിനിമ ചെയ്ത അതേ പ്രായം ആണ് ഇപ്പോഴും എനിക്ക് തോന്നുന്നത്. പലരും എന്നെ അമ്പത് വയസ്സിനു മുകളിൽ പ്രായമുള്ളവരായി കരുതുന്നു. അതിനുള്ള കാരണം ‘തന്മാത്ര’എന്ന ചിത്രമാണ്. കാരണം, അതിൽ നാല്പതു വയസ്സുള്ള ഒരു അമ്മവേഷം ഞാൻ ചെയ്തിരുന്നു. ! ഇരുപത്തിമൂന്നാം വയസ്സിൽ ഞാൻ അഭിനയിച്ച ചിത്രമാണ് ‘മോളിക്യുലർ’.
ആളുകൾ ഇപ്പോഴും എന്നെ തന്മാത്രയിലെ ആ കഥാപാത്രമായി കാണുന്നു. എന്നാൽ പുറത്ത് ഞാൻ മറ്റൊരാളാണ്. ലുലു മാളിൽ പോകുമ്പോൾ ഞാൻ മുഖം മറയ്ക്കില്ല. അപ്പോഴും ആൾക്കാർ എന്നെ തിരിച്ചറിയില്ല എന്നെനിക്കുറപ്പുണ്ട്. അഥവാ അവർ എന്നോട് തന്മാത്രയിൽ നായികയല്ലേ എന്ന് ചോദിച്ചാൽ അല്ല ഏന് ഞാൻ പറഞ്ഞാൽ അവർ വിശ്വസിച്ചു പോകും. ‘. മീര വാസുദേവ് പറയുന്നു