Advertisement
Home MOVIES ആ നടനെ പോലെ ഒരാളെയേ ഞാൻ വിവാഹം കഴിക്കുള്ളു എന്ന് അമ്മയോട് പറയുമായിരുന്നു – ഇന്നും...

ആ നടനെ പോലെ ഒരാളെയേ ഞാൻ വിവാഹം കഴിക്കുള്ളു എന്ന് അമ്മയോട് പറയുമായിരുന്നു – ഇന്നും വലിയ ആരാധന മീന പറഞ്ഞത്

192

ഇന്ത്യൻ സിനിമ ലോകത്തു തന്റേതായ താര  സിംഹാസനം പണിതിട്ട് നായിക നടി ഇന്നും നായിക നടിയായി തിളങ്ങി നിൽക്കുന്ന ചുരുക്കം നായികമാരിൽ ഒരാൾ . സിനിമയിൽ നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ നടി മീനയെ ആദരിക്കുന്ന ചടങ്ങിൽ സൂപ്പർ സ്റ്റാർ രജനികാന്ത് ഉൾപ്പടെ നിരവധി പേർ എത്തിയിരുന്നു. നടി മീന അടുത്തിടെ നടത്തിയ ഒരു വെളിപെപ്ടുത്താൽ വലിയ തോതിൽ വൈറലായിരുന്നു..‌ 1982-ല്‍ പുറത്തിറങ്ങിയ ത നെഞ്ചങ്ങൾ (Nenjangal) എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച മീന, സിനിമാ ലോകത്തെ അനുഭവങ്ങളും രഹസ്യങ്ങളും അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ പങ്കുവെച്ചു.‌ ചലച്ചിത്ര താരം സുഹാസിനി മണിരത്നം അവതാരകയായ സിനി ഉലകം (CineUlagam) ചാനലിലെ ടോക്ക് ഷോയിലായിരുന്നു മലയാളികളുടെ കൂടെ പ്രീയങ്കരിയായ നടിയായ മീനയുടെ തുറന്നു പറച്ചില്‍.

ഇന്ത്യൻ സിനിമയിലെ ഒരു നടനോട് തനിയ്ക്കു അടക്കാനാവാത്തപ്രണയം തോന്നിയിരുന്നു എന്ന് മീന വെളിപ്പെടുത്തിയത് . ബോളിവുഡ് താരം ഹൃത്വിക് റോഷനോട് തനിക്ക് കടുത്ത പ്രണയമായിരുന്നു എന്ന കാര്യം മീന തുറന്നു പറഞ്ഞു. “എന്റെ അമ്മയോട് ഞാന്‍ പറയുമായിരുന്നു, ഹൃത്വിക് റോഷനെ പോലെ ഒരാളെ ഭര്‍ത്താവായി കിട്ടണം എന്ന്. അദ്ദേഹത്തിന്റെ വിവാഹദിവസം ഞാൻ ശരിക്കും തകര്‍ന്നു പോയി . അന്ന് ഞാന്‍ വിവാഹിതയായിരുന്നില്ല,” മീന പറഞ്ഞു. സുഹാസിനി മീനയെയും ഹൃത്വിക് റോഷനെയും ഒന്നിച്ചുള്ള ഒരു ചിത്രം കാണിച്ചതോടെയാണ് ഈ തുറന്നു പറച്ചില്‍ നടന്നത്.

READ NOW  പൃഥ്വിരാജ് അഹങ്കാരി ആണോ എന്ന് ചോദിച്ചാൽ അതിന്റെ മറുപടി ഇതാണ്. സിദ്ധിഖ് അന്ന് പറഞ്ഞത്

ADVERTISEMENTS

തന്റെ കരിയറില്‍ നഷ്ടപ്പെട്ട ചില അവസരങ്ങളെ കുറിച്ചും മീന സംസാരിച്ചു. ഇതില്‍ ഒന്ന് സൂപ്പര്‍ താരം രജനികാന്ത് നായകനായ “പടയപ്പ” എന്ന ചിത്രത്തിലെ വില്ലന്‍ വേഷമായിരുന്നു. ഈ വേഷം ആദ്യം മീനയ്ക്ക് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, അമ്മയുടെ ഉപദേശം കാരണം അവസരം നിരസിച്ചു. ഒരു നായികാതാരമായി വളരാന്‍ ശ്രമിക്കുന്ന സമയത്ത് നെഗറ്റീവ് വേഷം ചെയ്യുന്നത് കരിയറിനെമോശമായി ബാധിക്കുമെന്നായിരുന്നു അമ്മയുടെ മുന്നറിയിപ്പ്.

പിന്നീട് ഈ വേഷം ഏറ്റെടുത്തത് നടി രമ്യാ കൃഷ്ണന്‍ ആയിരുന്നു.അത് രമ്യയുടെ കരിയറിലെ തന്നെ ഏറ്റവും വലയ ഹിറ്റുകളിൽ ഒന്നായി തീർന്നു. വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ട ഒരു വേഷമായിരുന്നു. രെമ്യ കൃഷ്ണന്റെ കരിയറിൽ മികവുറ്റ വേഷങ്ങൾ വരാൻ കാരണമായത് പടയപ്പയിലെ ആ വേഷമായിരുന്നു. ഈ വേഷം നിരസിച്ചതില്‍ പിന്നീട് തനിക്ക് ദുഃഖം തോന്നിയിട്ടുണ്ടെന്ന് മീന സമ്മതിച്ചു.

READ NOW  യുവത്വത്തിന്റെ സിനിമാലോകമെന്നത് ആശങ്കയുടേതോ അതോ സര്ഗാത്മകതയുടേതോ ?

ഹൃത്വിക് റോഷനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ ടോക്ക് ഷോ എപ്പിസോഡ് വീണ്ടും മീനയെ ആരാധകരുടെ മനസ്സില്‍ നിറച്ചിരിക്കുകയാണ് . നിരവധി സഹപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ മീനയുടെ തുറന്നു പറച്ചിലിനെ പ്രശംസിച്ചു.

2020 ൽ മീന തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രവും ഇപ്പോൾ വൈറൽ ആവുന്നുണ്ട് ആ ചിത്രത്തോടൊപ്പം ഉള്ള മീനയുടെ കുറിപ്പ് ഇങ്ങനെയാണ് “എൻ്റെ ഹൃദയം തകർന്ന ദിവസം 😄 എൻ്റെ എക്കാലത്തെയും പ്രിയപ്പെട്ടവനെ ബാംഗ്ലൂരിൽ വെച്ച് അവൻ്റെ വിവാഹത്തിന് ശേഷമുള്ള ഒത്തുചേരലിൽ കണ്ടുമുട്ടി”.

 

View this post on Instagram

 

A post shared by Meena Sagar (@meenasagar16)

കരിയറില്‍ ചില നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പുതുമുഖങ്ങള്‍ക്ക് പ്രചോദനമാണ് മീന. 1982-ല്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച മീന പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി വിജയചിത്രങ്ങൾ നൽകിയിട്ടുണ്ട്. ഒരു പക്ഷേ ഇത്രയും വർഷം ഇത്രയും സിനിമ മേഖലകളിൽ നിര സാന്നിധ്യമാവുകയും ഇന്നും നായിക വേഷങ്ങൾ ചെയ്യുകയും ചെയ്യുന്ന ഏക നടി മീന തന്നെ ആയിരിക്കും . മലയാളികൾക്ക് ത്നങ്ങളുടെ സ്‌പേപ്പർ താരം മോഹൻലാലിൻറെ ഏറ്റവും പ്രീയപ്പെട്ട നായികയാണ് മീന. നിരവധി ഹിറ്റ് ചിത്രങ്ങളിൽ മീന മലയാളത്തിലും നായികയായിട്ടുണ്ട്.

READ NOW  അന്ന് കൃത്യ നിഷ്ഠയില്ലാത്തതിന് ശിവാജി ഗണേശൻ നടൻ ബിജു മേനോന് നൽകിയ ഉപദേശം. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ കഥ മാറിയേനെ.
ADVERTISEMENTS