വെറും ഒരു ക്രഷ് എന്നതിനും ഒരുപാടപ്പുറം ആണ് അദ്ദേഹം എനിക്ക് : അടുപ്പമുള്ള പലർക്കും അതറിയാം – ആ നടനെ കുറിച്ച് മഞ്ജു പറഞ്ഞത്.

21883

മലയാളത്തിൽ ലേഡീസ് സൂപ്പർ സർ മഞ്ജുവാര്യരെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ വളരെ ചുരുക്കം ആയിരിക്കും. അഭിനയ മികവുകൊണ്ട് 15 വർഷങ്ങൾക്ക് ശേഷമുള്ള തൻറെ തിരിച്ചുവരവിൽ പോലും വിസ്മയങ്ങൾ സൃഷ്ടിച്ചത്. മലയാള സിനിമയുടെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന പട്ടം സ്വന്തമാക്കിയ നായിക. ഇന്നിപ്പോൾ മലയാളം കഴിഞ്ഞ് തമിഴ് തെലുങ്ക് ഇൻഡസ്ട്രിയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് മഞ്ജുവാര്യർ. അതേപോലെതന്നെ ബോളിവുഡ് നടി ലക്ഷ്യം വെക്കുന്നുണ്ടെന്ന് വാർത്തകൾ വരുന്നുണ്ട്.

മഞ്ജുവിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അറിയാനും പ്രേക്ഷകർക്ക് ഒരുപാട് ആഗ്രഹമുള്ള കാര്യമാണ്. അത്രത്തോളം അവർ ആരാധിക്കുന്ന ഒരു നായിക കൂടിയാണ് മഞ്ജുവാര്യർ. നടൻ ദിലീപുമായ വേർപിരിയലും പിന്നീട് താരത്തിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവവികാസങ്ങളെല്ലാം ആരാധകരെ അവരോട് കൂടുതൽ അടുപ്പിച്ചിട്ടേ ഉള്ളൂ. ഇപ്പോൾ മഞ്ജുവാര്യർ തൻറെ കുട്ടിക്കാലം മുതലുള്ള വലിയ ക്രഷും ആരാധനയും തോന്നിയ ഒരു നടനെ കുറിച്ച് തുറന്നുപറച്ചിലാണ് വൈറൽ ആകുന്നത്.

ADVERTISEMENTS
READ NOW  ആള്‍ക്കൂട്ടത്തിലാരോ ജയറാമിന്റെ മുണ്ട് അഴിച്ചെടുത്തു അതും സ്വന്തം നാട്ടില്‍ വച്ച് .പിന്നെ നടന്നത് വെളിപ്പെടുത്തി ഇന്നസെന്റ്

നടൻ പ്രഭുദേവയെ കുറിച്ചാണ് മഞ്ജുവാര്യർ അത് പറഞ്ഞിട്ടുള്ളത്. എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് എന്ന് മഞ്ജു പറയുന്നു. തൻറെ കുട്ടിക്കാലം മുതലുള്ള ഒരു ഭയങ്കരമായ ക്രഷ്അല്ലെങ്കിൽ അതിനുമപ്പുറം ഒരു ആരാധനാപാത്രം അങ്ങനെയൊന്നും പറഞ്ഞാൽ പോരാതെ വരും. അതൊക്കെ വളരെ ചെറിയ ഒരു വാക്കാണ്. അതൊക്കെ അണ്ടർ സ്റ്റേറ്റ്മെൻറ് ആണെന്ന് പറഞ്ഞു പോകേണ്ടിവരും. അത്രയും എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രഭുദേവ സാറിനെ . എന്നെങ്കിലും ഒരുമിച്ച് വർക്ക് ചെയ്യണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഒരുപക്ഷേ അതിനൊക്കെ എത്രയോ അപ്പുറമാണ് അദ്ദേഹം എനിക്ക് മഞ്ജു വാര്യർ പറയുന്നു. സത്യത്തിൽ മഞ്ജുവാര്യർ ഇന്നേവരെ ഒരു നടന്മാരെ കുറിച്ചും ഇങ്ങനെ പറഞ്ഞിട്ടില്ല എന്നുള്ളത് വളരെ അത്ഭുതകരമായ ഒരു കാര്യമാണ്.

ഗൾഫ് അപശ്ചാത്തലത്തിൽ മഞ്ജു വാര്യർ നായികയായി ഒരുങ്ങിയ ആയിഷ എന്ന ചിത്രത്തിൽ ഒരു ഗാനത്തിന്റെ ഡാൻസ് കൊറിയോഗ്രാഫി ചെയ്തത് പ്രഭുദേവയായിരുന്നു. അത് എങ്ങനെ സംഭവിച്ചു എന്നുള്ള കാര്യത്തെക്കുറിച്ച് ഒരു ഓൺലൈൻ ചാനൽ നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. അതിലേക്ക് പ്രഭുദേവ എത്തിയ കാര്യവും മഞ്ജുവാര്യർ പറയുന്നുണ്ട്.

READ NOW  സരിതയ്ക്ക് നാല് ഭർത്താക്കന്മാർ ഉണ്ടോ? ബെയിൽവാൻ രംഗനാഥന്‍റെ വാക്കുകള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കും.

ആ സിനിമയിൽ ഇങ്ങനെയൊരു പാട്ടും ഇത്തരത്തിൽ ഒരു സന്ദർഭം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ചുമ്മാ ഒരു ഭാഗ്യം പരീക്ഷിക്കാൻ എന്ന രീതിയിലാണ് താൻ അദ്ദേഹത്തോട് ചോദിച്ചത്അത് താൻ തന്നെയാണ് അദ്ദേഹത്തോട് ചോദിച്ചത്. സാർ ഇങ്ങനെ ഒരു പാട്ട് ഉണ്ട്സാറിന് അത് ചെയ്തു തരാൻ പറ്റുമോ എന്നുള്ളത് വളരെ ടെൻഷനോടെയും ഭയത്തോടെയും ആരാധനയോടെയും ആണ് ചോദിച്ചത്. അതിന് അപ്പോൾ തന്നെ അദ്ദേഹം സമ്മതം മൂളി. പിന്നെ എന്താണ് നമുക്ക് ചെയ്യാമല്ലോ എന്നുള്ള രീതിയിൽ അദ്ദേഹം മറുപടി പറയുകയായിരുന്നു.

അപ്പോൾ താൻ ശരിക്കും അന്തം വിട്ടു പോയി. മണിച്ചിത്രത്താഴ് സിനിമയിൽ ഇന്നസെൻറ് ഏട്ടൻ പറഞ്ഞപോലെ “എന്താ പറഞ്ഞേ” എന്നുള്ള രീതിയിലുള്ള ഒരു എക്സ്പ്രഷൻ ആയി പോയി ആ സമയത്ത് തനിക്കെന്ന് മഞ്ജു വാര്യർ പറയുന്നു. ഇങ്ങനെ ഒരു പാട്ട് അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചതിന് ശേഷമാണ് അതിനു പറ്റിയ ഒരു പാട്ട് ഒരുക്കണമല്ലോ എന്നുള്ള കാര്യം പിന്നീട് തങ്ങൾ ആലോചിച്ചത്. പിന്നീട് അങ്ങനെ ഒരു പാട്ട് ഒരുക്കാനുള്ള ശ്രമത്തിലായിരുന്നു തങ്ങൾ എല്ലാവരും എന്ന് മഞ്ജുവാര്യർ പറയുന്നു.

READ NOW  പരാജയപ്പെട്ട സിനിമയ്ക്ക് വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ തള്ളി മറിക്കുന്ന നടന്മാർക്ക് എട്ടിൻറെ പണിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
ADVERTISEMENTS