സുധീർകുമാർ എന്ന മണിയൻപിള്ള രാജു അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത് 1970 കളുടെ പകുതിയോടു കൂടിയാണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ ഒരു ടേണിങ് പോയിന്റ് എന്ന് പറയുന്നത് മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെയാണ്.
തന്റെ അഭിനയജീവിതത്തിൽ നാല് ദശകങ്ങൾ പിന്നിടുമ്പോൾ അദ്ദേഹം വളരെ വലിയൊരു സ്ഥാനമാണ് മലയാള സിനിമ ലോകത്ത് തന്റെതായി പടുത്തുയർത്തിയിരിക്കുന്നത്. ഒരു ഓൺലൈൻ ചാനലിന് നല്കിയ അഭിമുഖത്തിന് മണിയൻപിള്ള രാജു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.
1997 ലെ മോഹൻലാലിന്റെ അതിഗംഭീരമായി ചിത്രമായിരുന്നു ആറാം തമ്പുരാൻ. ആ ചിത്രത്തിൽ മണിയൻപിള്ള രാജുവും ഒരു വേഷം ചെയ്തിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ആ പടം മലയാളക്കരയിൽ വമ്പൻ ഹിറ്റായിട്ടുണ്ടായിരുന്നു. ആ സിനിമ നടക്കാൻ താനൊരു കാരണമാണ് എന്നാണ് മണിയൻപിള്ള രാജു പറയുന്നത്.
അന്ന് ഒരിക്കൽ ചെന്നൈയിലേക്കോ മറ്റോ ഫ്ലൈറ്റിൽ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് നിർമ്മാതാവ് സുരേഷ് കുമാറിനെ കാണുന്നത്. അദ്ദേഹത്തിനോട് പുതിയ പ്രോജക്ടിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് തമിഴ് നടനായ അർജ്ജുനനെ വെച്ചിട്ട് മലയാളത്തിൽ ഒരു പടം ചെയ്യുന്നുണ്ട് അത് ചിലപ്പോൾ ഉടനെ ഉണ്ടാകും എന്നാണ്അ ദ്ദേഹം മറുപടി പറഞ്ഞത്. അപ്പോൾ മണിയൻ പിള്ള രാജു ചോദിക്കുന്നുണ്ട് നിങ്ങൾക്ക് എന്താണ് പറയുന്നത് അതും ഒരു തമിഴ് നടനെ വച്ച് മലയാളം സിനിമ ചെയ്യുകയോ അത് വിജയിക്കില്ല എന്നുള്ള കാര്യത്തിൽ ഉറപ്പല്ലേ.
മലയാള സിനിമയിലെ നടക്കുന്ന കാര്യമാണോ ? കൈയിലുള്ള കാശ് പോകും എന്നല്ലാതെ എന്തെങ്കിലും പ്രയോജനം ഉണ്ടോ.
ഞാനൊരു കഥ കേട്ടു രഞ്ജിത്ത് തിരക്കഥ എഴുതുന്നതാണ് നല്ല അടിപൊളിയാണ്. സൂപ്പർ ആണ് മോഹൻലാലിനെ വച്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നിർമ്മാതാവിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ,കഥ ഞാൻ വായിച്ചതാണ് നല്ല കഥയാണ്. അത് ഇറക്കിയാൽ നല്ല രീതിയിൽ ഓടും നല്ല രീതിയിൽ കാശ് വാരാനും പറ്റും. നിർമ്മാതാവ് സുരേഷ് കുമാറിനോട് അന്ന് മണിയൻ പിള്ള രാജു പറഞ്ഞു.
ഫ്ലൈറ്റ് ഇറങ്ങി സുരേഷ്കുമാർ ആദ്യം രാജുവിന്റെ അടുത്ത് എത്തിയിട്ട് ചോദിച്ചു നല്ല കഥയാണ് എന്നു നിങ്ങൾക്ക് ഉറപ്പണല്ലോ അല്ലേ അപ്പോൾ അദ്ദേഹം പറഞ്ഞു അതേ എനിക്ക് നല്ല വിശ്വാസമുണ്ട് അത് നിങ്ങൾ ഏറ്റെടുത്തു കഴിഞ്ഞാൽ നിങ്ങൾക്ക് ലാഭമേ ഉണ്ടാക്കൂ.
സുരേഷ് കുമാർ അപ്പോൾ ചോദിച്ചു അപ്പോൾ ഞാൻ ഇനി എന്ത് ചെയ്യേണ്ടത്?
നിങ്ങൾ ഒരു കാര്യം ചെയ്യൂ ആദ്യം പോയി ഷാജി കൈലാസിനെ കണ്ടു അവർക്ക് ഒരു ടോക്കൺ അഡ്വാൻസ് കൊടുക്കുക . ഈ കഥ ഏറ്റെടുക്കാൻ തയ്യാറാണ് എന്നുള്ള ലെവലിൽ പറയുക . അങ്ങനെയാണ് ആറാം തമ്പുരാൻ ഉണ്ടാകുന്നതും അത് മലയാളക്കരയിൽ ഭയങ്കര ഹിറ്റാവുകയും സുരേഷ് കുമാറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് പടമായി ആറാം തമ്പുരാൻ മാറുകയും ചെയ്തു. അങ്ങനെ ആ സിനിമ സംഭവിക്കാൻ ഞാനും ഒരു കാരണക്കാരനായി മാത്രമല്ല വേഷം ലഭിക്കുകയും ചെയ്തു എന്നാണ് മണിയൻപിള്ള രാജു പറയുന്നത്.
അദ്ദേഹം അഭിനേതാവ് മാത്രമല്ല നല്ലൊരു ബിസിനസ് മാൻ കൂടിയാണ്. അദ്ദേഹത്തിന്റെ റസ്റ്റോറൻസ് സംരംഭമാണ് Be@Kiwiso. താരങ്ങളിൽ പലരും റസ്റ്റോറന്റ് തുടങ്ങിയിട്ടുണ്ടെങ്കിലും ഈ റസ്റ്റോറന്റ് വ്യത്യസ്തമാകുന്നത് എങ്ങനെയാണെന്ന് വെച്ചാൽ ഇവിടെ ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും എല്ലാം അഞ്ചടി ഉയരമുള്ള റോബോട്ടുകൾ ആണെന്നുള്ളതാണ്. കണ്ണൂരിലാണ് ഈ റസ്റ്റോറന്റ് ഉള്ളത്.