പദ്‌മഭൂഷൺ ലഭിക്കാൻ മമ്മൂട്ടിയേക്കാൾ അർഹത മറ്റാർക്ക്- ഇതാണ് ഇതുവരെ മമ്മൂട്ടിക്ക് പത്മഭൂഷൺ കൊടുക്കാത്തതിന്റെ കാരണം : ജോൺ ബ്രിട്ടാസ് എംപി അന്ന് പറഞ്ഞത്.

49522

അവാര്ഡുകളായും വിശേഷണങ്ങളും ഇനിയും അലങ്കാരങ്ങൾ മാത്രമാണ് മമ്മൂട്ടി എന്ന ഇന്ത്യൻ സിനിമയിലെ അതല്ല ലോക സിനിമയിലെ തന്നെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാൾക്ക്. അത്രയേറെ ആരാധക മനസ്സുകളെ സ്പർശിച്ച കഥാപാത്രമാണ് ആധേവും ചെയ്തിരിക്കുന്നത്. ധാരാളം ദേശീയ അന്തർദേശീയ പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മമ്മൂട്ടി എന്നും തന്റെ രാഷ്ട്രീയ വെളിപ്പെടുത്തി നില നിന്നിട്ടുള്ള ആളാണ്. പൊതുവേ പരുക്കൻ ലുക്കിൽ ഇടപെടുന്ന മമ്മൂട്ടി പക്ഷേ തന്റെ അടുത്ത സുഹൃത്തുക്കൾക്കിടയിൽ വളരെ സോഫ്റ്റ് ആണ് എന്നാണ് പൊതുവെ ഉള്ള അഭിപ്രായം.ഇപ്പോൾ വീണ്ടും ചർച്ചയായിരുന്നു ഇന്ത്യൻ സിനിമ ലോകത്തെ ഏത് പുരസ്‌ക്കരണങ്ങള്ക്കും അർഹനായ മമ്മൂട്ടിക്ക് ഇതുവരെ നൽകാത്തത് ഒരേ ഒരു അവാർഡാണ് അതാണ് പദ്മഭൂഷൺ.കാലമിത്രയായിട്ടും മമ്മൂട്ടിക്കു എന്തുകൊണ്ട് പദ്മഭൂഷൺ ലഭിച്ചില്ല എന്ന് തുറന്നു പറയുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനും ഇടതു പക്ഷ സഹയാത്രികനായ ജോൺ ബ്രിട്ടാസ്.

ADVERTISEMENTS
   

ഔട്ട്‌ലുക്കിലെഴുതിയ ഒരു ലേഖനത്തിലാണ് ജോൺ ബ്രിട്ടാസിന്റെ തുറന്നു പറച്ചിൽ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

എന്തുകൊണ്ട് മമ്മൂട്ടിക്ക് പദ്മഭൂഷൺ നൽകുന്നില്ല എന്നുള്ളതിന് താൻ വിശ്വസിക്കുന്നത് അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയം മറച്ചു വെക്കുന്നില്ല എന്നാണ്.തന്റെ രാഷ്ട്രീയം വെളിപ്പെടുത്താൻ മടിയുള്ള ആളല്ല മമ്മൂട്ടി അത് തന്നെയാണ് പദ്മഭൂഷണിൽ നിന്നും അദ്ദേഹത്തെ കട്ടി നിർത്തിയിരിക്കുന്നത്. നൂറു ശതമാനം അങ്ങനെ ഒരു അവാർഡിന് മമ്മൂട്ടി അർഹനാണ്.


അദ്ദേഹത്തിന്റെ രാജ്യം നേരത്തെ പദ്മശ്രീ നൽകിയിരുന്നു. വിവിധ യൂണിവേഴ്സിറ്റികൾ ഓണററി ഡോക്ടരേറ് അവാർഡുകളും സമ്മാനിച്ചിട്ടുണ്ട്. നിരവധി തവണ ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. ഒരു അന്യഭാഷാ ചിത്രത്തിന് ദേശീയ അവാർഡ് ലഭിക്കുന്ന ആദ്യ നടൻ കൂടിയാണ് മമ്മൂട്ടി.മോഹൻലാലിന് 2019 ൽ പദ്മഭൂഷൺ ലഭിച്ചിരുന്നു.

ഇപ്പോൾ താരം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പുഴുവിൽ മമ്മൂട്ടിയെ ഇതുവരെ പ്രേക്ഷകർ കാണാത്ത രീതിയിലുള്ള കഥാപാത്രമായാവും അദ്ദേഹം എത്തുക എന്ന് ചിത്രത്തിലെ നായികയായ പാർവതി തന്നെ പറഞ്ഞിരുന്നു.

ADVERTISEMENTS