
രോഗാവസ്ഥ ഒരു തരത്തിലും സൂപ്പർ താരം മമ്മൂട്ടിയുടെ ആത്മവിശ്വാസത്തെയും മനോബലത്തെയും തളർത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി നടൻ വി.കെ. ശ്രീരാമൻ. തന്റെ ആരോഗ്യവിവരങ്ങൾ അറിയിക്കാൻ മമ്മൂട്ടി അയച്ച സന്ദേശത്തെക്കുറിച്ചും അദ്ദേഹവുമായുള്ള സംഭാഷണങ്ങളെക്കുറിച്ചും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീരാമൻ മനസ്സ് തുറന്നത്. മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിന്റെ മനോബലത്തെക്കുറിച്ച് സുഹൃത്തും നടനുമായ വി.കെ. ശ്രീരാമൻ സംസാരിച്ചത്.
രോഗം ശരീരത്തെ ബാധിക്കുമ്പോഴും തന്റെ ഉള്ളിലെ ഊർജ്ജസ്വലതയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണെന്ന് വി.കെ. ശ്രീരാമൻ പറയുന്നു. “രോഗം മമ്മൂട്ടിയെ ഒരു തരത്തിലും തളർത്തിയിട്ടില്ല” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ അത് അടിവരയിടുന്നു. സ്വന്തം ആരോഗ്യത്തെക്കുറിച്ച് മമ്മൂട്ടി ശ്രീരാമന് സന്ദേശം അയച്ചപ്പോൾ, അതിലെ വാചകങ്ങൾ പോലും പോസിറ്റീവ് എനർജി നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു.
സിനിമയ്ക്ക് പുറത്തുള്ള മമ്മൂട്ടിയുടെ വ്യക്തിപരമായ താല്പര്യങ്ങളെക്കുറിച്ചും വി.കെ. ശ്രീരാമൻ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. അവർ തമ്മിലുള്ള സൗഹൃദത്തിൽ രാഷ്ട്രീയം, കൃഷി, ക്യാമറ, ഫോട്ടോഗ്രാഫി തുടങ്ങിയ വിഷയങ്ങളെല്ലാം കടന്നുവരാറുണ്ടെന്ന് ശ്രീരാമൻ വെളിപ്പെടുത്തി. ഇത്തരം സംഭാഷണങ്ങൾ സിനിമയുടെ അതിരുകൾക്കപ്പുറം അദ്ദേഹത്തിന്റെ അഗാധമായ അറിവും ബൗദ്ധിക നിലവാരവും തുറന്നുകാട്ടുന്നു. “മമ്മൂട്ടിയുടെ ബുദ്ധിപരമായ സംഭാഷണങ്ങൾ വെറുതെ സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല,” എന്ന് ശ്രീരാമൻ വ്യക്തമാക്കുന്നു. ക്യാമറകളെ കുറിച്ച് അദ്ദേഹത്തിന് ആഴത്തിൽ ഉള്ള അറിവുണ്ടെന്നും അതിനെ കുറിച് പലപ്പോഴും വാചാലനാകുമെന്നും ശ്രീരാമൻ പറയുന്നു.
കേരളം എങ്ങനെയാണ് രൂപപ്പെട്ടതെന്നതിനെക്കുറിച്ച് പോലും അവർ സംസാരിച്ചിട്ടുണ്ടെന്നും, മമ്മൂട്ടിയുടെ അറിവ് വിവിധ വിഷയങ്ങളിൽ എത്ര ആഴത്തിലുള്ളതാണെന്ന് അതിലൂടെ തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും ശ്രീരാമൻ പറയുന്നു. അടുത്തിടെ നടന്ന ഫോൺ സംഭാഷണത്തിൽ, തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പ്രധാന ടെസ്റ്റ് പോസിറ്റീവാണെന്ന് മമ്മൂട്ടി സന്തോഷത്തോടെ അറിയിച്ചപ്പോൾ, രോഗം ബാധിച്ച ഒരാളുടെ സ്വരം ആയിരുന്നില്ല അദ്ദേഹത്തിന്റേത്. ശബ്ദത്തിൽ ഒരു മാറ്റവുമില്ലായിരുന്നു. പഴയ അതേ ആത്മവിശ്വാസവും ഊർജ്ജവും നിറഞ്ഞുനിന്നതായും ശ്രീരാമൻ പറഞ്ഞു. “അദ്ദേഹത്തിന്റെ ശബ്ദത്തിലും ആത്മവിശ്വാസത്തിലും ഒരു മാറ്റവും സംഭവിച്ചില്ല. രോഗമില്ലാത്ത ഒരാളെപ്പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്,” എന്ന് ശ്രീരാമൻ കൂട്ടിച്ചേർത്തു.
രോഗബാധിതനായ സമയത്തു അദ്ദേഹം തന്നോട് രോഗത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രീരാമൻ പങ്ക് വെക്കുന്നുണ്ട്. ആദ്യമൊക്കെ ഭക്ഷണത്തിനു രുചിയില്ല എന്നും നടക്കാൻ ബുദ്ധിമുട്ടുണ്ട് എന്നുമൊക്കെ അദ്ദേഹം പറഞ്ഞിരുന്നു എന്ന് ശ്രീരാമൻ പറയുന്നു എന്നാൽ അപ്പോഴും വളരെ സാധാരണമായി തന്നെയാണ് അദ്ദേഹം സംസാരിച്ചിരുന്നത് എന്നും അദ്ദേഹം പറയുന്നു. തന്നെ ഇടയ്ക്കിടെ വിളിക്കാറുണ്ട് എന്നും ചിലപ്പോൾ ഒരാഴ്ച കൂടിയിരുന്നൊക്കെ വിളിക്കുമെന്നും ചിലപ്പോൾ വീഡിയോ കോൾ ചെയ്യുമെന്നും ശ്രീരാമൻ പറയുന്നു. മുൻപ് എന്നോട് പറഞ്ഞിരുന്നു രണ്ടു മൂന്ന് ടെസ്റ്റ് ഒക്കെ കഴിഞ്ഞു അതൊക്കെ ഓക്കേ ആണ് ഇനി ഒരു ടെസ്റ്റ് ഉണ്ട് അത് പാസ്സ് ആയാൽ മാത്രമേ പുറത്തിറങ്ങാൻ പറ്റു എന്ന്.അങ്ങനെയാണ് ആ ടെസ്റ്റ് ഓക്ക് ആയപ്പോൾ അദ്ദേഹം വിളിച്ചു പറഞ്ഞത് ആ ടെസ്റ്റ് ഓക്ക് ആയെന്നു. പൊതുവെ ഒരു രോഗിയെ പോലെയോ അങ്ങനെ ഭയാശങ്കയോടെ ഒന്നുമല്ല അദ്ദേഹം സംസാരിക്കാറുള്ളത് എന്നും ശ്രീരാമൻ പറയുന്നത്.
മമ്മൂട്ടി ഉടൻ തന്നെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. താരത്തിന്റെ വേഗത്തിലുള്ള തിരിച്ചുവരവിനായി പ്രാർത്ഥിച്ചുകൊണ്ടാണ് വി.കെ. ശ്രീരാമൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. ഈ വാർത്താ റിപ്പോർട്ട്, മമ്മൂട്ടിയുടെ പോരാട്ടവീര്യത്തെക്കുറിച്ചും സുഹൃത്തുക്കളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തെക്കുറിച്ചും പുതിയൊരു വെളിച്ചം നൽകുന്നു.