ഫഹദിനെ കുറിച്ച് അന്ന് ഞാൻ പറഞ്ഞ കേട്ട് മമ്മൂക്ക എന്നോട് അത് ചോദിച്ചു – അന്ന് ഞാൻ കാണിച്ചു കൊടുത്ത വീഡിയോ കണ്ടു അദ്ദേഹം പറഞ്ഞത്. ലാൽ ജോസിന്റെ വെളിപ്പെടുത്തൽ.

445

മലയാള സിനിമയിലെ യുവതലമുറയുടെ അഭിനയ മുഖമായി മാറിയ ഫഹദ് ഫാസിലിന്റെ വളർച്ചയിൽ നിർണായകമായ ഒരു വ്യക്തിയാണ് ലാൽ ജോസ്. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ഫഹദിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായ സംവിധായകൻ. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പങ്കുവെച്ച ഫഹദിനെക്കുറിച്ചുള്ള അനുഭവങ്ങൾ മലയാള സിനിമാ പ്രേമികളെ ആവേശത്തിലാക്കിയിരിക്കുകയാണ്.

ഫഹദ് ആദ്യം തന്റെ അസിസ്റ്റന്റ് ഡയറക്ടറാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും ലാൽ ജോസ് അദ്ദേഹത്തെ അഭിനയത്തിലേക്ക് പ്രോത്സാഹിപ്പിച്ചു. അതിനു പ്രധാന കാരണം ഫഹദിന്റെ വാചാലമായ പ്രണയം തുളുമ്പുന്ന കണ്ണുകളും മനോഹരമായ രൂപവും ലാൽ ജോസിനെ ആകർഷിച്ചു എന്നതാണ് . ഷാനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഫഹദിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹം ലാൽ ജോസിന് ഉണ്ടായിരുന്നു. മുരളി ഗോപിയെഴുതിയ ‘മദർ ഇന്ത്യ’ എന്ന ചിത്രത്തിൽ ഫഹദിനെ നായകനാക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നിർമാതാവിനെ കിട്ടാതെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

ADVERTISEMENTS
   
READ NOW  അങ്ങനെ സംഭവിച്ചാൽ മമ്മൂട്ടി വരും ഉറപ്പ് - ആരും പ്രതീക്ഷിച്ചില്ല എങ്കിലും അച്ഛന് ഉറപ്പായിരുന്നു ഒടുവിൽ അദ്ദേഹം പറഞ്ഞപോലെ വന്നു - മാളയുടെ ആ ആഗ്രഹം അദ്ദേഹം പറയാതെ തന്നെ മമ്മൂട്ടി നിറവേറ്റി -മകൻ പറയുന്നു.

ഡയമണ്ട് നെക്ലേസിലെ ഫഹദിന്റെ പ്രകടനം കണ്ട് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ലാൽ ജോസ് വെളിപ്പെടുത്തിയ മറ്റൊരു രസകരമായ വസ്തുത. ഫഹദിന്റെ ഒരു പ്രത്യേക ഷോട്ട് മമ്മൂട്ടിയ്ക്ക് കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “. ഫഹദിന്റെ അഭിനയ പ്രതിഭയെക്കുറിച്ച് ലാൽ ജോസ് നേരത്തെ തന്നെ മമ്മൂട്ടിയോട് പറഞ്ഞിരുന്നു. മലയാള സിനിമയിലെ ആക്ടിങിനെ റീഡിഫൈൻ ചെയ്യാൻ പോകുന്നയാളാണ് ഫഹദ് എന്നായിരുന്നു ലാൽ ജോസിന്റെ വിലയിരുത്തൽ. അത് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത് അദ്ദേഹം ശ്രദ്ധിച്ചു എന്നിട്ടു നേരിൽ കണ്ടപ്പോൾ തന്നോട് ചോദിച്ചു എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന്. അപ്പോൾ താൻ തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിലെ ഫഹദിന്റെ പ്രകടനം ഉള്ള ഒരു ക്ലിപ്പ് മമ്മൂക്കയെ കാണിച്ചു.

ഒരു പുരുഷൻ തൻ്റെ എല്ലാ ഇമേജ്ഉം തകർന്നു ഒരു പെൺകുട്ടിയുടെ മുൻപിൽ എല്ലാ ഈഗോയും അസ്തമിച്ചു അടിയറവ് പറഞ്ഞു നിൽക്കുന്ന ഒരു ഭാവം ഫാഹ്ദ് അവതരിപ്പിച്ചത് കാണിച്ചുകൊടുത്തു. എ സിനിമയിൽ അധികം ആരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ്. സംവൃതയുടെ ഫ്ലാറ്റിലേക്ക് തന്റെ എല്ലാ കള്ളിയും വെളിച്ചത്തായതിനു ശേഷം എത്തുമ്പോൾ ഉള്ള ഭാവം അത് എങ്ങനെ ചെയ്യും എന്ന് ഫഹദ് ചോദിച്ചപ്പോൾ നീ ഇപ്പോൾ ആ പെൺകുട്ടിയുടെ മുൻപിൽ ന#ഗ്ന$നായി നിൽക്കുന്ന അവസ്ഥയാണ് ആ രീതിയിൽ ചെയ്യാനാണ് പറഞ്ഞത്. അതിനു അയാൾ എന്ത് ചെയ്യും എന്ന് തനിക്കും അറിയില്ലായിരുന്നു എന്നാൽ അത് ഫഹദ് ചെയ്തപ്പോൾ താൻ ശരിക്കും അത്ഭുതപ്പെട്ടു പോയി അതാണ് താൻ അങ്ങനെ പറയാൻ കാരണം എന്ന് പറഞ്ഞാണ് ആ ക്ലിപ്പ് മമ്മൂക്കയെ കാണിച്ചത് അന്ന് അദ്ദേഹം അത് കണ്ടതിനു ശേഷം പറഞ്ഞത് ഇങ്ങനെ പ​​ഹയൻ കാലനാണെന്നാണ്” എന്നായിരുന്നു.

READ NOW  ശങ്കറിന്റെ സൂപ്പർ സ്റ്റാർ പദവി ഇല്ലാതാക്കിയതിൽ അയാൾക്ക് പങ്കുണ്ട് -ഒപ്പം .. മുകേഷിന്റെ വെളിപ്പെടുത്തൽ

ഫഹദ് ഫാസിലിന്റെ വളർച്ചയിൽ ലാൽ ജോസിന്റെ പങ്ക് നിർണായകമായിരുന്നു എന്നതിൽ സംശയമില്ല. ഒരു അസിസ്റ്റന്റ് ഡയറക്ടറിൽ നിന്ന് മലയാള സിനിമയിലെ സൂപ്പർസ്റ്റാറായി മാറിയ ഫഹദിന്റെ യാത്ര പ്രചോദനമാണ്. ലാൽ ജോസിന്റെ വാക്കുകൾ ഫഹദിന്റെ പ്രതിഭയെക്കുറിച്ച് വീണ്ടും ഒരു തവണ നമ്മെ ഓർമ്മിപ്പിക്കുന്നു.

ADVERTISEMENTS