മമ്മൂട്ടിയുടെ സ്വഭാവം പണ്ടേ ഇങ്ങനെയായിരുന്നു – ഞെട്ടിക്കുന്ന സംഭവം പറഞ്ഞു സംവിധായകൻ

775

മലയാളത്തിന്റെ  മഹാനടന്‍ മമ്മൂട്ടിയുടെ ദേഷ്യത്തെക്കുറിച്ചും കര്‍ശന നിലപാടുകളെ കുറിച്ചും  പലരും പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. എന്നാല്‍ നടനാകുന്നതിന് മുമ്പും മമ്മൂട്ടി അങ്ങനെ തന്നെയായിരുന്നുവെന്ന് അടുത്തിടെ അന്തരിച്ച സംവിധായകന്‍ സിദ്ധീഖ് പറയുന്ന ഒരു ഓർമ്മക്കുറിപ്പ് വീണ്ടും വൈറലായിരിക്കുകയാണ്.

വളരെക്കാലം മുൻപുള്ള തന്റെ ഒരു അനുഭവം മുൻപൊരിക്കൽ മനോരമയിൽ എഴുതിയ ഒരു ഓർമ്മക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അതാണ്‌ വീണ്ടും ചർച്ചകളിൽ നിറഞ്ഞിരിക്കുന്നത്. സിനിമയ്ക്ക് മുൻപും മമ്മൂട്ടി എങ്ങനെ തന്നെയായിരുന്നു എന്നും സിദ്ദിഖ് അതിൽ പറയുന്നു.

ADVERTISEMENTS
   

ഒരിക്കല്‍ ഒരു പരിപാടിക്കിടെ നടന്ന സംഭവം ചൂണ്ടിക്കാണിച്ചാണ് സിദ്ധീഖ് ഇത് വ്യക്തമാക്കുന്നത്.

പൊന്നാരിമംഗലത്തെ ഒരു ഓര്‍മ്മ

സിദ്ധീഖും സുഹൃത്ത് ഉസ്മാനും മിമിക്രി അവതരിപ്പിച്ചു നടക്കുന്ന കാലം. പൊന്നാരിമംഗലത്തെ ഒരു അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ച് കലാപരിപാടികള്‍ നടക്കുകയാണ്. തങ്ങൾ അന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് എന്ന് അദ്ദേഹം ഓർമ്മിക്കുന്നു. അന്ന് അങ്ങോട്ട് ബസൊന്നുമില്ല. അതൊരു  ദ്വീപാണ് എന്ന് വേണമെങ്കില്‍ പറയാം . ബോട്ടിലോ വഞ്ചിയിലോ മറ്റോ പോകണം. സിദ്ധീഖും ഉസ്മാനും മിമിക്രി അവതരിപ്പിക്കാന്‍ ക്ഷണിച്ചവരുടെ കൂട്ടത്തിൽ ഉണ്ട് . അന്ന് നോട്ടീസില്‍ പേരൊക്കെ വന്നിട്ടുമുണ്ട്. തങ്ങളുടെ  മിമിക്രി കൂടാതെ നടി ഉണ്ണിമേരിയുടെ ഡാൻസും ഉണ്ട്. അവർ അന്ന് സിനിമയിൽ അത്യാവശ്യം അറിയപ്പെടുന്ന ഒരു നടി കൂടിയാണ്.

അന്ന് തങ്ങള്‍  അവിടേക്ക് എത്തിയപ്പോൾ മൈക്കിലൂടെ ഒരു അനൗൺസ്മെന്റ് കേട്ടു.  മഹാരാജാസ് കോളേജിൽ നിന്നെത്തിയ ഷറഫും, മുഹമ്മ്ദ് കുട്ടിയും അടുത്തതായി മിമിക്രി അവതരിപ്പിക്കാൻ പോകുന്നു എന്ന്. അതിൽ ഷറഫ് നെ തങ്ങൾക്കറിയാം പക്ഷേ ഈ മുഹമ്മ്ദ് കുട്ടി ആരാണ് എന്ന് അന്ന്  ചിന്തിച്ചിരുന്നു. പക്ഷെ അവരുടെ പരുപാടി കഴിഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടി, കാരണം തങ്ങള്‍  അവതരിപ്പിക്കാൻ വച്ചിരുന്ന പലതും അവർ അവിട അവതരിപ്പിച്ചു കഴിഞ്ഞിരുന്നു. പിന്നെ പരിപാടി കഴിഞ്ഞു എല്ലാവരും പോകാനായി ബോട്ട് ജെട്ടിയിലേക്ക് എത്തി.

പരിപാടികള്‍ കഴിഞ്ഞ് പോകാനായി ഞങ്ങള്‍ ബോട്ട് ജെട്ടിയ്ക്ക് അരികെ എത്തിയപ്പോള്‍ ഉണ്ണിമേരിയും അമ്മയും ഓര്‍ക്കസ്ട്രാ സംഘവും ഡാന്‍സ് സംഘവും അവിടെ ഉണ്ടായിരുന്നു. ഉണ്ണിമേരിയുടെ അമ്മയ്ക്ക് നിര്‍ബന്ധം ആ ബോട്ടില്‍ അവരുടെ സംഘത്തിന് തനിച്ചു പോകണം. അതു കൊണ്ട് നേരത്തെ തന്നെ ബോട്ടിൽ ഇടം പിടിച്ചിരുന്ന മുഹമ്മദ് കുട്ടിയോടും ഷറഫിനോടും ഇറങ്ങാന്‍ പറഞ്ഞു. ഷറഫ് ഇറങ്ങി. എന്നാല്‍ മുഹമ്മദ് കുട്ടി എന്ത് ചെയ്താലും ഇറങ്ങില്ല എന്ന് പറഞ്ഞു.

അതോടെ വിഷയം സംഘാടകരുടെ അടുത്ത് പരാതിയായി എത്തി. അവർ വന്നു മുഹമ്മ്ദ് കുട്ടിയോട് കാര്യം പറഞ്ഞു. എന്നാൽ അയാൾ ഇറങ്ങാൻ കൂട്ടാക്കിയില്ല. കക്ഷി പറഞ്ഞു അവർ അടുത്ത ബോട്ടിൽ വന്നു കൊള്ളട്ടെ വേറെയും ആളുകൾ ഉണ്ടല്ലോ. ഞങ്ങൾ എല്ലാം കൂടെ ഈ ബോട്ടിൽ പൊക്കോളാം എന്ന്. എന്നാൽ ഉണ്ണിമേരിക്കും സംഘത്തിനും അതിൽ തന്നെ പോകണം ഏന് നിർബന്ധം. എന്നാൽ തങ്ങളുടെ ഒപ്പം വരേണ്ടി വരും എന്ന് പറഞ്ഞു കൊണ്ട് ‘കേറടാ ഷറഫെ’ എന്ന് പറഞ്ഞു മുഹമ്മദ് കുട്ടി ഷറഫിനെ തിരിച്ചു വിളിച്ചു ബോട്ടിൽ കയറ്റി.

കാര്യം അറിഞ്ഞ ഉണ്ണിമേരിയും സംഘവും വെട്ടിലായി. അവർക്ക് പോകേണ്ട സമയമായി.  കാരണം സമയമപ്പോൾ തന്നെ രാത്രി പത്തു മണി കഴിഞ്ഞിരിക്കുന്നു. ഒടുവിൽ മുഹമ്മദ് കുട്ടിയും സുഹൃത്തും ഒപ്പം ഉണ്ണിമേരിയും സംഘവും മാത്രമായി ആ ബോട്ട് പോയി. അത് പോയി അടുത്ത ബോട്ടിലാണ് തങ്ങൾ എല്ലാവരും പോയത്. അന്ന് ആ കർക്കശ്യത്തോടെ തന്റേടത്തോടെ ബോട്ടിൽ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാത്ത ആ മുഹമ്മ്ദ് കുട്ടിയാണ് പിൽക്കാലത്തു മമ്മൂട്ടി എന്ന മഹാനടനായത് എന്ന് സിദ്ദിഖ് ഓർത്തു പറയുന്നു.

അപമാനം സഹിക്കില്ല

മമ്മൂട്ടി ഭയങ്കര കര്‍ക്കശക്കാരനാണെന്ന് ഇക്കാലത്ത് ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സിദ്ധീഖിന് ചിരി വരും. അദ്ദേഹം സിനിമാ നടന്‍ ആകുന്നതിന് മുമ്പും ഇങ്ങനെ തന്നെയായിരുന്നു എന്നുള്ളതിന് തെളിവാണ് ഈ സംഭവം. അപമാനിക്കപ്പെടുന്നു എന്ന് തോന്നുന്ന സാഹചര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം മുതിരില്ല. അതേസമയം, അദ്ദേഹത്തോട് മര്യാദയോടെ കാര്യം അവതരിപ്പിച്ചാല്‍ അദ്ദേഹം കേള്‍ക്കുമെന്നും സിദ്ധീഖ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ADVERTISEMENTS