ഷൂട്ടിങ് ഇടവേളയിലൊക്കെ ഭാര്യയെ ഫോൺ ചെയ്യുന്ന മമ്മൂക്കയോട് അയാൾ ചോദിച്ചു എന്താണ് ഇത്ര പറയാനുള്ളത് – അദ്ദേഹത്തിൻറെ മറുപടി ഇങ്ങനെ.

21120

ഒരു സിനിമ നടനായില്ലെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് ഞാൻ ഒരു സിനിമ നടനായില്ലെങ്കിൽ സിനിമയ്ക്ക് തീ പിടിക്കും ഞാനൊരു സിനിമ നടൻ ആകാതെ തരമില്ല എന്ന രീതിയിൽ മറുപടി പറഞ്ഞു നടനാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. അത്രയ്ക്കാണ് മമ്മൂട്ടി എന്ന നടന് സിനിമയോടും അഭിനയത്തോടുമുള്ള അടങ്ങാത്ത അഭിനിവേശം എന്നുള്ളത് ആർക്കും മനസ്സിലാവുന്ന ഒരു കാര്യമാണ്. അത് അദ്ദേഹം തന്നെ നിരവധി അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വളരെ പച്ചയായ ഒരു മനുഷ്യനാണ് മമ്മൂട്ടി എന്ന് അദ്ദേഹതിനെ അടുത്തറിയുന്നവർ തുറന്നു പറഞ്ഞിട്ടുണ്ട്.

മുൻശുണ്ഠിക്കാരനും കോപിഷ്ഠനും അഹങ്കാരിയും ഒക്കെയാണ് എന്ന് പലരും പറയുമ്പോഴും അടുത്തറിയുന്നവർക്ക് അദ്ദേഹത്തെ കുറിച്ച് ആ അഭിപ്രായമില്ല. കുടുംബ ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വലിയ വില നൽകുന്ന വ്യക്തിയാണ് മമ്മൂട്ടി. തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹം എല്ലായിപ്പോഴും സമയം കണ്ടെത്തും എന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS
   

അച്ഛനുള്ള കാലത്തും എത്ര തിരക്കുകളിൽ നിന്നും വീട്ടിൽ ഓടിയെത്താൻ മമ്മൂട്ടി ശ്രമിക്കാറുണ്ട് എന്ന് മമ്മൂട്ടിയുടെ സഹോദരങ്ങളും പറയുന്നുണ്ട്. തന്റെ അച്ഛൻറെ മരണസമയത്താണ് മമ്മൂട്ടി ജീവിതത്തിൽ ആകെ പൊട്ടിക്കരയുന്നത് തങ്ങൾ കണ്ടിട്ടുള്ളതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ തുറന്നു പറഞ്ഞതും നേരത്തെ വൈറലായിരുന്നു. തന്റെ അച്ഛനും അമ്മയും തമ്മിൽ വല്ലാത്തൊരു ബോണ്ടാണ് എന്നും ഇരുവരും തമ്മിൽ എപ്പോഴും ഫോണിൽ കണക്ട് ആയിരിക്കും എന്നും; അച്ഛൻ എത്ര ദൂരെയുള്ള ഷൂട്ടിങ് ലൊക്കേഷനിൽ പോയാലും അമ്മയെ വിളിച്ചുകൊണ്ടേയിരിക്കുമെന്ന് അതൊരു വല്ലാത്ത കെമിസ്ട്രിയാണ് ഇരുവരും തമ്മിലുള്ള ആ ബന്ധം എന്ന് ദുൽഖർ സൽമാൻ പല അഭിമുഖങ്ങളിലും പറഞ്ഞത് വൈറൽ ആയിരുന്നു.

ഇപ്പോൾ വയറിലാകുന്നത് മമ്മൂട്ടിയുടെ ഷൂട്ടിംഗ് ഇടവേളകളിൽ തുടർച്ചയായി ഭാര്യയെ വിളിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടിയോട് ഒരിക്കൽ ഒരു ചിത്രത്തിൻറെ സംവിധായകൻ ചോദിച്ചു എന്താണ് എപ്പോഴും വീട്ടിലേക്ക് വിളിച്ചു കൊണ്ടിരിക്കുന്നത് എന്താണ് ഇത്രയും സംസാരിക്കാൻ എന്നുള്ള തരത്തിൽ ഒരു ചോദ്യം ചോദിക്കണ്ടായി. അതിന് മമ്മൂക്ക പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്.

ഒരിക്കൽ ഇതേ വിഷയം പിഷാരടിയും മമ്മൂക്കയെ സ്റ്റേജിൽ നിർത്തിക്കൊണ്ട് തന്നെ പറയുന്നുണ്ട്. ആ കഥ തന്നോട് പറഞ്ഞത് മുകേഷ് ആണെന്ന് പിഷാരടി പറയുന്നുണ്ട് . ഒരിക്കൽ ഒരു സിനിമയുടെ ഷൂട്ടിംഗ് ഇടവേളകളിൽ മമ്മൂട്ടി മമ്മൂട്ടി std ബൂത്തിൽ പോയി ഇടയ്ക്കിടയ്ക്ക് വീട്ടിലേക്ക് വിളിക്കുകയാണ്. അത് കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു എന്തിനാണ് ഇത്രയും തവണ വീട്ടിലേക്ക് വിളിക്കുന്നത് എന്താണ് ഇത്ര സംസാരിക്കാൻ എന്ന്.

അന്ന് മമ്മൂക്ക പറഞ്ഞ മറുപടി എന്റെ ഭാര്യ അവൾ വിവാഹം കഴിച്ചത് ഒരു വക്കീലിനെയാണ് എല്ലാ ദിവസവും വൈകിട്ട് വീട്ടിൽ തന്നോടൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു ഒരു വക്കീലിനെയാണ് അവൾ വിവാഹം കഴിച്ചത് . അതായത് എന്നും വൈകുന്നേരം വീട്ടിലേക്ക് വരുന്ന ഒരു വക്കീലിനെയാണ് അവൾ വിവാഹം കഴിച്ചത്. പക്ഷേ ഞാൻ ഇന്ന് വലിയ തിരക്കുളള ഒരു സിനിമാക്കാരൻ ആണ് . അതുകൊണ്ടുതന്നെ ഞാൻ ആ വക്കീലിനെ പോലെ എന്നും എപ്പോഴും അവൾക്ക് അവൈലബിൾ ആകാൻ ആണ് ആഗ്രഹിക്കുന്നത് എന്ന്.

അതോടൊപ്പം അതിന്റെ കാരണമായി അദ്ദേഹം പറഞ്ഞ ഒരു കാര്യം നമ്മുടെ ജീവിതത്തിൽ കുറെ ബന്ധങ്ങൾ ഉണ്ട് നമ്മുടെ സഹോദരങ്ങൾ മാതാപിതാക്കൾ പേരക്കുട്ടികൾ,അമ്മാവി അമ്മാവൻ അങ്ങനെ മുറിച്ചുമാറ്റാൻ പറ്റാത്ത ഒരുപാട് ബന്ധങ്ങളുണ്ട്. എന്നാൽ നമുക്ക് മുറിച്ചു മാറ്റാൻ പറ്റുന്ന ഒരു ബന്ധമാണ് ഭാര്യ എന്നുള്ള ബന്ധം. പക്ഷേ നമ്മളെല്ലാം മനസ്സിലാക്കേണ്ടത് നമുക്ക് മുറിച്ചു മാറ്റാൻ പറ്റുന്ന ഈ ഒരു ബന്ധത്തിൽ നിന്നാണ് ഈ മുറിച്ചു മാറ്റാൻ പറ്റാത്ത എല്ലാ ബന്ധവും ഉണ്ടായിരിക്കുന്നതെന്ന് എപ്പോഴും നാം ഓർക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. ഭാര്യ ഭർതൃ ബന്ധം എന്നുള്ളത് വളരെ മഹനീയമായ ഒരു ബന്ധമാണ് രണ്ടു വ്യത്യസ്ത ചിന്തകളും ജീവിത ശൈലുകളും ഒക്കെ ഉള്ള രണ്ടു മനുഷ്യർ പരസ്പരം മനസിലാക്കി സ്നേഹിച്ചു മുന്നോട്ട് പോകുന്ന വളരെ ദിവ്യമായ ഒരു ബന്ധം ആണ് അത് എന്ന് അദ്ദേഹം പറയുന്നു. എങ്ങനെയാണ് അദ്ദേഹം തന്റെ ഭാര്യയെ കാണുന്നത് എന്ന് ഈ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്.

ADVERTISEMENTS