
അഭിനയത്തെ ഒരു വല്ലാത്ത അഭിനിവേശമായ കൊണ്ട് നടക്കുന്ന കലാകാരൻ. അഭിനയത്തോട് ഈ മനുഷ്യന് അടങ്ങാത്ത കൊതിയാണ് എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ഇന്നും ഒരു തുടക്കക്കാരന്റെ കൊതിയോടെ തന്നെ സിനിമയെ നോക്കി കാണുന്ന് മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മമ്മൂട്ടി. മമ്മൂട്ടി എന്ന അതുല്യ പ്രതിഭയുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണ്. അത്രയേറെ അഭിനയം എന്ന കലയെ സ്നേഹിക്കുന്ന ആരാധിക്കുന്ന ആഗ്രഹിക്കുന്ന ഒരു വ്യക്തി ഒരു പക്ഷേ ഇല എന്ന് തന്നെ പറയേണ്ടി വരും ഈ എഴുപത്തിരണ്ടാം വയസ്സിലും അദ്ദേഹം തിരഞ്ഞെടുക്കുന്ന കഥാപത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹം ആണ് കാണിക്കുന്നത്.
ഇപ്പോൾ വൈറലാവുന്നത് ഒരു പഴയ വീഡിയോ ആണ്. നടൻ സിദ്ധിഖ് ആണ് ഇപ്പോൾ ആ പഴയ വീഡിയോ വീണ്ടും പങ്ക് വച്ചിരിക്കുന്നത്. തനിക്ക് ഡോക്ടറേറ്റ് നൽകി ആദരിക്കുന്ന ഒരു ചടങ്ങിൽ അദ്ദേഹം നടത്തിയ വളരെ വികാരപരമായ ഒരു പ്രസംഗത്തിന്റെ ഭാഗങ്ങൾ ആണ് വിഡിയോയിൽ ഉള്ളത്. ഈ വീഡിയോയിലാണ് അദ്ദേഹം തന്റെ അച്ഛനെ ഓർക്കുന്നത്. ആ വാക്കുകൾ ഇങ്ങനെ.
മമ്മൂട്ടിക്ക് അല്പം അഹങ്കാരം ഉണ്ടെന്നു അടുത്ത സുഹൃത്തുക്കൾ പോലും പറയും പക്ഷേ അത് കെട്ടിലും മട്ടിലുമൊക്കെയേ ഉള്ളു . ഉള്ളൊന്നു ചികഞ്ഞാൽ ഞാനാ നിങ്ങളെ പോലെ സ്നേഹവും കാരുണ്യവും വികാരവായ്പുമൊക്കെയുള്ള ഒരു സാധാരണ മനുഷ്യൻ മാത്രമാണ്. ഒരു സാധാരണ വ്യക്തിയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമാണ് ഇത് . ചികിൽസിക്കാൻ അർഹത ഇല്ലങ്കിലും എനിക്ക് ഡോക്ടറേറ്റ് പദവി ലഭിക്കുമ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ എന്റെ ബാപ്പ ഇപ്പോൾ ജീവനോടെ ഇല്ല എന്ന ദുഃഖം മാത്രമേമാണ് ഈ വേളയിൽ എന്നെ അലോസരപ്പെടുത്തുന്നത്.
ഞാൻ ഒരു ഡോക്ടർ ആകണം എന്ന് എന്റെ ബാപ്പ ഒരുപ്പാട് ആഗ്രഹിച്ചിരുന്നു . അതിനായി പ്രീഡിഗ്രിക്ക് എന്നെ കൊണ്ട് രണ്ടാം ഗ്രൂപ് എടുപ്പിക്കുകയും ചെയ്തു . പക്ഷെ പഠിത്തത്തിൽ ഉഴപ്പി സിനിമ തലയിൽ കയറ്റി തീയറ്ററുകൾ നിരങ്ങിയതിന്റെ ഫലമായി കെമിസ്ട്രി പരീക്ഷയിൽ ഞാൻ തോറ്റു എന്റെ ബാപ്പയുടെ ഡോക്ടർ സ്വപ്നം തകർന്നു.
പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും എന്റെ അഭിനയ തികവും കലാരംഗത്തെ എന്റെ നേട്ടങ്ങളും പരിഗണിച്ചു എന്നെ വലുതാക്കിയ എന്റെ സർവ്വകലാശാല എനിക്ക് ഡോക്ടറേറ്റ് നൽകുമ്പോൾ ആ ബഹുമതി എന്റെ ബാപ്പയുടെ സ്മരണയ്ക്ക് മുൻപിൽ ഞാൻ സമർപ്പിക്കുകയാണ് എന്ന് മമ്മൂക്ക പറയുമാണ് വളരെ വികാരപരമായ ഒരു വീഡിയോ വളരെ പെട്ടന്ന് വൈറലാവുകയാണ്. പച്ചയായ മനുഷ്യൻ ആണ് മമ്മൂക്ക എന്ന് അദ്ദേഹത്തെ അടുത്തറിയാവുനനവർ പലപ്പോഴും പറയുനനതും ഇതൊക്കെ കൊണ്ടാകാം.
വിഡിയോയിൽ അദ്ദേഹത്തിന്റെ ഭാര്യ സുൽഫത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വികാരാധീനയായി കണ്ടു കൊണ്ടിരിക്കുന്നതും നമുക്ക് കാണാവുന്നതാണ്. മമ്മൂട്ടിക്ക് തന്റെ പിതാവുമായി വളരെ ആഴത്തിലുള്ള് ബന്ധമായിരുന്നു എന്ന് മുൻപ് അദ്ദേഹത്തിന്റെ അനിയൻ ഒരുഅഭിമുഖത്തിൽ പറഞ്ഞിരുന്നു. എത്ര ത്രിയ്ക്കുണ്ടെങ്കിലും ബാപ്പയുള്ളപ്പോൾ മമ്മൂട്ടി അദ്ദേഹത്തെ കാണാൻ മിക്കപ്പോഴും കുടുംബ വീട്ടിൽ എത്തുമായിരുന്നു എന്ന് മുൻപ് ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
https://www.facebook.com/ActorSidhique/videos/331828156360826/
കലാരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ മാനിച്ചു 2010 ൽ ഹോണററി ഡോക്ടറേറ്റ് നൽകി കേരള യൂണിവേഴ്സിറ്റി ആദരിച്ചിരുന്നു അതേപോലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.