Advertisement
Home MOVIES Malayalam “എന്നെ ഭക്ഷണം കഴിക്കാൻ നിങ്ങൾ സമ്മതിക്കില്ലേ” മമ്മൂട്ടി പൊട്ടിത്തെറിച്ചു – ആരാധകന്റെ അഹങ്കാരത്തോടെയുള്ള മറുപിടി കേട്ടപ്പോളാണ്...

“എന്നെ ഭക്ഷണം കഴിക്കാൻ നിങ്ങൾ സമ്മതിക്കില്ലേ” മമ്മൂട്ടി പൊട്ടിത്തെറിച്ചു – ആരാധകന്റെ അഹങ്കാരത്തോടെയുള്ള മറുപിടി കേട്ടപ്പോളാണ് ഞങ്ങൾക്ക് അപകടം മനസിലായത്

41227

സിനിമയ്‌ക്കൊപ്പം സ്‌പോട്ട് ഷോകളും ഒരു കാലത്തു മിക്ക മലയാളി താരങ്ങളുടെയും പ്രധാന വരുമാന മാർഗമായിരുന്നു.ഇന്നും അത്തരം ഷോകൾ കൊണ്ട് മാത്രം ജീവിക്കുന്ന താരങ്ങൾ ഉണ്ടെങ്കിലും സൂപ്പർ താരങ്ങൾ വളരെ വിരളമായി ഷോകൾക്കായി വെളിയിലേക്കു ഇപ്പോൾ പോകാറുള്ളൂ. സൂപ്പർ താരങ്ങളടക്കം പലരും അന്ന് വിവിധ പരിപാടികൾക്കായി വിദേശത്തേക്ക് പോയി. ഖത്തറിൽ ഒരു ഷോ അവതരിപ്പിക്കാൻ മമ്മൂട്ടിയും ശ്രീനിവാസനും ഒരുമിച്ച് പോയിരുന്നു. അന്ന് താരങ്ങളെല്ലാം താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് നടന്ന ഒരു സംഭവത്തെ കുറിച്ച് അടുത്തിടെ ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ശ്രീനിവാസന്റെ വാക്കുകൾ

മമ്മൂട്ടിയും മറ്റ് അഭിനേതാക്കളും അടങ്ങുന്ന ഞങ്ങളുടെ ടീം ഖത്തറിലെ ഒരു ഹോട്ടലിലാണ് തങ്ങിയത്. ‘റൂമിലേക്ക് ഭക്ഷണം കൊണ്ടുവരാൻ കഴിയില്ലെന്നും ഭക്ഷണം കഴിക്കാൻ റസ്റ്റോറന്റിൽ പോകണമെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി റെസ്റ്റോറന്റിലേക്ക് പോയി. റസ്‌റ്റോറന്റിൽ എത്തിയപ്പോൾ കണ്ടത് അതിനു അകത്ത് ആളുകളെല്ലാം തിങ്ങിനിറഞ്ഞിരിക്കുന്നതാണ്.സാധാരണ അങ്ങനെ സംഭവിക്കാറില്ല. താരങ്ങൾക്കു പ്രതെയ്കമാണ് ഭക്ഷണ സൗകര്യം ഒരുക്കാറുള്ളത്.

ADVERTISEMENTS
READ NOW  തകർന്നിരുന്ന ദിലീപിനെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നത് ആ ചിത്രമാണ് പ്രൊഡക്ഷൻ കൺട്രോളർ അന്ന് പറഞ്ഞത്.

‘ഗത്യന്തരമില്ലാതെ ഞങ്ങൾ എല്ലാവരും ആൾക്കൂട്ടത്തിന് നടുവിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആളുകൾ അടുത്തുവന്ന് ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടു. ആരാധകരുടെ തിരക്ക് കാരണം ഭക്ഷണം കഴിക്കാനാവാതെ വന്നപ്പോൾ മമ്മൂട്ടി പൊട്ടിത്തെറിച്ചു. ഭക്ഷണം കഴിക്കാൻ അനുവദിക്കില്ലേ എന്ന് ചോദിച്ചുകൊണ്ട് മമ്മൂട്ടി ദേഷ്യപ്പെട്ടു, ശ്രീനിവാസൻ ഓർക്കുന്നു.

‘നിങ്ങൾ അധികം ചൂടാവാണ്ട മിസ്റ്റർ ഞങ്ങൾ ഇതിനായി ടിക്കെറ്റ് എടുത്തിട്ടുണ്ട് എന്ന് അവിടെ കൂടിയിരുന്നവരിൽ ഒരാൾ പറഞ്ഞു. ‘അപ്പോഴാണ് ഞങ്ങൾക്ക് കാര്യം മനസ്സിലായത്. സത്യത്തിൽ ആ ഷോയുടെ സംഘാടകർ ഞനകളെ ചതിക്കുകയായിരുന്നു. സിനിമാ താരങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന പരിപാടിക്കായി ജനങ്ങളിൽ നിന്ന് പണം ഈടാക്കി ടിക്കറ്റ് നൽകിയ ശേഷമാണ് സംഘാടകർ പരിപാടി സംഘടിപ്പിച്ചത്,’പക്ഷേ അക്കാര്യം താരങ്ങളെ അറിയിക്കാതെയാണ് ചെയ്തത്. ശ്രീനിവാസൻ പറയുന്നു.

ADVERTISEMENTS