സ്വന്തം അച്ഛന്റെ മരണ വാർത്ത പത്രത്തിൽ കൊടുക്കാൻ സാമ്പത്തിക സഹായം ആവശ്യപ്പെട്ടപ്പോൾ പ്രമുഖ താരം കയ്യൊഴിഞ്ഞു.പിന്നീട് താൻ ആ നടനോട് പ്രതികാരം വീട്ടിയതിങ്ങനെ.കുഞ്ചാക്കോ ബോബൻവെളിപ്പെടുത്തുന്നു.

5002

മലയാള സിനിമയിലെ അമരക്കാരായിരുന്നു ഒരിക്കൽ ഉദയ സ്റ്റുഡിയോ.അവരുടെ ഇളമുറക്കാരനായ പ്രതിഭാശാലിയായ നടനാണ് കുഞ്ചാക്കോ ബോബൻ. മലയാളത്തിലെ എവർഗ്രീൻ ചോക്ലേറ്റ് നായകൻ എന്ന വിശേഷണമുള്ള, മലയാളികളുടെ സ്വന്തം പ്രണയ നായകനായ ചാക്കോച്ചൻ ആണിദ്ദേഹം.

ഒരു കാലത്തു കൈവിട്ടുപോയ തങ്ങളുടെ പാരമ്പര്യമെന്നു അറിയപ്പെടുന്ന ഉദയ സ്റ്റുഡിയോയെ നിർമ്മാണ രംഗത്തേക്ക് ചാക്കോച്ചൻ തിരികെ കൊണ്ട് വന്നു.2016 ൽ കുഞ്ചാക്കോ ബോബന്റെ കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ സിനിമയിലൂടെയാണ് ഉദയ തിരിച്ചു വരുന്നത്.
1981 ൽ ചൈൽഡ് ആര്ടിസ്റ്റായിട്ടു സിനിമയിലേക്ക് വന്ന അദ്ദേഹം ചോക്ലേറ്റ് നായകൻ എന്ന സവിശേഷണങ്ങളെ പൊളിച്ചെഴുതുന്ന കഥാപാത്രങ്ങളാണ് ഇപ്പോൾ ചെയ്തു വരുന്നത്.രണ്ടു പതിറ്റാണ്ടോളമായി ഏകദേശം തൊണ്ണൂറോളം സിനിമകളിൽ ചാക്കോച്ചൻ അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENTS

എല്ലാവരുടെയും ജീവിതത്തിൽ ഒരു മോശം സമയമുണ്ട്.അങ്ങനെ ഒരു സമയത്തിലൂടെ താനും കടന്നു പോയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത് . അച്ഛൻ മരിക്കുന്ന സമയത്ത് പെട്ടെന്നൊരു സാമ്പത്തിക ബുദ്ധിമുട്ടു നേരിടേണ്ടതായി വന്നു. .അദ്ദേഹത്തിന്റെ മരണവാർത്ത പത്രത്തിൽ കൊടുക്കാനായി ഞാൻ മലയാളത്തിലെ ഒരു പ്രമുഖ നടനെ വിളിച്ചു കുറച്ചു പണം കടമായി ആവശ്യപ്പെട്ടു.ഒരു കുറഞ്ഞ തുക ആയിരുന്നിട്ടു കൂടി അദ്ദേഹം പറഞ്ഞത് ഇപ്പോൾ കയ്യിൽ പണം എടുക്കാൻ ഇല്ല എന്നായിരുന്നു.

READ NOW  അന്നവർ അച്ഛന്റെ പ്രായം പോലും പരിഗണിക്കാതെയാണ് അങ്ങനെ പെരുമാറിയത് - അത്തരക്കാരെ പറ്റി ചിന്തിക്കുക പോലും ചെയ്യരുത് വിജയ് യശുദാസ്

സിനിമയിൽ നിന്നും കുറേക്കാലം ചാക്കോച്ചൻ വിട്ടു നിൽക്കുന്ന സമയത്തു,അദ്ദേഹം റിയൽ എസ്റ്റേറ്റിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന സമയത്ത് ഇതേ നടൻ വിളിക്കുകയും, വലിയൊരു തുക കടമായി ആവശ്യപ്പെടുകയും ചെയ്തു.അപ്പോൾ നൽകുകയും ചെയ്തു .ഞാൻ അദ്ദേഹത്തിന് കടം കൊടുത്ത് എന്റെ പ്രതികാരം അങ്ങനെയാണ് വീട്ടിയതെന്നും ചാക്കോച്ചൻ പറഞ്ഞു വയ്ക്കുന്നു

ADVERTISEMENTS