
നടൻ സുരേഷ് ഗോപിയുടെ ആൺ മക്കളിൽ രണ്ടാമനായ മാധവ് സുരേഷ് ഇപ്പോൾ തന്റെ ആദ്യചിത്രമായ കുമ്മാട്ടിക്കളിയുടെ റിലീസിന്റെ ഭാഗമായി നടത്തിയ ചില പ്രമോഷൻ പരിപാടികളിൽ പ്രമോഷന്റെ ഭാഗമായി അനുവദിക്കപ്പെട്ട ഒരു അഭിമുഖങ്ങളിൽ തന്റെ കുടുംബം തന്റെഅച്ഛൻറെ രാഷ്ട്രീയപ്രവേശം മൂലം നേരിട്ട് പ്രതിസന്ധികളെ കുറിച്ചും അച്ഛൻറെ രാഷ്ട്രീയം മൂലം തൻറെ അമ്മയുടെയും പെങ്ങന്മാരുടെയും നേരെ വന്ന മോശം കമന്റുകളെ കുറിച്ചും അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ആ വിഷയത്തെ കുറിച്ചു മാധവ് സുരേഷ് പറയുന്നത് ഇങ്ങനെയാണ്.
ഞാൻ ജനിച്ചപ്പോൾ തൊട്ടും എനിക്ക് ബോധം ഉണ്ടായ കാലം തൊട്ട് നാട്ടുകാര് പലപ്പോഴും അച്ഛനെക്കുറിച്ച് പോസിറ്റീവും നെഗറ്റീവുമായ കമെന്റുകൾ പറഞ്ഞിട്ടുണ്ട്തന്റെ അച്ഛനെ പറ്റിയുള്ള നാട്ടുകാരുടെ അഭിപ്രായങ്ങൾ നേരിട്ട് മുഖത്ത് നോക്കി പറയുന്നതായിരുന്നു. മുതിർന്നവർ അത്തരത്തിലുള്ള വിമർശനങ്ങൾ നേരിടാൻ പഠിക്കണം പക്ഷേ ഒരു കൊച്ചു കുട്ടി അത് പോസിറ്റീവായി നേരിടണം എന്ന് പറയുന്നത് ശരിയായ കാര്യമല്ല താനും.
താനും തൻറെ സഹോദരങ്ങളെല്ലാം ഇത്തരത്തിൽ അച്ഛനെ കുറിച്ച് പലതരത്തിലുള്ള നല്ലതു മോശമായ കമന്റുകൾ കേട്ട് ആണ് വളർന്നുവന്നത്അത് അദ്ദേഹം തെരഞ്ഞെടുത്ത ഒരു കരിയറിന്റെ ഭാഗമാണ്. കരിയറിൽ നിന്ന് കിട്ടുന്ന പ്രിവിലേജുകൾ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ത്യാഗത്തിന്റെ ആയിട്ട് മാത്രമേ കാണാൻ കഴിയുകയുള്ളൂ. അതിനെക്കുറിച്ച് ഇപ്പോൾ ഇങ്ങനെ പറയാൻ പറ്റുന്നത് ഈ സമയത്ത് ഇരുന്ന് ആലോചിക്കുന്നത് കൊണ്ടാണ് അന്ന് അത്തരത്തിലുള്ള മോശം കമെന്റുകൾ കേൾക്കുമ്പോൾ തനിക്ക് വലിയ വിഷമം ഉണ്ടാകുമായിരുന്നു. മാധവ് സുരേഷ് പറയുന്നു.
താരങ്ങളെക്കുറിച്ച് പബ്ലിക്കിന് മോശമായും നല്ലതായും പല അഭിപ്രായങ്ങൾ പറയാം. പക്ഷേ അത് വൾഗർ ആകരുത് അവരെ ടാർഗറ്റ് ചെയ്ത് കൂട്ടമായി ആക്രമിക്കരുത് വിമർശനങ്ങൾക്ക് ഒരു ബേസിക് സ്റ്റാൻഡേർഡ് കാത്തുസൂക്ഷിക്കണമെന്ന് മാധവ് സുരേഷ് പറയുന്നു.
തൻറെ അമ്മയെയും പെങ്ങമ്മാരെയും കുറിച്ച് അച്ഛൻ ബിജെപി രാഷ്ട്രീയത്തിൽ ഇറങ്ങിയതിനു ശേഷം വന്ന കമന്റുകൾ സത്യത്തിൽ വൾഗർ എന്നല്ല അതിനും മുകളിൽ ഒരു വാക്ക് ഉപയോഗിച്ച് വേണം പറയാൻ അത്രയ്ക്കും മോശമായിരുന്നു എന്ന് മാധവ് സുരേഷ് പറയുന്നു. സ്വന്തം അമ്മയെ പെങ്ങമ്മാരെയോ ഭാര്യയോടോ ഒക്കെ ബേസിക് ആയിട്ടുള്ള ഒരു ബഹുമാനമുള്ള ഒരു വ്യക്തിയും ഇങ്ങനെ ഒന്നും പറയുകയില്ല.
അതേപോലെ ഉള്ള മോശം കമന്റുകൾ വന്നപ്പോൾ പലപ്പോഴും താൻ പ്രതികരിച്ചിട്ടുണ്ട്. ഇപ്പോൾ തോന്നുന്നു അതിനൊന്നും പ്രതികരിച്ചിട്ട് യാതൊരു കാര്യവുമില്ല എന്ന്. കാരണം പട്ടി കുരയ്ക്കുമ്പോൾ നമ്മൾ കൂടെ കുരച്ചാൽ നമ്മൾ ആയിരിക്കും നമ്മുടെ എനർജി വെറുതെ വേസ്റ്റ് ചെയ്യുന്നന്നത്. ഒരു നാലഞ്ച് തവണ ഇതേ കാര്യം തന്നെ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. നമ്മുടെ വ്യക്തി ജീവിതത്തിൽ യാതൊരു തരത്തിലും നമുക്ക് ഗുണകരമല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് നമ്മൾ അഭിപ്രായം പറയുകയോ പ്രതികരിക്കുകയോ ചെയ്തിട്ട് യാതൊരു കാര്യവുമില്ല മാധവ് സുരേഷ് പറയുന്നു.