അതോർത്തു സാറ് ഭയപ്പെടേണ്ട – നയൻ‌താര പറഞ്ഞത് കേട്ടു സിദ്ധിഖ് ഞെട്ടി – സംഭവം അറിഞ്ഞാൽ ആർക്കും നയന്താരയോട് ഇഷ്ടം തോന്നും.

3176

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് നയൻതാര കടന്നുവരുന്നത്. തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ നയൻതാര തമിഴിലാണ് കൂടുതലായും തന്റേതായ സാന്നിധ്യം ഉറപ്പിച്ചത്. ശരത് കുമാർ നായകനായി എത്തിയ അയ്യ എന്ന ചിത്രത്തിന് ശേഷം നയൻതാരയ്ക്ക് തിരിഞ്ഞു നോക്കേണ്ട അവസ്ഥ പോലും വന്നിട്ടില്ല. അത്രത്തോളം മികച്ച കഥാപാത്രങ്ങളെയാണ് താരം പിന്നീട് അവിസ്മരണീയമാക്കിയിട്ടുള്ളത്. എന്നാൽ ഒരിക്കലും വന്ന വഴി മറക്കുന്ന നടിയല്ല നയൻതാര.

മലയാളത്തിലൂടെ ആയിരുന്നു തന്റെ തുടക്കമെന്നും മലയാളത്തെ അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല എന്നും നയൻതാര എപ്പോഴും ഓർമ്മിക്കാറുണ്ട്. അടുത്തകാലത്ത് മരണപ്പെട്ട സംവിധായകനായ സിദ്ദിഖ് തന്റെ ബോഡിഗാർഡ് എന്ന ചിത്രത്തെക്കുറിച്ചും നയൻതാരയെ കുറിച്ചും പറഞ്ഞിരുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ADVERTISEMENTS
   

ബോഡിഗാർഡ് എന്ന ചിത്രത്തിൽ ആദ്യം നായികയാകാൻ ഉദ്ദേശിച്ചിരുന്നത് ശാലിനിയുടെ സഹോദരിയായ നടി ശ്യമിലീയെ ആയിരുന്നു. എന്നാൽ തെലുങ്കു ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് കൊണ്ട് തന്നെ താരം തിരക്കിലായിരുന്നു അവരുടെ ഡേറ്റ് ലഭിക്കാത്തത് കൊണ്ട് നയൻതാരയെ കുറിച്ച് ആലോചിക്കുകയാണ് ചെയ്തത്. നയൻതാരയുടെ പേര് സജസ്റ്റ് ചെയ്തത് നടൻ ദിലീപ് തന്നെയായിരുന്നു.

READ NOW  പ്രണയ നഷ്ടമാണോ 40കളിലും നന്ദിനി അവിവാഹിതയായി തുടരാനുള്ള കാരണം യഥാർത്ഥ കാരണം തുറന്നുപറഞ്ഞ് നടി

അന്ന് നയൻതാര തമിഴിൽ ഹിറ്റ് ചിത്രങ്ങൾ മാത്രം ചെയ്തു തിളങ്ങിനിൽക്കുന്ന ഒരു കാലഘട്ടം ആ സമയത്ത് അവർ ഒരു വലിയ നടി കൂടിയാണ് അവരെ ഞാൻ വിളിച്ചാൽ എന്റെ സിനിമയിൽ വരുമോ എന്ന് ഞാൻ ദിലീപിനോട് ചോദിച്ചു. അപ്പോൾ ദിലീപ് ആണ് എന്നോട് പറഞ്ഞത് സിനിമയുടെ കഥ നല്ലതാണെങ്കിൽ നയൻതാര വരും, കാരണം ഇക്കയോട് നയൻ‌താരയ്ക്ക് വലിയ രീതിയിൽ തന്നെ ഒരു ബഹുമാനവും ഉണ്ട്.

അങ്ങനെയാണ് നയൻതാരയെ സമീപിക്കുന്നത്. കഥ പറയാൻ വേണ്ടി മാത്രമായി സർ ഇവിടെ വരെ വരണ്ട എന്നാണ് അപ്പോൾ നയൻതാര പറഞ്ഞത് കഥ ഫോണിൽ കൂടി സംസാരിക്കു എന്നും നയൻതാര പറഞ്ഞു. അങ്ങനെ കഥ ഒരുപാട് നീട്ടി പറയാതെ ചുരുക്കിപ്പറഞ്ഞു കൊടുക്കുകയാണ് ചെയ്തത്.

കഥ കേട്ട ഉടനെ തന്നെ നയൻതാരയുടെ മറുപടി ഈ സിനിമയിൽ താൻ അഭിനയിക്കാം എന്നായിരുന്നു. പക്ഷെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യണം എന്ന് നയൻതാര അപ്പോൾ തന്നെ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയെല്ലാം ശരിയാക്കി കഴിഞ്ഞാണ് താൻ ഇക്കാര്യത്തെക്കുറിച്ച് നിർമാതാവിനോട് പറയുന്നത്.

READ NOW  അന്ന് ആ ഓഫിസർ ഷൂട്ടിങ്ങിനു സമ്മതിച്ചില്ല ; കരഞ്ഞുകൊണ്ട് ശബരിമലയിറങ്ങി അന്ന് ഞാൻ - ഉണ്ണി മുകുന്ദന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

നായികയായി എത്തുന്നത് നയൻതാരയാണെന്ന് അറിഞ്ഞപ്പോൾ സ്വാഭാവികമായും അദ്ദേഹം അമ്പരന്നു പോയിരുന്നു. കാരണം അവർ അന്ന് വലിയ പ്രതിഫലം വാങ്ങുന്ന നടിയാണ്. അപ്പോൾ നിർമ്മാതാവിന്റെ ഭയത്തെ കുറിച്ചും പ്രതിഫലത്തെ കുറിച്ചും നയൻതാരയോട് സംസാരിച്ചു. അപ്പോൾ നയൻതാരയുടെ മറുപടിയായിരുന്നു തന്നെ ഞെട്ടിച്ചുകളഞ്ഞത് അതോർത്ത് ഒരിക്കലും സാറ് വിഷമിക്കേണ്ട ആവശ്യമില്ല എന്നും നിർമാതാവിനെ എത്ര രൂപയാണ് തരാൻ കഴിയുന്നത് അതുമാത്രം തനിക്ക് നൽകിയാൽ മതിയെന്നും നയൻതാര പറഞ്ഞു.

ഹിറ്റ് ചിത്രങ്ങളിലെ നായികയായി തിളങ്ങിനിൽക്കുന്ന നയൻതാര അന്ന് വാങ്ങിയ പ്രതിഫലവുമായി ഒരു വിധത്തിലും താരതമ്യം ചെയ്യാൻ സാധിക്കാത്ത നിലയിലുള്ള പ്രതിഫലമായിരുന്നു ബോഡിഗാർഡ് എന്ന സിനിമയിൽ നയൻതാരയ്ക്ക് കൊടുത്തത്. വളരെ കുറവ് പ്രതിഫലത്തിന് അഭിനയിച്ച ഒരു നടിയാണ് ഈ ചിത്രത്തിൽ നയൻതാര. പക്ഷേ അവരുടെ കൃത്യനിഷ്ഠ പലരും മനസ്സിലാക്കേണ്ട ഒന്നുതന്നെയാണ് തന്റെ സിനിമ ജീവിതത്തിൽ ഇത്രയും കൃത്യനിഷ്ഠയുള്ള മറ്റൊരു നടിയെ ഇതുവരെ മറ്റ് എവിടെയും കണ്ടിട്ടില്ല..

READ NOW  മോഹൻലാലിന്റെ ഏറ്റവും വലിയ ശക്തി അതാണ് - മകന്റെ ആ സിനിമകൾ ഒന്നും ഞാൻ കണ്ടിട്ടില്ല - 'ലാലിന്റെ അമ്മ ശാന്തകുമാരി മകനെ കുറിച്ച് പറഞ്ഞത്
ADVERTISEMENTS