Advertisement
Home MOVIES Malayalam ഒരാണ് ചെയ്യേണ്ട എല്ലാ കാര്യങ്ങളും ജീവിതത്തിൽ ചെയ്തിട്ടുള്ള ആളാണ് ഞാൻ – പ്രണയത്തെ കുറിച്ച് മനസ്സ്...

ഒരാണ് ചെയ്യേണ്ട എല്ലാ കാര്യങ്ങളും ജീവിതത്തിൽ ചെയ്തിട്ടുള്ള ആളാണ് ഞാൻ – പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നു ലാലേട്ടൻ പറഞ്ഞത്

8256

മലയാള സിനിമ ലോകത്തു പകരക്കാരനില്ലാത്ത താര ചക്രവർത്തിയാണ് മോഹൻലാൽ . സിനിമയെ സംബന്ധിച്ചു പറയുമ്പോൾ സകല കലാവല്ലഭൻ . സിനിമയുടെ എല്ലാ ലോകത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം . ലാലിന്റെ പ്രണയവും സ്ത്രീകളുമായുള്ള ബന്ധവും പല രീതിയിൽ മോശമായി വ്യാഖ്യാനിക്കപ്പെട്ടു ധാരാളം ഗോസിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ജീവിത വീക്ഷണങ്ങളും ചിന്തകളും തികച്ചും വ്യത്യസ്തമാണെന്ന് അദ്ദേഹത്തിന്റെ എഴുത്തിൽ നിന്നും അഭിമുഖങ്ങളിൽ നിന്നും നാം പലപ്പോഴും അത് മനസിലാക്കിയിട്ടുള്ളതാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് റേഡിയോ മംഗോ സംഘടിപ്പിച്ച ഒരു പരിപാടിയിൽ വിജയികൾക്ക് സമ്മാനം കൊടുക്കാനെത്തിയപ്പോൾ ആരാധാകരുടെ ചോദ്യങ്ങൾക്കു മോഹൻലാൽ നൽകിയ ചില രസികൻ മറുപിടികളാണ്. പ്രണയ ലേഖനങ്ങളും പ്രണയാഭ്യർത്ഥനകളും ഇപ്പോഴും കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് ലാൽ നൽകിയ മറുപിടിയാണ് വൈറലായിരിക്കുന്നത്. പ്രണയ ലേഖനങ്ങളും പ്രണയാഭ്യർത്ഥനകളും ഇപ്പോഴും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഒരുപാട്‌ പേർക്ക് പ്രണയ ലേഖനങ്ങൾ താൻ എഴുതി നൽകിയട്ടുണ്ട് എന്നും ഒരാൺകുട്ടി സാധാരണ ചെയ്യാറുള്ള എല്ലാ കാര്യങ്ങളും താനും ചെയ്തിട്ടുണ്ട് എന്നും ലാൽ പറയുന്നു. അത്തരം കാര്യങ്ങളെ പോസിറ്റീവ് ആയി കാണണം. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ് അതൊക്കെ ജീവിതത്തിലെ തമാശയുടെ ഭാഗമാണ്. ഞാൻ ഇപ്പോഴും അത്തരത്തിൽ പണയ ലേഖനങ്ങളും പ്രണയാഭ്യർഥനകളും എന്നെ തേടിയെത്തണം എന്ന് ആഗ്രഹിക്കുന്ന കാര്യമാണ്.

READ NOW  വർക്കേരിയ നിർമ്മിച്ച് നൽകണം അല്ലെങ്കിൽ യൂട്യൂബേർസിനോട് പറയുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി - രേണുവിനെതിരെ ഗുരുതര ആരോപണവുമായി വീട് നിർമ്മിച്ച് നൽകിയവർ

ഒരാൾ മറ്റൊരാളെ സ്നേഹിക്കുന്നതിൽ എന്താണ് തെറ്റ് .ലാലേട്ടൻ പൊതുവേ ജീവിതത്തോട് തുറന്ന സമീപനമുള്ള ആളാണ് എന്ന് അദ്ദേഹത്തിന്റെ മകൻ പ്രണവിന്റെ ജീവിതം കണ്ടാൽ നമുക്ക് മനസിലാക്കാം . മക്കളെ അവരുടെ ഇഷ്ടാനുസരണം ജീവിക്കാനും അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനു പരിധികൾ വെക്കാതെ അവരെ മുന്നോട്ടു നയിക്കുന്ന നല്ലൊരു പിതാവ് കൂടിയാണ് അദ്ദേഹം. പ്രണവ് സിനിമയിൽ അഭിനയിക്കാൻ താല്പര്യം കാട്ടാത്തതിന്റെ കാരണങ്ങൾ ലാൽ പറയുന്നത് കേൾക്കുമ്പോൾ നമുക്ക് മനസിലാക്കാം വ്യക്തി സ്വാതന്ത്ര്യത്തിനു അദ്ദേഹം എന്തുമാത്രം പ്രാധാന്യം നൽകുന്നു എന്ന് മനസിലാക്കാൻ.

ADVERTISEMENTS

ലാൽ പ്രണയ സീനുകൾ അഭിനയിക്കുമ്പോൾ അത് കാണുന്ന ആർക്കും തോന്നും അദ്ദേഹം ആ നടിയുമായി ശരിക്കും പ്രണയത്തിലാണോ എന്ന്. ശരിക്കും പ്രണയിക്കുമ്പോൾ നടിമാരോട് പ്രണയം തോന്നാറുണ്ടോ എന്ന് ഒരിക്കൽ മുകേഷ് ചോദിച്ചു. അന്ന് ലാൽ പറഞ്ഞത് ആയിരക്കണക്കിന് ആൾക്കാരുടെ മുന്നിൽ നിന്നാണ് താൻ അത്തരം സീനുകൾ അഭിനയിക്കുന്നത് പക്ഷേ തന്റെ കൂടെ അഭിനയിക്കുന്ന ഓരോ നടിമാരോടും ആ സമയങ്ങളിൽ തനിക്കു വല്ലാത്ത പ്രണയം തോന്നിയിട്ടുണ്ട് എന്ന് ലാൽ പറയുന്നു. പക്ഷേ ആ പ്രണയങ്ങൾ എല്ലാം ആ സീൻ പൂർത്തിയാകുമ്പോൾ അവസാനിക്കാറുണ്ട് എന്ന് മോഹൻലാൽ പറയുന്നു .

READ NOW  മമ്മൂട്ടി തിലകനുമൊത്തു അഭിനയിക്കില്ല എന്ന് പറഞ്ഞു പക്ഷേ മകൻറെ കൂടെ തിലകൻ വേണം - അവർ തിലകനെ ഒതുക്കിയത് ഇങ്ങനെ - അടുത്ത സൃഹുതിന്റെ വെളിപ്പെടുത്തൽ.
ADVERTISEMENTS