അന്ന് ആദ്യമായി ആ റൂമിലിരുന്ന് മോഹൻലാൽ എന്നെ തന്നെ നോക്കിക്കൊണ്ടു പറഞ്ഞു ഐ ലവ് യു എന്ന് – മറക്കാൻ പറ്റാത്ത ആ അനുഭവം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

887

ശബ്ദ സൗകുമാര്യത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച വ്യക്തിയാണ് ഭാഗ്യലക്ഷ്മി. മലയാളത്തിലെ ഒട്ടു മിക്ക മുൻനിര നായികമാരുടെയും മനോഹരമായ ശബ്ദത്തിനു പിന്നിൽ ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ് ആര്ടിസ്റ്റിന്റെ മനോഹരമായ ശബ്ദം ഉണ്ടായിരുന്നു. ശോഭന ഉർവ്വശി, രേവതി, നദിയ മൊയ്തു, കാർത്തിക, പാർവതി, രഞ്ജിനി, മീന എന്നിവരുടെ ശബ്ദങ്ങൾക്ക് പിന്നിൽ ഭാഗ്യലക്ഷ്മിയായിരുന്നു. ഒരു ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയ നിരവധി പുരസ്കാരങ്ങൾ നേടിയ ഡബ്ബിങ് ആര്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മി തന്റെ കരിയറിലെ മറക്കാനാവാത്ത ചില ഓർമ്മകൾ പങ്കുവെക്കുന്നു. ഒരു ക്യാബിനുള്ളിൽ മോഹൻലാലിനൊപ്പം വന്ദനം സിനിമയ്ക്ക് വേണ്ടി ഡബ് ചെയ്ത അനുഭവം ഭാഗ്യലക്ഷ്മി പങ്കുവെക്കുന്നു. സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്.

ADVERTISEMENTS

വന്ദനം എന്ന സിനിമ ഡബ് ചെയ്തു കൊണ്ടിരിക്കുന്ന സമയം. ഞാനും മോഹൻലാലും ഒരുമിച്ച് ഡബ്ബ് ചെയ്തു. ഐ ലവ് യു എന്ന് പറയുന്ന ഒരു രംഗം ഡബ്ബ് ചെയ്യുമ്പോൾ. ഞാനും ലാലും ഒരു ക്യാബിനിൽ നിൽക്കുന്നു. ലാൽ എന്നെ നോക്കി പറയുന്നു, ‘ഐ ലവ് യു എന്ന് പറയൂ.’ ‘ഉം..ഞാൻ ഐ ലവ് യു എന്ന് ..’ ഞാൻ മറുപടി പറഞ്ഞു. ഇങ്ങനെയാണ് ഇത് ഡബ്ബ് ചെയ്തത്.

READ NOW  ആ സിനിമക്ക് കുറ്റിത്തലമുടി വേണമെന്ന് ലാൽ ജോസ് നിർബന്ധം പിടിച്ചു , അത് നീ സ്വപ്നത്തിൽ പോലും ചിന്തിക്കേണ്ട എന്ന് മമ്മൂക്കയും എന്നിട്ടു അടുത്ത ദിവസം ഷൂട്ടിങ്ങിനെത്തിയ കോലം കണ്ടു എല്ലാവരും ഞെട്ടി - ലാൽ ജോസ് പറയുന്നു.

നമ്മൾ ഇത് ചെയ്യുമ്പോൾ പ്രിയപ്പെട്ടവർക്ക് ഭയങ്കര സന്തോഷമാണ്. അതുപോലെ, സിനിമ ഡബ്ബ് ചെയ്യുമ്പോൾ നരേന്ദ്രപ്രസാദ് അവിടെയുണ്ട്. സാർ ആദ്യമായിട്ടാണ് ഡബ് ചെയ്യാൻ വരുന്നത്. ഡബ്ബിംഗ് എന്താണെന്ന് പോലും അന്ന് അദ്ദേഹത്തിന് അറിയത്തില്ല . കുറച്ചു നേരം ഞങ്ങളുടെ ഡബ്ബിംഗ് കാണാൻ പ്രിയൻ അദ്ദേഹത്തിനോട് പറഞ്ഞു.

ഞാനും മോഹൻലാലും മറുവശത്ത് ഇരുന്ന് ഡയലോഗ് പറയുന്ന കണ്ടു നരേന്ദ്ര പ്രസാദ് ഉറക്കെ ചിരിക്കുകയായിരുന്നു, അത് ഒരു ടേക്ക് ആണെന്ന് പോലും അദ്ദേഹം മറന്നിരുന്നു. ഒരു മൈക്കിനു മുന്നിൽ നിന്നുകൊണ്ട് നിങ്ങൾ എന്ത് ഭംഗിയായാണ് ഇങ്ങാനെ ഒക്കെ പറയുന്നതെന്ന് അന്ന് അദ്ദേഹം അത്ഭുതത്തോടെ പറഞ്ഞിരുന്നു. അഭിനയിക്കുമ്പോൾ നമുക്ക് മുന്നിൽ നിന്ന് ഒരുപാട് പേരുടെ പിന്തുണയുണ്ട്. എന്നാൽ ഇത് അങ്ങനെയല്ല എന്ന് അദ്ദേഹം പറഞ്ഞു. തനിക്കു ഇത് കഴിയില്ല എന്നാണ് അദ്ദേഹം പരന്ജത് പിന്നീട് ഞങ്ങൾ എല്ലാവരും കൂടി പിന്തുണ കൊടുത്തു അദ്ദേഹത്തെക്കൊണ്ട് ചെയ്യിച്ചു എന്നും ഭാഗ്യലക്ഷ്മി ഓർക്കുന്നു

READ NOW  സഹോദരാ ഐഷയെ പേരുപറഞ്ഞ് വിളിക്കു ഇല്ലേല്‍ മോളെന്നു വിളിക്ക് respect women എന്ന് മമ്മൂക്ക പറയുന്നത് ഞാന്‍ കേട്ടതാണ്…ഐഷ സുല്‍ത്താന
ADVERTISEMENTS