വിട്ടുവീഴ്ച ചെയ്യാമെങ്കിൽ പ്രധാന വേഷം തരാം . തനിയ്ക്ക് നേരിട്ട അനുഭവത്തെ കുറിച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര.

1308

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻതാര കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെതന്റേതായ ഒരു സ്ഥാനം സിനിമ ഇൻഡസ്ട്രിയിൽ പടുത്തുയർത്തി. സിനിമ ഇൻഡസ്ട്രിയിൽ വന്നത് മുതൽ നയൻതാരയോടൊപ്പം വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിലൂടെ മലയാളി മനസ്സിലേക്ക് കയറിയ ആ നാടൻ പെൺകുട്ടിയിൽ നിന്നും നയൻതാര ബഹുദൂരം മുന്നോട്ടു പോയിരുന്നു.

മലയാളത്തിലെ കുറച്ച് ചിത്രങ്ങൾക്ക് ശേഷം ബഹുഭൂരിപക്ഷം നടിമാരെ പോലെ തന്നെ തമിഴകം തട്ടമാക്കി നയൻതാര.എന്നാൽ അവർക്കാർക്കും സാധിക്കാത്ത ഒരു പദവിയിലേക്ക് , തമിഴിലെ ലേഡീസ് സൂപ്പർ എന്ന പദവിയിലേക്ക് നയൻ‌താര വളർന്നതിന് പിന്നിൽ നടിയുടെ കഠിനാധ്വാനവും സ്ഥിരോത്സാഹവും ഒന്നുകൊണ്ടുമാത്രമായിരുന്നു.

ADVERTISEMENTS

തമിഴ് സിനിമ ഇൻഡസ്ട്രിയൽ മാത്രമല്ല തമിഴ് വ്യവസായരംഗത്തും അവർ മികച്ച ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സിനിമ ഇല്ലെങ്കിൽ കൂടി നയൻതാരയ്ക്ക് ഒരു മാസം കോടികൾ വരുമാനങ്ങൾ വരുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു
.
ഇപ്പോഴിതാ തനിക്ക് നേരിട്ട ഒരു അനുഭവത്തെ കുറിച്ചിട്ട് നയൻതാര പറയുകയാണ്. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ  ആണ് നയൻതാര കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചു പരാമർശിച്ചത് . തമിഴ് സിനിമയിലെ തന്റെ തുടക്ക കാലത്തെ കുറിച്ചാണ് നയൻ‌താര പറഞ്ഞത്.  സിനിമയിൽ വന്ന സമയത്തു തന്നോട് ഒരാൾ ആവശ്യപ്പെട്ടത് കുറച്ചു ഫേവർ അവർക്ക് ചെയ്തു കൊടുക്കാമെങ്കിൽ ഒരു വലിയ  സിനിമയിലെ പ്രധാന വേഷം നൽകാമെന്നായിരുന്നു. വമ്പൻ പ്രൊജെക്റ്റ് ആയത് കൊണ്ട് തന്നെ അവർ സമ്മതിക്കും എന്നാണ് അന്ന് അയാൾ കരുതിയത്. തമിഴിൽ തുടക്ക സമായമായത് കൊണ്ട് അത്രയും വലിയ ഒരു സിനിമ വാഗ്ദാനം ചെയ്താല് പലരും സമ്മതിക്കും എന്ന ഒരു ധൈര്യത്തിലുള്ള ഒരു ചോദ്യമാണ് അത്.

READ NOW  ഒരു ജനനായകൻ ഇങ്ങനെ ആകണം അത് ഞാൻ മനസിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം

എന്നാൽ തനിക്ക് തന്റെ കഴിവിൽ നല്ല വിശ്വാസമുണ്ടായിരുന്നുവെന്നു നയൻസ് പറയുന്നു . താൻ തീർച്ചയായും മുൻനിര നടിമാരിൽ ഒരാളായി ഉയരുമെന്നുള്ള വിശ്വാസവും കൊണ്ട് അതിനെ ധൈര്യപൂർവം നിരസിച്ചതായി അവർ പറയുന്നു. സത്യത്തിൽ എല്ലാവരും ഈ ആത്മ വിശ്വാസത്തിലും കഴിവിലും വിശ്വാസിച്ചാൽ കാസ്റ്റിങ് couch ഇല്ലായ്മ ചെയ്യാന് കഴിയും. എന്തു കൊണ്ടാണ് നയന്താര ലേഡി സൂപ്പര് സ്റ്റാറായത് എന്നു നമുക്ക് ഇതില് നിന്നും മനസിലാക്കാം. അത്രക്കും ആത്മ വിശ്വാസം ഉള്ള നടിയാണ് അവർ.

അടുത്തിടെ വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുട്ടികളുടെ അമ്മ ആയിരിക്കുകയാണ് നയൻതാര. ഒരുപാട് വിവാദങ്ങളിലൂടെ കടന്നുപോയി സംഘർഷഭമായ ഒരു കാലഘട്ടത്തിനുശേഷം വിഗ്നേഷ് ശിവനുമായി പ്രണയത്തിൽ ആയതും വിവാഹം കഴിഞ്ഞതുംഒക്കെ നയൻ‌താര പറയുമ്പോൾ വിഘ്‌നേശിനോടുള്ള അടങ്ങാത്ത പ്രണയം അതിൽ കാണാനാകും .

തന്റെ ഉള്ളിൽ പ്രണയമെന്നതിന്റെ നിർവചനം തന്നെ വിഘ്‌നേശ് ആണെന്ന് നയൻ പറയുന്നു .അവന്റെ സ്നേഹമാണ് തന്റെ ജീവിതത്തെ ഇത്രത്തോളം ശാന്തമാക്കി വെച്ചിട്ടുള്ളതെന്നും നയൻതാര പറയുന്നു. ഇനി ഒന്നിനെക്കുറിച്ചും എനിക്ക് വിഷമിക്കേണ്ടതില്ല കാരണം അവൻ കൂടെയുണ്ടല്ലോ ഏത് സാഹചര്യത്തിലും അവൻ ഒപ്പമുണ്ടെങ്കിൽ എല്ലാം ശരിയാകും എന്നാണ് നയൻതാര പറയുന്നത്.

READ NOW  നിങ്ങളോട് അദ്ദേഹത്തിന് താല്പര്യമുണ്ട് കാശൊന്നും പ്രശ്നമല്ല അയാൾ പറഞ്ഞു - അത് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി അനാർക്കലി പറയുന്നു.
ADVERTISEMENTS