എന്റെ മൂത്ത മകൾ അഹാന മതത്തിൽ പെട്ട ആളെ ആണ് വിവാഹം കഴിക്കുന്നത് എന്ന് കേൾക്കുന്നു ,പലപ്പോഴും മകൾ എന്നെ തിരുത്താറുണ്ട്; നടൻ കൃഷ്ണകുമാർ മകൾ ദിയ കൃഷ്ണയുടെ ബിസിനസ്സ് വിവാദങ്ങളിൽ പ്രതികരിക്കുന്നു

197

നടിയും സംരംഭകയുമായ ദിയ കൃഷ്ണയുടെ മുൻ ജീവനക്കാർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് നടൻ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. ജാതി അധിക്ഷേപം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ആരോപണങ്ങളിൽ ജീവനക്കാരുടെ വാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഈ അന്വേഷണങ്ങൾ പുരോഗമിക്കവേ, കൃഷ്ണകുമാർ മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

തനിക്കെതിരെ ഉയർന്ന ജാതി ആരോപണങ്ങളിൽ പൊതുജനങ്ങൾ കാണിച്ച പക്വതയിൽ കൃഷ്ണകുമാർ അഭിമുഖത്തിൽ ആശ്ചര്യം പ്രകടിപ്പിച്ചു. “ഈ കാര്യത്തിൽ ജാതി ആരോപണം വന്നപ്പോൾ ജനം ഇത്രയും പക്വതയോടെ കമന്റിടുമെന്ന് ഞാൻ വിചാരിച്ചില്ല,” അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഒരു “ബെഞ്ച് മാർക്ക്” ആകാൻ സാധ്യതയുണ്ടെന്നും, പിടിക്കപ്പെട്ടാൽ സ്ത്രീ വിഷയവും ജാതി കാർഡും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രണ്ട് കാര്യങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ADVERTISEMENTS
   
READ NOW  സബ് ജയിലിൽ വച്ച് കണ്ട ദിലീപിന്റെ ദയനീയ അവസ്ഥ വ്യക്തമാക്കി ശ്രീലേഖ ഐ പി എസ് പറഞ്ഞത്. പിന്നെ താൻ ചെയ്തത് ഇത്.

തനിക്കെതിരെ പരാതി നൽകിയവരുടെ പശ്ചാത്തലത്തെക്കുറിച്ചും കൃഷ്ണകുമാർ സംസാരിച്ചു. അവരിൽ രണ്ട് പേർ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരും ക്രിസ്ത്യാനികളുമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. തിരുവനന്തപുരം സെൻട്രൽ തിരഞ്ഞെടുപ്പിൽ താൻ മത്സരിച്ച മണ്ഡലത്തിലെ പ്രദേശവാസികളായതിനാൽ തനിക്ക് അവരുമായി നല്ല ബന്ധമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജീവനക്കാരെ ജോലിക്കെടുത്തപ്പോൾ അവരുടെ മതവും ജാതിയും തനിക്കും മക്കൾക്കും നന്നായി അറിയാമായിരുന്നുവെന്നും, ജാതിയിൽ പ്രശ്നമുള്ളവരാണെങ്കിൽ അത് നോക്കി എടുത്താൽ പോരെ എന്നും അദ്ദേഹം ചോദിച്ചു.

തലമുറകൾ തമ്മിലുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും കൃഷ്ണകുമാർ സംസാരിച്ചു. താൻ പലപ്പോഴും സംസാരിക്കുമ്പോൾ അച്ഛൻ പറയുന്ന രീതി ശരിയല്ലെന്ന് അഹാന തിരുത്താറുണ്ടെന്നും, കുറച്ച് കഴിഞ്ഞ് ആലോചിക്കുമ്പോൾ പിള്ളേർ പറഞ്ഞത് ശരിയാണല്ലോ എന്ന് തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറ വളരെ നല്ലവരാണെന്നും, കാര്യങ്ങൾ ഗ്രഹിക്കുന്ന രീതി വ്യത്യസ്തമാണെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

READ NOW  അദ്ദേഹത്തിന്റെ പെരുമാറ്റം മൂലം ആ ഷോയിൽ നിന്നും ഇറങ്ങി പോകേണ്ട അവസ്ഥ വന്നിട്ടുണ്ട് - റിമി ടോമി പറഞ്ഞത്

ഇത്തരം പ്രശ്നങ്ങൾ സ്ത്രീകൾക്ക് ജോലി നൽകാൻ ആളുകൾ മടിക്കുന്നതിന് കാരണമാകുമെന്ന് കൃഷ്ണകുമാർ ആശങ്ക പ്രകടിപ്പിച്ചു. തൻറെ മകൾ ഒരു സ്ത്രീയായിരുന്നിട്ടും ഇത്രയും അനുഭവിക്കുന്നു, താനായിരുന്നെങ്കിൽ കഥ എന്തായേനെ എന്ന് അദ്ദേഹം പറഞ്ഞു. ആളുകൾ ജാതിയും മതവും നോക്കി ജോലിക്കെടുത്ത് തുടങ്ങുമെന്നും, ആരെ ജോലിക്ക് വെച്ചാൽ കേസ് വരില്ലെന്ന് നോക്കി വെക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജീവനക്കാർ ചെയ്ത വാക്കുകളും പ്രവൃത്തികളും സ്വന്തം സമുദായത്തിന് തന്നെ വിനയാകുമെന്നും കൃഷ്ണകുമാർ തുറന്നടിച്ചു.

തന്റെ വ്യക്തിപരമായ നിലപാടും കൃഷ്ണകുമാർ വ്യക്തമാക്കി. “ഞാനും എന്റെ ഭാര്യയും രണ്ട് ജാതിയാണ്. എന്റെ മകൾ കല്യാണം കഴിച്ചത് വേറൊരു ജാതിയിൽ നിന്നാണ്. എന്റെ മൂത്ത മകൾ കല്യാണം കഴിക്കുന്നത് വേറെ മതത്തിൽ നിന്നാണെന്ന് കേൾക്കുന്നു. എന്നെ ഒരിടത്തും ബാധിക്കാത്ത കാര്യങ്ങളാണിതൊക്കെ,” അദ്ദേഹം പറഞ്ഞു.

READ NOW  അത്തരം ആളുകളെ മാറ്റിനിർത്തുകയാണ് ചെയ്യാറുള്ളത്. അത്തരം ആളുകൾ എന്നെ സ്നേഹിക്കണം എന്നും ഞാൻ പറയില്ല

അതിനിടെ, ജീവനക്കാർ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്തതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ജീവനക്കാർ പറയുന്ന വാദം തെറ്റാണെന്ന നിഗമനത്തിലാണ് പോലീസ്. ക്യുആർ കോഡ് മാറ്റിയും ഉൽപ്പന്നങ്ങൾ മറിച്ചുവിച്ചുമാണ് തട്ടിപ്പ് നടത്തിയത്. ദിയക്ക് 69 ലക്ഷം രൂപ നഷ്ടമായതായാണ് റിപ്പോർട്ട്.

ADVERTISEMENTS