അന്ന് നടിയാണ് എന്ന് കരുതി അയാൾ രാത്രിയിൽ മുറിയിൽ വന്നു എന്നെ തടവാൻ തുടങ്ങി -താൻ എന്നാടോ പെണ്ണായതു എന്ന് മമ്മൂക്ക ചോദിച്ചു.

10590

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ പ്രേക്ഷകരുടെ പ്രീതി നേടിയ നടനാണ് കൊല്ലം തുളസി. നാടകങ്ങളിലൂടെയാണ് കൊല്ലം തുളസി അഭിനയ രംഗത്തുള്ള കടന്നുവരുന്നത്.

പലപ്പോഴും വിവാദപരമായ സംഭാഷണങ്ങൾ നടത്തി വെട്ടിലായിട്ടുള്ള ആളാണ് അദ്ദേഹം . നേരത്തെ ശബരിമല വിഷയത്തിലും സ്ത്രീകൾക്കെതിരെ അത്തരത്തിലൊരു പ്രസ്താവന പറഞ്ഞത് മൂലം അദ്ദേഹത്തിന് എതിരെ വലിയ കേസുകളും വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്.

ADVERTISEMENTS

ഇപ്പോൾ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്. തൻറെ പേര് കൊണ്ട് തനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയിൽ നാടകത്തിലും സീരിയലിലുമൊക്കെ കൊല്ലം തുളസി എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിൻറെ യഥാർത്ഥ പേര് തുളസീധരൻ നായർ എന്നാണ്.

കല ലോകത്തു എത്തിയപ്പോൾ ആണ് ഇങ്ങനെ ഒരു പേര് കിട്ടിയത്. പേര് വരുത്തിവെച്ച വിനയെക്കുറിച്ച് അദ്ദേഹം സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കാര്യം, ഒരിക്കൽ മമ്മൂട്ടി ചിത്രമായ ഇൻസ്പെക്ടർ ബൽറാമിന്റെ ഒരു ഫംഗ്ഷൻ കോഴിക്കോട് നടന്ന സമയത്ത് താൻ മമ്മൂട്ടിയോടൊപ്പം വേദിയിൽ ഇരിക്കുമ്പോൾ പ്രശസ്ത മലയാളം സിനിമ നടി ശ്രീ കൊല്ലം തുളസിയെ വേദിയിലേക്ക് ക്ഷണിക്കുന്നു എന്നാണ് അവതാരിക പറഞ്ഞത്. അത് കേട്ട് മമ്മൂക്ക ചോദിച്ചിട്ടുണ്ട് താൻ എന്നാടോ പെണ്ണായത്.

READ NOW  ഈ സിനിമയിൽ ഫുൾ ക ളി യാ ണോ? എന്ന് ചോദിച്ചവരുണ്ട് അവർക്കു ഞാൻ നൽകുന്ന മറുപടി ഇതാണ് - ജാനകി പറയുന്നു

പേരു കൊണ്ടുള്ള വിനകളെക്കുറിച്ച് കൊല്ലം തുളസി വെളിപ്പെടുത്തിയപ്പോൾ പറഞ്ഞ മറ്റൊരു കാര്യം അദ്ദേഹം പറയുകയുണ്ടായി. മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനായി താൻ പോയപ്പോൾ റെയിൽവേ സ്റ്റേഷൻ ചെന്ന് ഇറങ്ങും തൊട്ട് എനിക്ക് വലിയ സ്വീകരണം ആയിരുന്നു .എന്താണ് കാരണം എന്ന് എനിക്ക് മനസ്സിലായില്ല. പിന്നീട് പ്രൊഡക്ഷൻ കൺഡ്രോളർ എന്നോട് പറഞ്ഞത് രാത്രിയിൽ നിർമ്മാതാവ് മുറിയിലേക്ക് വരും എന്നാണ് ഞാൻ അത് സ്വാഭാവികം എന്ന് ചിന്തിച്ചു. രാത്രിയിൽ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് യാത്രയുടെ നല്ല ക്ഷീണമായതുകൊണ്ട് രണ്ട് പെഗ് അടിച്ചതിനു ശേഷം ഉറങ്ങാനായി കിടന്നു

ഉറക്കം പിടിക്കുന്ന അവസ്ഥ ആയപ്പോഴേക്കും പെട്ടെന്ന് ആരോ കതക് തുറന്നു ചെരിഞ്ഞു കിടന്ന് തന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് തന്നെ പതുക്കെ തടവാൻ തുടങ്ങി. അപ്പോഴാണ് ഇത് പെണ്ണല്ല എന്ന് അയാൾക്ക് പിടികിട്ടിയത് പെട്ടന്ന് അയാൾ എഴുന്നേറ്റ് ആരാടാ അത് എന്ന് ചോദിച്ചു . ഞാൻ കൊല്ലം തുളസി എന്ന് പറഞ്ഞു അപ്പോൾ നീയാണോ കൊല്ലം തുളസി എന്ന് അയാൾ ചോദിച്ചു . അപ്പോൾ ആണ് എനിക്ക് മനസ്സിലാകുന്നത് ഞാൻ പെണ്ണാണ് എന്ന് കരുതിയാണ് ഇതെല്ലാം ചെയ്തത് എന്ന്.

READ NOW  തന്റെ ചിത്രത്തിൽ നിന്ന് വിജയ് സേതുപതി ഒഴിവാക്കി ആമിര്‍ ഖാന്‍: പറഞ്ഞ കാരണം ഞെട്ടിക്കുന്നത് - താരത്തെ അപമാനിച്ചു എന്ന് ആരാധകർ
ADVERTISEMENTS