നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയാക്കപ്പെട്ടതോടെ നടൻ ദിലീപിൻറെ കരിയറിൽ വലിയ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മൂന്നുമാസം ജാമ്യം നിഷേധിക്കപ്പെട്ട ജയിലിൽ ആയതുതും ഇപ്പോൾ നാളുകൾ നീളുന്ന വിചാരണയുമൊക്കെ നടന്റെ കരിയറിൽ വലിയ തിരിച്ചടിയായി. ഇപ്പോൾ മലയാളത്തിലെ നിരവധി നടിമാർ താരത്തിനൊപ്പം അഭിനയിക്കില്ല എന്ന നിലപാട് കൂടെ എടുത്ത് അവസ്ഥയാണ് ഉള്ളത്. അതോടെ തന്നെ നടി അക്രമിക്കപ്പെട്ട് കേസ് രാജ്യവ്യാപകമായി ശ്രദ്ധ നേടുകയും നടനെതിരെ പല നടിമാരും രൂക്ഷമായ പ്രതിഷേധവും ആയി രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ദിലീപ് കുറ്റക്കാരൻ എന്നുള്ള വിധി കോടതിയിൽ നിന്നും ഇതുവരെ എത്തിയിട്ടില്ല എങ്കിലും പലരും നേരത്തെ കുറ്റക്കാരനായി കണ്ടാണ് സംസാരിക്കുന്നത്.കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിൽ കിടക്കുകയാണ്. അതിനുശേഷം തുടർച്ചയായി സിനിമകളിൽ പരാജയം നേരിട്ട് കരിയറിൽ വലിയൊരു ബുദ്ധിമുട്ടിൽ നിൽക്കുന്ന ഒരു കാലവുമാണ് നടൻ ദിലീപിനുള്ളത്. ഇപ്പോൾ ദിലീപ് നേരിട്ട് പ്രതിസന്ധിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടൻ കൊല്ലം തുളസി. എന്തുകൊണ്ടാണ് ദിലീപിന് ഇങ്ങനെ പ്രതിസന്ധി ഉണ്ടായത് എന്ന് അദ്ദേഹത്തിൻറെ രീതിയിലുള്ള ഒരു നിഗമനമാണ് അദ്ദേഹം പറയുന്നത്.
കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെ…
ദിലീപ് തളർന്നതല്ല ദിലീപിനെ തളർത്തിയതാണ് എന്നാണ് കൊല്ലം തുളസി പറയുന്നത്എൻറെ ഒരു നിഗമനത്തിൽ ദിലീപിനെ തളർത്തിയതാണ്. കാരണം ദിലീപ് മലയാള സിനിമയിൽ അതിശക്തനായി കയറി വരുന്നു. അവൻ വളർന്നു മുൻകിട സിനിമക്കാരുടെ സിനിമകൾ നിർമ്മിക്കാൻ നിർമ്മിക്കാൻ തക്ക ശക്തിയുള്ള ഒരു വലിയ നിർമ്മാതാവായി മാറി. വൻകിട സിനിമകൾ വരെ നിർമിക്കാനുള്ള ചങ്കൂറ്റം കാണിച്ചു. ‘അമ്മ സംഘടന ഒരു സിനിമ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ അതിനായി നിർമാതാവായി മുന്നോട്ടുവരാൻ ധൈര്യം കാണിച്ചത് ദിലീപ് ആയിരുന്നു.
എന്തുകൊണ്ടാണ് മലയാളത്തിൽ വലിയ ഡയറക്ടർമാരും പ്രൊഡ്യൂസർമാരും ഒക്കെ ഉണ്ടായിട്ടും അവർക്കാർക്കും തോന്നാത്ത ചങ്കൂറ്റം ദിലീപ് കാണിച്ചത്അങ്ങനെ അയാൾ ശക്തൻ ആയി അയാൾ സ്വയം ശക്തനായതാണ് അദ്ദേഹം പറയുന്നു. അതെ പോലെ ദിലീപ് ഭാഗ്യവാനല്ലേ രണ്ടു മൂന്നു നടിമാരുമായി ഒക്കെ ബന്ധം വക്കാനും ഒക്കെ കഴിഞ്ഞു അതൊക്കെ ഒരു ഭാഗ്യമല്ലേ കൊള്ള തുളസി ചോദിക്കുന്നു. ഡിഐലീപ് അയാളുടെ കഴിവുകൊണ്ട് വളർന്നു വന്ന ഒരാളാണ് അതുകൊണ്ടു ദിലീപിനെ ഞാൻ മോശക്കാരനായി കാണുന്നില്ല.
താൻ ദിലീപിനെ ഒരിക്കലും ന്യായീകരിക്കുകയല്ല ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ദിലീപിനെ ചാട്ടവാർ കൊണ്ട് അടിച്ചു ഈ റോഡിലൂടെ കൊണ്ടുപോകണം എന്നാണ് തൻറെ അഭിപ്രായം. ആ കേസ് തെളിയിക്കപ്പെടുകയാണെങ്കിൽ ദിലീപിന് അങ്ങനെ തന്നെ ഒരു ശിക്ഷ കൊടുക്കണം എന്ന് തന്നെയാണ് നിലപാട് കൊല്ലം തുളസി പറയുന്നു. പക്ഷേ നമ്മളുടെ കോടതിയുടെ ഒക്കെ കാര്യം അറിയാല്ലോ എത്രയോ വർഷമായി അത് ആ കേസ് ഇപ്പോഴും ഇട്ടു കളിച്ചു കൊണ്ടിരിക്കുകയാണ്ഇതിൽ ആരാണ് യഥാർത്ഥത്തിൽ വില്ലൻ.
കോടതിയാണോ വക്കീലന്മാരാണോ പോലീസ് ആണോ അതോ ഈ നടി നടന്മാരാണോ. ഈ സിസ്റ്റത്തിന് എല്ലാം നിയന്ത്രിച്ചു കൊണ്ടുപോകാനുള്ള ശക്തി ദിലീപിന് ഉണ്ടെങ്കിൽ ദിലീപല്ലെ ഏറ്റവും വലിയ ആള് ദിലീപിനെ അവിടുത്തെ പ്രധാനമന്ത്രിയാകണംഅല്ലെങ്കിൽ പ്രസിഡൻറ് ആക്കണം. കാരണം അയാൾ അത്രയ്ക്ക് ശക്തനാണെന്ന് എല്ലാവരും പറയുന്നത്ഒരു ജുഡീഷ്യറിയെ മൊത്തത്തിൽ ഇത്രയും നാൾ നീട്ടിക്കൊണ്ടു പോകാൻ ഒരു പോലീസ് സംവിധാനത്തെ മൊത്തത്തിൽ തകർത്തു ഇത്രയും മുന്നോട്ടു കൊണ്ടുപോകാൻ ദിലീപിന് ശക്തിയുണ്ടെങ്കിൽ അയാളിലും വലിയ ഒരാൾ ആരാണ്.