6 ദിവസം കൊണ്ട് പൂർത്തിയായ തിരക്കഥ കേൾക്കാൻ പോലും നിക്കാതെ മോഹൻലാൽ സമ്മതം മൂളി അന്നദ്ദേഹം പോലും കരുതിയില്ല മലയാള സിനിമയെ ഞെട്ടിക്കാൻ പോകുന്ന സിനിമ ഉണ്ടാവുകായാണ് എന്ന് അക്കഥ ഇങ്ങനെ.

15052

വില്ലനായെത്തി പിന്നീട് മലയാള സിനിമ കീഴടക്കി താരരാജാവ് ആയി വലസുന്ന താരമാണ് നടനവിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. തുടക്കകാലത്ത് വില്ലൻ വേഷങ്ങൾ ചെയ്ത് പിന്നീട് നായക വേഷത്തിലേക്കെത്തിയ മോഹൻലാൽ ഒന്നിനൊന്ന് വ്യത്യസ്തമായി റോളുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

ആദ്യകാലത്ത് സഹതാരമായും നായകനായും നർമ്മം കലർന്ന വേഷങ്ങളും ഒക്കെയായി പതിയെ ചുവടുറപ്പിച്ച മോഹൻലാലിന്റെ കരിയറിൽ സൂപ്പർ താര പദവി അരക്കിട്ടുറപ്പിച്ച ചിത്രമായിരുന്നു 1986 ഇൽ റിലീസ് ചെയ്ത രാജാവിന്റെ മകൻ എന്ന ചിത്രം. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച വിൻസെന്റ് ഗോമസ് എന്ന നായകൻ മലയാളികൾക്കിടയിൽ തരംഗമായി മാറിയിരുന്നു.

ADVERTISEMENTS
   

വിൻസെന്റ് ഗോമസിന്റെ ഓരോ ഡയലോഗുകളും മലയാളികൾ ആഘോഷിച്ചു. കാലമിത്ര കഴിഞ്ഞിട്ടും രാജാവിന്റെ മകനും വിൻസെന്റ് ഗോമസും മലയാളി പ്രേക്ഷകരുടെ പ്രിയപെട്ടവയായി നിൽക്കുക്കയാണ്. ഇപ്പോഴിതാ ആ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ച ഡെന്നിസ് ജോസഫ് ആ ചിത്രം മോഹൻലാലിലേക്കു എത്തിച്ചേർന്ന കഥ വെളിപ്പെടുത്തുകയാണ്.

See also  ഒന്നും അറിയാത്ത കാലത്തു എന്നെ ഒരുപാട് ആണുങ്ങൾ ഉപയോഗിച്ചിട്ടുണ്ട്- ഒരു സ്ത്രീ മൂന്നു വർഷക്കാലം കീപ് ആയി വച്ചുകൊണ്ടിരുന്നു -വെളിപ്പെടുത്തലുമായി നടൻ സുധീർ.

പരാജയങ്ങളിൽ പെട്ട് നിന്ന തമ്പി കണ്ണന്താനത്തിനു വേണ്ടിയാണു ഡെന്നിസ് ജോസഫ് രാജാവിന്റെ മകൻ എഴുതുന്നത്. നായകൻ തന്നെ വില്ലനുമാകുന്ന ഒരു പ്രമേയമായിരുന്നു അത്. ആ കഥാസാരം ഏറെയിഷ്ടപെട്ട തമ്പി കണ്ണന്താനം ആ കഥയുമായി മമ്മൂട്ടിയെ സമീപിച്ചു.

പക്ഷെ പരാജയങ്ങളിൽ പെട്ട് നിന്ന തമ്പിയുമായി ചിത്രം ചെയ്യാൻ മമ്മൂട്ടി വിസമ്മതിച്ചതോടെ തമ്പി കണ്ണന്താനം ആ കഥയുമായി ചെന്നത് സൂപ്പർ താര പദവിയിലേക്ക് കുതിച്ചു കൊണ്ടിരുന്ന മോഹൻലാലിന്റെ അടുത്തേക്കാണ്. കഥ പോലും കേൾക്കാതെയാണ് മോഹൻലാൽ ആ ചിത്രം ചെയ്യാൻ സമ്മതം മൂളിയത്.തമ്പി കണ്ണന്താനത്തിനും ഡെന്നിസ് ജോസഫിനുമൊപ്പം ജോലി ചെയ്യാനുള്ള ആഗ്രഹമാണ് മോഹൻലാലിനെ അതിനു പ്രേരിപ്പിച്ചത്. വെറും അഞ്ചോ ആറോ ദിവസം കൊണ്ടാണ് താൻ ആ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്.

അന്നൊക്കെ തന്റെ മുറിയിൽ എന്നും വരുന്ന മമ്മൂട്ടി താൻ എഴുതി വെച്ചിരിക്കുന്ന തിരക്കഥ എടുത്തു വായിച്ചു കൊണ്ട് വിൻസന്റ് ഗോമസ് എന്ന നായക കഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം സ്റ്റൈലിൽ അവതരിപ്പിച്ചു കേൾപ്പിക്കുമായിരുന്നുവെന്നും ഡെന്നിസ് ജോസഫ് പറയുന്നു.

See also  ആർത്തവം ഇല്ലാത്ത ട്രാൻസ്ജെൻഡേഴ്സിന് ശബരിമലയിൽ പോകാൻ സാധിക്കില്ലേ.? അഞ്ജലി അമീർ ചോദിച്ചത്

ഏതായാലും കുറഞ്ഞ ചെലവിൽ, തമ്പിയുടെ കാറ് വിറ്റും റബർ തോട്ടം പണയം വെച്ചുമെല്ലാം തമ്പി തന്നെ നിർമ്മിച്ച ആ ചിത്രം, മലയാള സിനിമയിലെ വമ്പൻ വിജയങ്ങളിൽ ഒന്നായി തീരുകയും മോഹൻലാൽ എന്ന താരം ആ വിജയത്തോടെ മലയാള സിനിമയുടെ തലപ്പത്തു എത്തുകയും ചെയ്തുവെന്നും ഡെന്നീസ് ജോസഫ് വെളിപ്പെടുത്തുന്നു.

ADVERTISEMENTS