ഞങ്ങൾ ഒന്നിച്ചു താമസിക്കുന്നതിൽ വീട്ടുകാർക്ക് പ്രശ്നമുണ്ട് – കൂടെ നിന്ന് അവൾ എന്റെ ആഷിയെ വശീകരിച്ചെടുത്തു.മുഹമ്മ്ദ് ജാസിൽ

2005

സോഷ്യൽ മീഡിയയിലെ താരമായി മാറിയ മേക്കപ്പ് ആർട്ടിസ്റ്റ് ജാസിൽ ജാസിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. അല്പം സ്ത്രൈണതയുള്ള വ്യക്തിയാണ് ജാസിൽ ഒരു സ്ത്രീയുടെ മാനറിസങ്ങൾ അദ്ദേഹംകാണിക്കാറുണ്ട് അത്തരത്തിലുള്ള കണ്ടെന്റ് തന്റെ സോഷ്യൽ മീഡിയ പേജിൽ താരം നിരന്തരം പങ്ക് വെക്കാറുമുണ്ട്. സെലിബ്രിറ്റി മേക്ക് ആപ്പ് ആർട്ടിസ്റ് ആയി കരിയർ തുടങ്ങിയ ജാസിൽ പിന്നീട് സോഷ്യൽ മീഡിയയിൽ കണ്ടെന്റ് ഇട്ടു തുടങ്ങിയതുമുതലാണ് താരമായത്. അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ലിംഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ, സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങൾ, സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ എന്നിവയെക്കുറിച്ച് ജാസിൽ തുറന്നു പറഞ്ഞു.

തന്റെ ലിംഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ തന്നെ വളരെ അസ്വസ്ഥമാക്കുന്നതായി ജാസിൽ പറഞ്ഞു. “ഞാൻ ആണാണോ പെണ്ണാണോ എന്നറിയാനാണ് എല്ലാവരുടെയും ആകാംക്ഷ” എന്ന് അദ്ദേഹം പറഞ്ഞു. തന്റെ സ്വകാര്യതയെ അതിക്രമിക്കുന്ന ഈ ചോദ്യങ്ങൾ തന്നെ വളരെ ബുദ്ധിമുട്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ടീകാലെ പോലെ നടക്കുന്നു ആൺകുട്ടികളുമായി കൂട്ടുകൂടിയാൽ എന്താണ് അത്തരത്തിൽ വസ്ത്രം ധരിക്കാത്തതെന്താ. ജിമ്മിൽ പോയാൽ നല്ല മാറ്റം വരും അത്തരത്തിൽ പലതരത്തിലുള്ള മെസേജുകളാണ് വരുന്നത് എന്ന് താരം പറയുന്നു.

ADVERTISEMENTS
READ NOW  തൻറെ രണ്ടു കുട്ടികളുടെയും പേരിൽ ആണയിട്ടു ദിലീപ് അത് പറഞ്ഞു സലിം കുമാറിന്റെ തുറന്നു പറച്ചിൽ

സുഹൃത്തായ ഒരു പെൺകുട്ടിയുമായുള്ള തർക്കത്തെക്കുറിച്ചും ജാസിൽ സംസാരിച്ചു. ഈ സുഹൃത്ത് തന്നെയും തന്റെ പങ്കാളിയായ ആഷിയെയും തമ്മിൽ അകറ്റാൻ ശ്രമിച്ചെന്നും ജാസിൽ പറഞ്ഞു.താൻ ഒരുപാട് വിശ്വസിച്ചിരുന്ന ആൾ ആയിരുന്നു ആ പെൺകുട്ടി എന്നും ജാസിൽ പറയുന്നു. “അവൾ എന്നെ ഒരു ആണായി കാണുന്നില്ലെന്നും, ആണുങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എനിക്ക് ചെയ്യാൻ പറ്റില്ലെന്നുമുള്ള വാക്കുകൾ ഉപയോഗിച്ച് ആഷിയെ ബ്രെയിൻവാഷ് ചെയ്തു” എന്ന് ജാസിൽ പറഞ്ഞു.അങ്ങനെ അവൾ തൻ്റെ ആഷിയ തന്നിൽ നിന്ന് വശീകരിച്ചെടുത്തു എന്നും താരം പറയുന്നു. അങ്ങനെ ത്നങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായി എന്നാൽ ഇപ്പോൾ ഈ പ്രശ്‌നം പരിഹരിച്ചെന്നും ഇപ്പോൾ തങ്ങൾ ഇരുവരും സന്തുഷ്ടരായി ജീവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്നും തന്റെ ബിസിനെസ്സിൽ ആഷിക്ക് പങ്കുണ്ടെന്നും താരം പറയുന്നു.

READ NOW  അന്നവർ അച്ഛന്റെ പ്രായം പോലും പരിഗണിക്കാതെയാണ് അങ്ങനെ പെരുമാറിയത് - അത്തരക്കാരെ പറ്റി ചിന്തിക്കുക പോലും ചെയ്യരുത് വിജയ് യശുദാസ്

തന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും ജാസിൽ സംസാരിച്ചു. സാധാരണ കുടുംബത്തിൽ നിന്നാണ് താൻ വന്നതെന്നും, കുടുംബത്തെ സഹായിക്കാൻ ദുബായിൽ ജോലി ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ഇരുവരുടെയും കുടുങ്ങുമ്പത്തിനു ഇങ്ങനെ തങ്ങൾ ഒന്നിച്ചു ജീവിക്കുന്നതിൽ വലിയ താല്പര്യമില്ലെന്നും എന്നെങ്കിലും അവർക്ക് എല്ലാം മനസിലാകുമെന്നും ആണ് തന്റെ പ്രത്യാശയെന്നു താരം പറയുന്നു.

സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിക്കുന്ന വിമർശനങ്ങളെക്കുറിച്ചും ജാസിൽ തുറന്നു പറഞ്ഞു. തന്റെ സ്ത്രൈണതയാണ് പലരും വിമർശിക്കുന്നതെന്നും, താൻ അഭിനയിക്കുകയാണെന്നും പലരും പറയുന്നതായി അദ്ദേഹം പറഞ്ഞു. “എത്രകാലം അഭിനയിക്കാൻ സാധിക്കും?” എന്ന ചോദ്യവും താരം ഉന്നയിച്ചു. തന്റെ ലിംഗത്തെക്കുറിച്ച് നിരന്തരം ചോദ്യം ചെയ്യപ്പെടുന്നത് തനിക്ക് വളരെ വേദനിക്കുന്നതായി അവർ പറഞ്ഞു.

തന്റെ ഈ സ്ത്രൈണതയുടെ പേരിൽ മറ്റുള്ളവർ പറയുന്ന എല്ലാ കാര്യങ്ങളും തുടക്കത്തിൽ താൻ ചെയ്തു നോക്കിയിട്ടുണ്ടെന്നും ഒടുക്കം ഡോക്ടറുടെ അടുത്ത് കൗൺസിലിംഗിന് വരെ താൻ പോയെന്നും താരം പറയുന്നു. താൻ ആണാണോ പെണ്ണാണോ എന്നറിയാനുള്ള തൽപ്രായം ആണ് പലർക്കും അതിനായി തന്റെ സ്വകാര്യ അവയവങ്ങൾ വരെ കാണിക്കാനാണ് ഓരോരുത്തർ ആവശ്യപ്പെടുന്നത്.ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് ഇവിടെ നടക്കുന്നത്. അത് ഒരു പുകമൻ സമൂഹത്തിനു ഒട്ടും ചേര്ന്നാണ് കാര്യമല്ല.

READ NOW  ദിലീപിനെ തിരിച്ചെടുക്കാൻ 'തിടുക്കം കാണിക്കുന്ന സംഘടനകൾക്കെതിരെ ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി ഭാഗ്യ ലക്ഷ്മി.

ജാസിലിന്റെ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. ലിംഗവും സ്വകാര്യതയും പോലുള്ള സങ്കീർണമായ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇത് വഴിയൊരുക്കിയിരിക്കുന്നു.

ADVERTISEMENTS