വിവാഹചടങ്ങുകൾക്ക് ഷാരുഖ് വാങ്ങുന്ന പ്രതിഫലം അറിയണോ? – മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിന് വാങ്ങിയത് ?

13228

അംബാനി കുടുംബത്തിലെ ആഘോഷങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. അവ എപ്പോഴും ആഡംബരത്തിന് പ്രാധാന്യം നൽകിയിട്ടുള്ളത് തന്നെയാണ്. രാജ്യത്തെ സമ്പന്ന കുടുംബത്തിൽ ഒരു ആഘോഷം നടക്കുമ്പോൾ അതിന്റെ പ്രതിഫലനം എല്ലാ ഭാഗങ്ങളിലും കാണാൻ സാധിക്കും. അത്തരത്തിലായിരുന്നു അടുത്ത സമയത്ത് ഇവരുടെ കുടുംബത്തിലെ ഇളയ തലമുറയിലെ ആനന്ദ് അംബാനിയുടെ വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങുകൾ നടന്നത്. ബാല്യകാല പ്രണയിനിയായ രാധിക മർച്ചന്റുമായുള്ള വിവാഹത്തിന്റെ പ്രീ വെഡ്‌ഡിങ് ചടങ്ങുകൾ മൂന്ന് ദിവസത്തെ ആഡംബര ആഘോഷമായിരുന്നു എന്ന് തന്നെ പറയാം. ബോളിവുഡ് സെലിബ്രേറ്റുകളുടെ അടക്കം സാന്നിധ്യം വിവാഹചടങ്ങിൽ കാണാൻ സാധിച്ചിരുന്നു.Also Read:അപ്പോള്‍ ലാലു ചേട്ടന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു – പോകാൻ നേരം ‘അമ്മ പറഞ്ഞു. ഇനി …. ഡോക്ടർ ജ്യോതിദേവിന്റെ കുറിപ്പ്

ഈ കുടുംബത്തിന്റെ ആഘോഷങ്ങളിലെല്ലാം തന്നെ നമുക്ക് ഷാറൂഖാന്റെ സാന്നിധ്യം കാണാൻ സാധിച്ചിട്ടുണ്ട്. ഇഷ അംബാനിയുടെ വിവാഹത്തിലും അത് പ്രകടമായിരുന്നു. വിവാഹ ചടങ്ങുകൾക്ക് എത്തുന്ന കിങ്ഖാന് ഇതിന് പ്രതിഫലം ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന് പലർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. സാധാരണ വിവാഹ ചടങ്ങുകൾക്കും അദ്ദേഹം പ്രതിഫലം വാങ്ങാറുണ്ട് എന്നാണ് റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്.

ADVERTISEMENTS
   
READ NOW  സായി പല്ലവിയോട് എനിക്ക് കടുത്ത പ്രണയമാണ് - അത് സംഭവിക്കുകയാണെങ്കിൽ സംഭവിക്കട്ടെ - മുതിർന്ന ബോളിവുഡ് നടൻ

എട്ടുമുതൽ പത്തു കോടി രൂപ വരെയാണ് വിവാഹത്തിന് എത്തുന്നതിന് വാങ്ങുന്ന പ്രതിഫലം എന്നാണ് പറയുന്നത്. ദുബായിലെ ഒരു വിവാഹത്തിന് അദ്ദേഹം എത്തിയത് 30 മിനിറ്റിന് എട്ടു കോടി രൂപ വാങ്ങിക്കൊണ്ടാണ് എന്നും ഒരു റിപ്പോർട്ട് പുറത്തു വന്നിരുന്നു.Also Read:കാമുകിയുമൊന്നിച്ചു പഠാൻ കാണാനിരുന്നതാണ് പക്ഷേ അവളുടെ വിവാഹം ഉടനെ നടക്കും – ഷാരൂഖാൻ ആരാധകന് നൽകിയ കിടിലൻ മറുപടി ഇങ്ങനെ

അതുപോലെ തന്നെ 2004ൽ പാരിസിൽ നടന്ന ലക്ഷ്മി മിത്തലിന്റെ മകൾ വനിഷയുടെ വിവാഹത്തിന് എത്തിയതും അദ്ദേഹം പ്രതിഫലം വാങ്ങിയിട്ടാണ് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. 3 കോടി രൂപയായിരുന്നു അന്ന് ഷാറൂഖാൻ ആ വിവാഹത്തിൽ പങ്കെടുത്തതിന് ഈടാക്കിയ തുക എന്നും 2018ൽ നാല് കോടി രൂപയ്ക്ക് മറ്റൊരു വിവാഹം കൂടി താരം എത്തിയിട്ടുണ്ട് എന്നും ആണ് പറയപ്പെടുന്നത്.

READ NOW  ആ പ്രശസ്ത ബോളിവുഡ് വിവാഹത്തിൽ എത്തിയ രേഖയുടെ നെറ്റിയിൽ കുങ്കുമം ചാർത്തിയ രൂപം കണ്ടു അമിത ബച്ചന്റെ ഭാര്യ ജയാ ബച്ചൻ വിതുമ്പി; ജീവചരിത്രകാരൻ വെളിപ്പെടുത്തുന്നു.

പിന്നീട് അദ്ദേഹം തുക വാങ്ങുമെന്ന് അറിഞ്ഞു കൊണ്ടു തന്നെ നിരവധി ആളുകൾ അദ്ദേഹത്തെ വിവാഹത്തിന് ക്ഷണിച്ചു എന്നും അതിൽ തന്നെ അദ്ദേഹം 10 ഓഫറുകൾ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് ഒക്കെയുള്ള വാർത്തകൾ പുറത്തു വന്നിരുന്നു.

അംബാനി കുടുംബത്തിന്റെ വിവാഹത്തിന് അദ്ദേഹം എത്തിയത് അവരുമായുള്ള ബന്ധം കൊണ്ടാണോ അതോ പ്രതിഫലം മോഹിച്ചാണോ എന്നത് പലയിടങ്ങളിലും ചര്‍ച്ച ആകുന്നുണ്ട് എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഷാരൂഖ്‌ മൂന്നു കോടി വാങ്ങി എന്നുള്ള വാര്‍ത്ത വ്യാജമാണ് എന്നും സൂം tv പ്രകാരം ഈ വിവാഹത്തിന് താരം ഒരു രൂപയും വാങ്ങിയിട്ടില്ല എന്നാണ്അ റിയുന്നത്  ഷാരൂഖ്‌ മാത്രമല്ല അമീര്‍ ഖാനും സല്‍മാന്‍ ഖാനും ഒന്നും തന്നെ പ്രതിഫലം വാങ്ങാതെയാണ് സ്റേജില്‍ കയറി പെര്‍ഫോം നടത്തിയത്.

ഷാറൂഖാൻ മാത്രമല്ല ആലിയ ഭട്ട് രൺബീർ കപൂർ തുടങ്ങിയവരും പ്രതിഫലം വാങ്ങിയാണ് പലചടങ്ങുകൾക്കും എത്തുന്നത് എന്നാണ് പറയപ്പെടുന്നത്. 2- 3 കോടി രൂപയാണ് രൺബീർ കപൂർ പല പരിപാടികൾക്കും വരുമ്പോൾ വാങ്ങുന്നത് എന്നും, ഒന്നരക്കോടി രൂപ ആലിയ ഭട്ട് വാങ്ങും എന്നുമൊക്കെ പറയുന്നുണ്ട്

READ NOW  നീ കാരണം എന്റെ കുട്ടികൾ ഒരുപാട് സങ്കടപ്പെട്ടു അവരോടു പറഞ്ഞിരുന്നു നിന്നെ കാണുമ്പോൾ മുഖം ഇടിച്ചു പരത്തുമെന്ന്: സംവിധായകനെ ഇടിച്ചിട്ടു കൊണ്ട് ഷാരൂഖ് പറഞ്ഞത്.സംഭവം ഇങ്ങനെ
ADVERTISEMENTS