ആ സംവിധായകന്റെ മോശം പെരുമാറ്റം ആ ഷോക്കിൽ നിന്ന് മുക്തയാവാൻ മാസങ്ങളെടുത്തു ഹണി റോസ് പറഞ്ഞത്.

3952

വിനയനൊരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ബോയ് ഫ്രണ്ടിൽലൂടെ മലയാളത്തിലേക്ക് എത്തിയ നായികയാണ് ഹണി റോസ്. ഇന്ന് മലയാളത്തിലെ മുൻ നിര നായികയ താരം മലയാളം തമിഴ് തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ന് ഹണി റോസ് എന്ന് പറഞ്ഞാൽ കേരളത്തിലെ ആരാധകർക്ക് ആവേശമാണ്. സിനിമയോടൊപ്പം താനെന്ന മോഡലിംഗും ഫാഷൻ ഫോട്ടോഷൂട്ടുകളും ഇവെന്റുകളും ഉൽഘാടനങ്ങളുമൊക്കെയായി ആരാധർക്കിടയിലാണ് താരം. ഇപ്പോൾ മുൻപ് ഹണി റോസ് തനിക്ക് കരിയറിന്റെ തുടക്ക കാലത്തു ഉണ്ടായ ചില മോശം അനുഭവങ്ങൾ തുറന്നു പറയുകയാണ്.

ഫ്ലവേഴ്സ് ടെലിവിഷൻ ചാനലിലെ ഒരു പരിപാടിയിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ഹണി റോസ് ഇക്കാര്യങ്ങൾ കാര്യങ്ങൾ തുറന്നു പറഞ്ഞത്. ആ സംഭവത്തിനുശേഷം ആ ഷോക്കിൽ നിന്ന് താൻ മുക്തയാകാൻ ധാരാളം സമയം എടുത്തു എന്ന് താരം തുറന്നു പറഞ്ഞിരുന്നു.

ADVERTISEMENTS
   

തന്റെ കരിയറിന്റെ തുടക്കകാലത്താണ് അത്തരത്തിൽ ഒരു മോശം അനുഭവം അഭിനയിച്ച ഒരു ചിത്രത്തിൻറെ സംവിധായകനിൽ നിന്നും ഉണ്ടായതെന്നു ഹണി റോസ് പറയുന്നു. ചിത്രത്തിൻറെ ആദ്യ ഷെഡ്യൂൾ വളരെ രസകരമായ ആയിരുന്നു പോയത്. എല്ലാവരോടും വളരെ സൗഹാർദപരമായി ആയിരുന്നു താനും ഇടപഴകിയിരുന്നത്. എല്ലാവരോടും വളരെ ഹാപ്പിയായി സഹകരിക്കാൻ അപ്പോൾ കഴിഞ്ഞിരുന്നു. സംവിധായകൻ അതുവരെ വളരെ നല്ല രീതിയിൽ ആയിരുന്നുതന്നോട് ഇടപഴകിയിരുന്നത് എന്ന് താരം പറയുന്നു.

READ NOW  ഈ കറുത്തിരിക്കുന്നവനാണോ മമ്മൂക്കയെ വച്ച് സിനിമ ചെയ്യുന്നത് - പുലയന്മാർക്ക് മമ്മൂക്ക ഡേറ്റ് കൊടുക്കില്ല സംവിധായകനെതിരേ അധിക്ഷേപം മറുപടി ഇങ്ങനെ

പക്ഷേ രണ്ടാമത്തെ ഷെഡ്യൂൾ ആയപ്പോൾ സംവിധായകന്റെ പെരുമാറ്റത്തിൽ വല്ലാത്ത ഒരു മാറ്റമുണ്ടായി. പലപ്പോഴും രാത്രി അദ്ദേഹം തനിക്ക് മെസ്സേജുകൾ അയക്കാൻ തുടങ്ങി. എന്തെങ്കിലും കാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ടുള്ള പലതരം മെസ്സേജുകൾ തുടരെ അയക്കാറുണ്ട് ആ പെരുമാറ്റത്തിൽ തനിക്കെന്തോ ഒരു ഒരു പന്തികേട് തോന്നി. അതുകൊണ്ട് തന്നെ അതിന് അപ്പോൾ മറുപടി അയക്കേണ്ട ആവശ്യമില്ല എന്ന് തനിക്ക് തോന്നി. അതുകൊണ്ടുതന്നെ മറുപടി അയച്ചിരുന്നില്ല. എന്നാൽ അതിനു ശേഷം ഷൂട്ടിംഗ്ന് എത്തുമ്പോൾ അദ്ദേഹത്തിന് പെരുമാറ്റം വല്ലാതെ മാറിയത് താൻ ശ്രദ്ധിച്ചു. പലപ്പോഴും വളരെ മോശമായി പെരുമാറാൻ തുടങ്ങി.

നിസ്സാര കാര്യങ്ങൾക്ക് വളരെ പ്രകോപനപരമായ രീതിയിൽ ചീത്ത പറയുന്ന രീതി തുടങ്ങി. നമ്മൾ ഒരു ഗുഡ്മോണിങ് പറഞ്ഞാൽ പോലും ശ്രദ്ധിക്കാതിരിക്കുക. കേൾക്കാത്ത കൊണ്ടാണോ എന്ന് കരുതി നമ്മൾ ആവർത്തിച്ചു പറഞ്ഞാൽ അത് ശ്രദ്ധിക്കാതെ ഒഴിഞ്ഞു മാറുക. അപ്പോൾ മറ്റുള്ളവരുടെ മുൻപിൽ നമ്മൾ അപമാനിക്കപ്പെടുകയാണ്. എല്ലാവരും ഇത് ശ്രദ്ധിക്കുന്നുണ്ട്. യൂണിറ്റിലുള്ള എല്ലാവരും നോക്കി നിൽക്കുമ്പോൾ പോലും പുള്ളി നമ്മൾ പറയുന്നതിന് മറുപടി പറയാതിരുന്നത്, എന്തെങ്കിലും ചെറിയ തെറ്റുകൾക്ക് പോലും മറ്റുള്ളവർ മുമ്പിൽവെച്ച് വളരെ മോശമായ ഭാഷയിൽ വഴക്ക് പറയും വലിയ ബഹളം ഉണ്ടാക്കുകയും ചെയ്തു തുടങ്ങി. അത് തനിക്ക് വല്ലാതെ അസഹനീയമായിക്കൊണ്ടിരുന്നു.

READ NOW  സന്തോഷ്‌ വര്‍ക്കി വെര്‍ജിന്‍ ആണോ- ചോദ്യത്തിന് സന്തോഷ്‌ നല്‍കിയ മറുപടി - പച്ചയായ തുറന്നു പറച്ചില്‍.

താൻ ആ സമയത്ത് സിനിമയിൽ ഒരു പുതുമുഖം ആയതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് തനിക്ക് മനസ്സിലായിരുന്നില്ല. ഇത്തരത്തിലുള്ള പെരുമാറ്റം തുടർന്ന് വന്നപ്പോൾ ചിത്രത്തിന്റ നിർമ്മാതാവനോട് താൻ പരാതി പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. കാരണം സംവിധായകന്റെ ഈ പെരുമാറ്റം എന്നോട് മാത്രമായിരുന്നു. മറ്റുള്ളവരോട് വളരെ സ്വാഭാവികമായി ഇടപെടുകയും ചെയ്യുന്നു. ഒരുതരത്തിൽ പറഞ്ഞാൽ പുള്ളി ഒരു പ്രണയം പോലെയാണ് തന്നോട് ഇടപഴകിയിരുന്നത് എന്ന് എനിക്ക് പതുക്കെ മനസിലായി തുടങ്ങി.

ആ രീതിയിലാണ് ഓരോ പെരുമാറ്റവും, നമ്മൾ മറ്റൊരാളുടെ അടുത്ത് സംസാരിച്ചാൽ അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ല. അപ്പോൾ തന്നെ നമ്മുടെ അടുത്തേക്ക് ആരെയെങ്കിലും പറഞ്ഞുവിട്ടു എന്തിനാണ് അവരോടൊക്കെ അങ്ങനെ ഇടപെടുന്നത് എന്നുള്ള രീതിയിലായി ചോദ്യങ്ങൾ. തൻറെ മാതാപിതാക്കൾ ആ സമയത്ത് കൂടെയുണ്ടായിരുന്നുവെങ്കിലും ഇതിനെതിരെ എന്തെങ്കിലുമൊക്കെ ചെയ്യണം എന്നുള്ള ബോധ്യം താങ്ങൾക്ക് ആർക്കുമില്ലായിരുന്നു. അതുകൂടാതെ അസോസിയേഷൻ വഴി പരാതിപ്പെടാനുള്ള ധൈര്യം തുടക്കക്കാരി ആയതുകൊണ്ടുതന്നെ തനിക്ക് ഇല്ലായിരുന്നു. പക്ഷേ ആ സിനിമ പരാജയപ്പെടുകയാണ് ഉണ്ടായത്. അതിനുശേഷം ആ സംവിധായകനെ താൻ കണ്ടിട്ടില്ല എന്ന് ഹണി റോസ് പറയുന്നു. അന്നും ഇന്നും തനിക്ക് സിനിമയിൽ വലിയ സുഹൃത്തുക്കളൊന്നുമില്ല. പക്ഷേ ഇന്നാണെങ്കിൽ ആരും തന്നോട് ആ രീതിയിൽ ഇടപെടുകയില്ല എന്ന് താരം പറയുന്നു.അത്തരം സന്ദർഭങ്ങളിൽ എങ്ങനെ പെരുമാറണം എന്ന് ഇന്ന് താൻ പഠിച്ചു എന്ന് താരം പറയുന്നു.

READ NOW  ആര്യയുമായി പ്രണയത്തിലായിരുന്നു ഒരുമിച്ചു ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ട്; അടിപ്പാവാട വരെ വാങ്ങിക്കൊടുത്തിട്ടുണ്ട്, ലക്ഷങ്ങൾ തട്ടിച്ചു.- മുൻ കാമുകൻ രഞ്ജിത്ത് കൃഷ്ണൻ

പക്ഷേ അന്നത്തെ ആ അനുഭവത്തിന്റെ ഷോക്കിൽ നിന്നും തനിക്ക് പുറത്തു കടക്കാൻ കുറച്ചു സമാസങ്ങളെടുത്തു. കാരണം ജീവിതത്തിൽ ആദ്യത്തെ അനുഭവം ആയിരുന്നു അത്. കൂടാതെ താൻ പ്രായത്തിൽ വളരെ ചെറുപ്പം ആയതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടാനുള്ള യാതൊരു ഐഡിയയും തനിക്കില്ല. ഹണി റോസ് ഓർക്കുന്നു

ADVERTISEMENTS