വിനയൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് ഹണി റോസ്. വിനയൻ തന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലേക്ക് കണ്ടത്തിയ രണ്ട് നായികമാരിൽ ഒരാളായിരുന്നു ഹണി റോസ്. എന്നാൽ ഈ ചിത്രത്തിനു ശേഷം ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രമാണ് ഹണി റോസിന്‍റെ അഭിനയ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് ഉണ്ടാക്കിയത്. തുടർന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ വളരെ പെട്ടെന്ന് തന്നെ ഹണിക്ക് സാധിച്ചിരുന്നു. സൂപ്പർതാരങ്ങളുടെ അടക്കം നായികയായി മികച്ച പ്രകടനമായിരുന്നു താരം പിന്നീടങ്ങോട്ട് കാഴ്ചവെച്ചത്
മലയാളത്തിന് പുറമേ തലികിലും ഒക്കെ തന്നെ ഹണി റോസ് തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. ബോൾഡ് ആയ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും യാതൊരു മടിയും തനിക്കില്ല എന്ന് തെളിയിച്ച താരമാണ് ഹണി റോസ് അത്തരം ഒരു കഥാപാത്രമായിരുന്നു ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ കഥാപാത്രം തന്നെയാണ് വലിയൊരു ഗ്രോത്ത് ഉണ്ടാക്കിയത്. ഏത് കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് പലതവണ താരം തെളിയിച്ചിട്ടുണ്ട്.
കുറച്ച് അധികം കാലങ്ങളായി താരം ഉദ്ഘാടന വേദികളിൽ നിറസാന്നിധ്യമായി നിൽക്കുകയാണ്. കേരളത്തിന്റെ അകത്തും പുറത്തും യുഎഇയിലും ഒക്കെയായി ഉദ്ഘാടനത്തിന്റെ തിരക്കിലാണ് താരം. ഇപ്പോൾ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ തൻറെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് അവതാരിക റിമിടോമി ചോദിച്ച ചോദ്യത്തിന് ഹണി റോസ് നൽകുന്ന മറുപടിയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ആദ്യം ഒന്നും തനിക്ക് മേക്കപ്പിനെ കുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ല സിനിമയിൽ വരുമ്പോൾ മേക്കപ്പ് എന്താണെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു.
https://www.instagram.com/p/Cy3DKRVvJsG/
എന്റെ പഴയ ചില ചിത്രങ്ങളൊക്കെ കാണുമ്പോൾ ദൈവമേ ഇത് ഞാൻ തന്നെയാണോ എന്ന് വരെ എനിക്ക് തോന്നിയിട്ടുണ്ട്. സിനിമയിൽ വന്ന സമയത്ത് ഒരിക്കൽ ഒരു മേക്കപ്പ് മാൻ എന്റെ കയ്യിൽ ഒരു സാധനം തന്നു. അത് അപ്ലൈ ചെയ്യുവാനാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ ഒരു ഷേപ്പ് ഒക്കെ കണ്ടിട്ട് എനിക്ക് അത് എന്താണെന്ന് പോലും മനസ്സിലായില്ല. അത് ഐലാഷസ് കറക്റ്റ് ചെയ്യാനുള്ള സാധനം ആയിരുന്നു. ഞാൻ വിചാരിച്ചു മൂക്കിൽ വെക്കാനുള്ള സാധനം ആണെന്നും ഹണി റോസ് രസകരമായി പറയുന്നു.