ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു സംവിധായകനും ക്യാമറാമാനും വലിയ ബഹുമാനം നൽകി സ്ത്രീകൾ സംസാരിച്ചിട്ടുണ്ട് . അതിന്റെ കാരണം ഇത്.

41

മലയാള സിനിമയെ ഒന്നടങ്കം ഉഴുതുമറിച്ചുകൊണ്ട്, പ്രതിസന്ധിയിലാക്കി കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. മലയാളസിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ദുരിതങ്ങളും എണ്ണിപ്പറഞ്ഞ വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 2019 സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പക്ഷേ വർഷങ്ങൾക്കിപ്പുറമാണ് പുറത്തുവരുന്നത്. അതും ഡബ്ലിയുസിസിയുടെയും മാധ്യമപ്രവർത്തകരുടെയും നിരന്തര ശ്രമഫലമായി ആണ് അത് പുറത്ത് എത്തിയിരിക്കുന്നത്.അതിനായി വിവരാവകാശ കമ്മീഷനെയും കോടതിയെയും വരെ സമീപിക്കേണ്ടി വന്നു എന്നുള്ളത് ലജ്ജാകരം ആണ്.

മലയാള സിനിമയിലെ ഒരുവിഭാഗം താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും എതിരെ വളരെ ഗുരുതരമായ ആരോപണങ്ങൾ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയപ്പെടുന്നത്. അതേപോലെതന്നെ മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്നത് വലിയ ദുരിതങ്ങളാണ്. ഇത് മലയാള സിനിമയിൽ മാത്രമല്ല സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലായിടങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിലും സിനിമയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ ഏർപ്പെടുത്തിയ കമ്മീഷൻ ആയതുകൊണ്ട് തന്നെ റിപ്പോർട്ടിൽ പറയപ്പെടുന്നത് അതീവ ഗുരുതരങ്ങളായ വളരെയധികം പ്രാധാന്യത്തോടെ ചർച്ചചെയ്യപ്പെടേണ്ട വിഷയങ്ങളാണ്.

ADVERTISEMENTS
   

മലയാള സിനിമയിലെ ഒരുഭാഗം താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും എതിരെ വളരെ ഗുരുതരമായ ആരോപണങ്ങൾ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയപ്പെടുന്നത്. അതേ പോലെ തന്നെ മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്നത് വലിയ ദുരിതങ്ങളാണ് ഇത് മലയാള സിനിമയിൽ മാത്രമല്ല സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലായിടങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിലും സിനിമയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ ഏർപ്പെടുത്തിയ കമ്മീഷൻ ആയതുകൊണ്ട് തന്നെ റിപ്പോർട്ടിൽ പറയപ്പെടുന്നത് അതീവ ഗുരുതരങ്ങളായ വളരെയധികം പ്രാധാന്യത്തോടെ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളാണ്.

See also  ഈമൂന്നു കാര്യം ചെയ്യാതെ ലാലുച്ചേട്ടന് തിരിച്ചുവരവില്ല - ബാറോസും എമ്പുരാനും വലിയ ഹൈപ്പ് ഉണ്ടാക്കില്ല- മോഹൻലാലിൻറെ സഹോദരൻ

ഈ റിപ്പോർട്ട് ഒരുക്കുന്നതിനു വേണ്ടി സംസാരിച്ച എല്ലാ സ്ത്രീകളും പലതരത്തിലുള്ള ലൈംഗിക അരാജകത്വങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. നിരവധി പുരുഷന്മാർക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങൾ ഉൾപ്പടെ നടത്തിയിട്ടുണ്ട്. പക്ഷേ അവരെല്ലാം തന്നെ മലയാള സിനിമ മേഖലയിൽ വളരെ ബഹുമാന്യരായ അന്തസ്സുള്ള നിരവധി പുരുഷന്മാർ ഉണ്ട് എന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. അത്തരത്തിലുള്ളവരോടൊപ്പം ജോലി ചെയ്യുന്നത് വളരെ സുരക്ഷിതമാണെന്നും സന്തോഷ ദയാകാമെന്നും അവർ പറയുന്നുണ്ട്. അതിൽ എല്ലാ സ്ത്രീകളും എടുത്ത് പറയുന്നത് ഒരു ക്യാമറമാന്റെയും ഒരു സംവിധായകന്റെയും കാര്യം ആണ്. അവരെ കുറിച്ച് വളരെ ബഹുമാനത്തോടെ ആണ് എല്ലാ സ്ത്രീകളും സംസാരിച്ചത്.

അതിൽ ഒരു സ്ത്രീ ഒരു ക്യാമറമാനെ കുറിച്ച് പറയുന്നുണ്ട് അദ്ദേഹം അദ്ദേഹത്തിൻറെ സ്വഭാവത്തിൽ വളരെയധികം അന്തസ്സുള്ള വ്യക്തിയാണെന്ന് മറ്റുള്ളവരോട് ഉള്ള പെരുമാറ്റവും അതോടൊപ്പം മറ്റുള്ളവരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിഗണനയും വളരെ വലുതാണ് അവർ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിൻറെ വളരെ ഉത്തരവാദിത്തപരമായ പെരുമാറ്റങ്ങളും സ്ത്രീകളെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടുകളും പ്രശംസനീയമാണെന്നും പറയുന്നുണ്ട് .അദ്ദേഹം ഉള്ള സിനിമ സീറ്റുകൾ വളരെയധികം അച്ചടക്കം ഉണ്ട് എന്നും അദ്ദേഹത്തിൻറെ സെറ്റിൽ എല്ലാ സ്ത്രീകളും വളരെയധികം സുരക്ഷിതത്വത്തോടെ ജോലി ചെയ്യാൻ കഴിയുന്നുണ്ട് എന്നും അവർ വ്യക്തമാക്കുന്നു.

See also  ഭാര്യ സുല്ഫത്നെ വേദിയിലേക്ക് വിളിച്ചത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ആ മുഖഭാവം കണ്ടപ്പോൾ തന്നെ മനസ്സിലായി.അന്ന് നടന്നത് പറഞ്ഞു ജ്യുവൽ മേരി

അതേപോലെതന്നെ മലയാള സിനിമയിലെ വളരെ പ്രമുഖനായ വളരെ ഫെയ്മസ് ആയ ഒരു സംവിധായകനെ കുറിച്ചും ഇതേ അഭിപ്രായമാണ് സ്ത്രീകൾ പറയുന്നത്. വളരെ ഇന്റിമേറ്റ് ആയ രംഗങ്ങൾ ചിത്രീകരിക്കുമ്പോഴും പ്രത്യേക സുരക്ഷിതത്വ സംവിധാനങ്ങളും സംരക്ഷണ മനോഭാവവുമാണ് അദ്ദേഹം കൈക്കൊള്ളുന്നത് എന്ന് സ്ത്രീകൾ പറയുന്നു. ഇഴുകി ചേർന്നുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ആ രംഗത്തിന് വളരെ അനിവാര്യമായ ആൾക്കാരെ ഒഴികെ ബാക്കി എല്ലാവരെയും അദ്ദേഹം ചിത്രീകരിക്കുന്ന സ്ഥലത്ത് നിന്നും ഒഴിവാക്കുമെന്ന് സ്ത്രീകൾ പറയുന്നു.

അതേപോലെതന്നെ ഇന്റിമേറ്റ് ആയിട്ടുള്ള രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സ്ഥലം വേണ്ട രീതിയിൽ മറിച്ചിട്ടുണ്ടെന്ന് അദ്ദേഹം 100% ഉറപ്പാക്കിയിട്ടാണ് അത്തരം രംഗങ്ങൾ എടുക്കുന്നത് എന്നും സ്ത്രീകൾ പറയുന്നു. പൊതുവെ അത്തരം രംഗങ്ങൾ ചെയ്യുമ്പോൾ വളരെയധികം ഭയപ്പെടുന്ന സ്ത്രീകൾക്ക് പക്ഷേ ഈ സംവിധായകനോടൊപ്പം ജോലി ചെയ്യുമ്പോൾ വളരെയധികം സുരക്ഷിതത്വം ഫീൽ ചെയ്യുന്നുണ്ടെന്ന് കമ്മിറ്റിക്ക് നൽകിയ മൊഴികളിൽ മിക്ക സ്ത്രീകളും അഭിപ്രായപ്പെടുന്നു.

See also  നടൻ ബേസിൽ ജോസഫിനെ കുറിച്ചു നടി ഷീല പറഞ്ഞത് - ഏത് വലിയ ആർട്ടിസ്റ് ഉണ്ടേലും ബേസിൽ കഴിഞ്ഞേ ഉള്ളു

അതേ പോലെതന്നെ മറ്റ് പല മേഖലകളിലും വർക്ക് ചെയ്യുന്ന ഒരു കൂട്ടം പുരുഷൻമാരും ഇതേ പോലെ തന്നെ വളരെയധികം സൗഹാർദ്ദപരമായിട്ടും സഹായപരമായിട്ടും ആണ് സ്ത്രീകളോടൊപ്പം പല സാഹചര്യങ്ങളിലും നിൽക്കുന്നതു എന്ന് പല സ്ത്രീകളും എടുത്തുപറയുന്നു അതുകൊണ്ടുതന്നെ സ്ത്രീകൾ തുറന്നു പറഞ്ഞിട്ടുള്ള ഈ കാര്യങ്ങളൊക്കെ തന്നെ മലയാള സിനിമയിലെ എല്ലാ പുരുഷന്മാരെയും കൂട്ടി വായിക്കരുത് എന്നു കൂടി പറയുന്നുണ്ട്. ഇത് ഒരു വിഭാഗം ആളുകളുടെ ക്രൂരമായ സ്വൊഭാവത്തിന്റെയും ലൈംഗിക ദാരിദ്ര്യത്തിന്റെയും നേർ സാക്ഷ്യങ്ങളാണ്.

സത്യത്തിൽ ഇത്തരക്കാരെ തുറന്നു കാട്ടേണ്ടത് അനിവാര്യമാണ്. ഇവരുടെ ഓരോരുത്തരുടെയും പേര് വിവരങ്ങൾ പുറത്തു വരേണ്ടത് അനിവാര്യമാണ്.തീർച്ചയായും വരും ദിവസങ്ങളിൽ അതൊക്കെ വെളിവാകും എന്ന് തന്നെ നമ്മൾക്ക് പ്രത്യാശിക്കാം. ഒരാളെ വിമർശിച്ചു എന്നതിന്റെ പേരിൽ കേസ് എടുത്തവക്ക് ഇത്രയും സ്ത്രീകൾ അനുഭവിച്ച ദുരിതങ്ങൾ കാണുമ്പോൾ അത് അവർ തുറന്നു പറയുമ്പോൾ കുറ്റക്കാർക്കെതിരെ കേസ് കൊടുക്കാൻ മനസ്സുണ്ടാകാത്തത് എന്താണ് എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ നമ്മുടെ പല വിഗ്രഹങ്ങളും ഉടഞ്ഞു വീഴാൻ ഉള്ള സാധ്യത ഉണ്ട്.

ADVERTISEMENTS