അമൃതയെ പിന്തുണച്ച് ഗോപി സുന്ദർ

123

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു കുടുംബമാണ് അമൃത സുരേഷിന്റെ കുടുംബം. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് അമൃതയെ പ്രേക്ഷകർ കൂടുതലായും അറിഞ്ഞു തുടങ്ങിയത്. ഐഡിയ സ്റ്റാർ സിംഗറിൽ അതിഥിയായി എത്തിയ നടൻ ബാലയുമായി തുടർന്ന് അമൃത പ്രണയത്തിൽ ആവുകയും അത് വിവാഹത്തിൽ കലാശിക്കുകയും ഒക്കെ ചെയ്തിരുന്നു ഈ ബന്ധം വലിയ സന്തോഷത്തോടെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു എന്നാൽ ഒരുപാട് കാലം ഈ സന്തോഷം നിലനിന്നിരുന്നില്ല. വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നത് ഇവർക്ക് അവന്തിക എന്ന ഒരു മകൾ കൂടിയുണ്ട്.

ഇവർ തമ്മിൽ വേർപിരിഞ്ഞതിനു ശേഷം മകളുടെ പേരിൽ ആയിരുന്നു ഇവരുടെ പിടിവലികൾ മുഴുവൻ. മകളെ ബാലയെ കാണിക്കുന്നില്ല എന്ന തരത്തിൽ പലതവണ ബാല അമൃതയ്ക്കെതിരെ രംഗത്ത് വരികയും ചെയ്തു. പൊതുവേദിയിൽ വച്ച പലപ്പോഴും അമൃതയെ ബാല അവഗണിച്ച സംസാരിച്ചപ്പോഴും ബാലയ്ക്കെതിരെ ഒരു വാക്കുപോലും സംസാരിക്കാതിരിക്കാൻ അമൃത പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നാൽ കഴിഞ്ഞദിവസം നിയമപരമായ പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ട് ബാല ഒരു അഭിമുഖം നടത്തിയിരുന്നു ഈ അഭിമുഖത്തിനെതിരെ വക്കീലന്മാരുടെ സാന്നിധ്യത്തിൽ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അമൃത.

ADVERTISEMENTS
READ NOW  അന്ന് തന്നെ സിനമയില്‍ നിന്ന് വിലക്കാന്‍ കാരണം അത് - വിലക്കിന് ശേഷം അനുഭവിച്ചത് - സംഭവം പറഞ്ഞു നവ്യ നായര്‍.

മകളെ ഒരിക്കലും കാണിക്കാതിരുന്നിട്ടില്ല എന്നും കോടതിവിധി അനുസരിച്ച് മകളെ കാണിക്കാൻ ചെന്നപ്പോൾ ബാല കാണാൻ വരാതിരുന്നതാണ് കാരണമെന്നും ഒക്കെയാണ് അമൃത പറയുന്നത് മാത്രമല്ല മകളുടെ ജീവനാംശം എന്ന പേരിൽ തനിക്ക് ലഭിച്ചത് 25 ലക്ഷം രൂപയാണ് എന്നും അമൃത പറയുന്നുണ്ട്.

കോടതിവിധി മാനിച്ചുകൊണ്ടു തന്നെയാണ് ജീവിക്കുന്നത് എന്നും എല്ലാ മാസത്തിലും രണ്ടാം ശനിയാഴ്ച മകളെ കാണിക്കാനായി കോടതിയുടെ വളപ്പിൽ ചെല്ലുമ്പോൾ അവിടെ ബാല ഉണ്ടാവാറില്ല എന്നുമൊക്കെ അമൃത പറഞ്ഞിരുന്നു ഇത് വക്കീലന്മാരുടെ സാന്നിധ്യത്തിൽ തന്നെയാണ് അമൃത പറഞ്ഞത് അമൃതയുടെ പ്രതികരണത്തിനു ശേഷം ബാലയിൽ നിന്നും ഒരു പ്രതികരണവും ഇതുവരെയും വന്നിട്ടില്ല.

എന്നാൽ ഇപ്പോൾ ഇത് അമൃതയുടെ ഈ പ്രതികരണ വീഡിയോ വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി ആളുകൾ എത്തിയിരുന്നു; അക്കൂട്ടത്തിൽ ഗോപി സുന്ദറും ഉണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

READ NOW  ഹരി കൃഷ്‍ണൻസിലെ മൂന്ന് ക്ളൈമാക്സിന്റെ യഥാർത്ഥ കാരണം ഇതാണ് മമ്മൂക്ക തന്നെ പറയുന്നു

ഹാപ്പി ട്രൂ ന്യൂ ഇയർ എന്ന് പറഞ്ഞുകൊണ്ടാണ് അമൃതയുടെ വീഡിയോ ഗോപി സുന്ദർ പങ്കുവെച്ചിരുന്നത്. സത്യങ്ങൾ തുറന്നു പറഞ്ഞതിന്റെ സന്തോഷമാണ് ഗോപി സുന്ദറിന്റെ വാക്കുകളിൽ കാണാൻ സാധിച്ചത് എന്നാണ് പ്രേക്ഷകർ മനസ്സിലാക്കുന്നത്. മാത്രമല്ല അമൃതയും ഗോപി സുന്ദരം തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല എന്നു കൂടിയല്ലേ ഈ ഒരു പങ്കുവെക്കലിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും ആളുകൾ ചോദിക്കുന്നു.

മുൻപ് സൈബർ അക്രമണങ്ങളോട് എന്താണ് പ്രതികരിക്കാത്തത് എന്ന ചോദ്യത്തിന് ഗോപി സുന്ദർ മറുപടി പറഞ്ഞിരുന്ന. എല്ലാത്തിനുമുള്ള മറുപടിയാണ് തന്റെ മുഖത്തുള്ള ഈ ചിരി. വിമർശകർക്ക് പറയാനുള്ളത് പറയാം പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല ഞാൻ എന്റെ ജോലിയെ കുറിച്ച് മാത്രമേ ആലോചിക്കുന്നത്. നമ്മുടെ വിമർശകരെ തളർത്താൻ പറ്റുന്ന ഏക ആയുധമാണ് ചിരി.ഞാൻ വളരെയധികം ഹാപ്പിയാണ് .അതാണ് വിമര്ശിക്കുന്നവർക്കുള്ള മറുപടി. ഞാനാ എന്റെ സന്തോഷാലെ ഇല്ലാതാക്കുന്ന ഒരു കാര്യവും ചെയ്യാറില്ല എന്നും ഗോപി സുന്ദർ പറയുന്നു.

READ NOW  ആ സംവിധായകന്റെ മോശം പെരുമാറ്റം ആ ഷോക്കിൽ നിന്ന് മുക്തയാവാൻ മാസങ്ങളെടുത്തു ഹണി റോസ് പറഞ്ഞത്.
ADVERTISEMENTS