നടൻ സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ സുരേഷ് ഇന് മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ ചുവടുറപ്പിക്കാനുള്ള ശ്രമത്തിൽ ആണ്. സമൂഹത്തിൽ നടക്കുനാണ് വിഷയങ്ങളിൽ പലപ്പോഴും തന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറഞ്ഞു ഗോകുൽ രംഗത്തെത്തിയിട്ടുണ്ട്. പലപ്പോഴും ഗോകുൽ തന്റെ അച്ഛൻ സുരേഷ് ഗോപിക്കെതിരെ വരുണൻ സൈബർ ആക്രമണങ്ങളിലും വ്യാജ ആരോപണങ്ങൾക്കും ഒക്കെ മറുപടിയുമായി രംഗത്തെത്താറുമുണ്ട്. മുൻപൊരിക്കൽ സുരേഷ് ഗോപിയെ ഒരു ട്രോയിലൂടെ അപമാനിക്കാൻ ശ്രമിച്ചയാൾക്ക് ഗോകുൽ നൽകിയ മറുപടി വലിയ തോതിൽ വൈറൽ ആയിരുന്നു.
ഇപ്പോൾ ഹേം അകമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ ഉണ്ടായ വെളിപ്പെടുത്തലുകളെ കുറിച്ചും അതെ പോലെ പ്രമുഖ നടൻ നിവിൻ പോളിക്കെതിരെ വന്ന വ്യാജ ആരോപണത്തിനെതിരെയും അഭിപ്രായം പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ഗോകുൽ .എ ദി പോലെ കാസ്റ്റിംഗ് കൗച്ചിൽ നിന്ന് ഒരു പെൺകുട്ടിയെ രക്ഷയ്ക്കാൻ ശ്രമിച്ചപ്പോൾ തനിക്ക് നേരിടേണ്ടി വന്ന സാഹചര്യവും കഴിഞ്ഞ ദിവസം ഗോകുൽ സുരേഷ് വ്യക്തമാക്കിയിരുന്നു.
തന്റെ കരിയറിന്റെ തുടക്ക സമയത്തു ഒരു പെൺകുട്ടിയോട് കാസ്റ്റിംഗ് കൗച്ചിന് ശ്രമിച്ച ഒരു വ്യക്തിയെ താൻ കൈകാര്യം ചെയ്തിട്ടുണ്ട് എന്ന് ഗോകുൽ പറയുന്നു. അന്ന് അയാളെ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തിരുന്നു എന്നും, എന്നാൽ ആ സംഭവം കൊണ്ട് ആ പെൺകുട്ടി മാത്രമല്ല ബാധിക്കപ്പെട്ടതു എന്നും അതോടെ തനിക്ക് ആ സിനിമ നഷ്ടപ്പെട്ടു എന്നും ഗോകുൽ സുരേഷ് പറയുന്നു. കാസ്റ്റിംഗ് കൗച്ചിനെ തടയാൻ ശ്രമിച്ചാൽ മെയിൻ ആക്ടറായാലും ചിലപ്പോൾ സിനിമ നഷ്ടമായേക്കും അത്തരത്തിലാണ് തനിക്ക് സിനിമ നഷ്ടപ്പെട്ടത്.
അതെ പോലെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടൻ നിവിൻ പോളിക്കെതിരായി ഉണ്ടായ വ്യാജ ആരോപണത്തെ കുറിച്ചും ഗോകുൽ സുരേഷ് പറയുന്നത്. നിവിൻ ചേട്ടൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ തന്റെ ഹീറോയാണ്. അദ്ദേഹവും ഇതിന്റെ ഇരയാണ് അദ്ദേഹത്തിന് എതിരായി ഒരു വ്യാജ ആരോപണം ഉണ്ടായത് തിരിച്ചറിഞ്ഞതോടെയാണ് ആളുകൾക്ക് കാര്യങ്ങളിൽ കുറച്ചു വ്യക്തത വന്നത്. പലപ്പോഴും ഇത്തരത്തിൽ വ്യാജ ആരോപണങ്ങളിലൂടെ പുരുഷന്മാരും ഇരകളാക്കപ്പെടാം എന്ന് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഈ റിപ്പോർട്ട് വന്നപ്പോഴാണ് ശരിക്കും ഇരയാക്കപ്പെട്ടവർക്ക് തുറന്നു പറയാൻ ഒരു വേദി ലഭിച്ചത്. സത്യസന്ധമായ വെളിപ്പെടുത്തലുകളിൽ കൃത്യമായ അന്വോഷണത്തിലൂടെ ഇരയാക്കപ്പെട്ടവർക്ക് നീതി ലഭിക്കട്ടെ എന്നും ഗോകുൽ പറയുന്നു. അതെ പോലെ ഇതു മലയാളം സിനിമ മേഖലയിൽ മാത്രമല്ല മറ്റു സിനിമ മേഖലയിൽ ഇതിന്റെ ഇരട്ടിയിലധികം പ്രശ്നങ്ങൾ ഉണ്ട് . പക്ഷേ നിവിൻ ചേട്ടനെ പോലെ ഉള്ള നിരപരാധികളായ ആണുങ്ങൾക്കും നീതി ലഭിക്കണം എന്നും ഗോകുൽ പറയുന്നു.