ആദ്യം വീട്ടുകാർ ഉറപ്പിച്ച പയ്യനെ തേച്ചു കാമുകൻറെ കൂടെ ഒളിച്ചോടി -പിന്നെ കല്യാണ ദിവസം അവനെ തേച്ചു കൂട്ടുകാർക്കൊപ്പം ഒളിച്ചോടി

6427

പലതരത്തിലുള്ള ഒളിച്ചോട്ടെ കഥകൾ ഓരോ ദിവസവും നാം കേൾക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഒളിച്ചോട്ട കഥയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ ഉള്ളത്. ഇടുക്കിയിലാണ് ഇത് നടന്നത്.

ഏകദേശം വിവാഹ ഉറപ്പിച്ച സമയത്ത് രണ്ട് തവണയാണ് പെൺകുട്ടി രണ്ട് വ്യത്യസ്ത സാഹചര്യത്തിൽ ഒളിച്ചോടിയത്. മുറിക്കാശ്ശേരി സ്വദേശിയായ യുവതിയാണ് ഈ ഒളിച്ചോട്ട എക്സ്പെർട്ട്. ആദ്യം വീട്ടിൽ മാതാപിതാക്കൾ ആലോചിച്ചുറപ്പിച്ച കല്യാണത്തിൽ തലപര്യമില്ലാത്തതു കൊണ്ട് കാമുകന്റെ ഒപ്പം പെൺകുട്ടി ഒളിച്ചോടുകയായിരുന്നു. മൂന്നാർ സ്വദേശിയായ കാമുകനൊപ്പം ആയിരുന്നു മാതാപിതാക്കൾ ആലോചിച്ചു ഉറപ്പിച്ച കല്യാണത്തിൽ താല്പര്യമില്ല എന്ന് പറഞ്ഞു കൊണ്ട് പെൺകുട്ടി വിവാഹത്തിന് ഒരു മാസം മുൻപ് കുളിച്ചോടിയത്.

ADVERTISEMENTS
   

പെൺകുട്ടിയും കാമുകനും തമ്മിൽ ദീർഘനാളത്തെ ബന്ധമായിരുന്നു. അങ്ങനെ വീട്ടുകാരുടെ നിർബന്ധത്തിൽ വഴങ്ങാതെയാണ് പെൺകുട്ടി ഒളിച്ചോടുകയും കാമുകന്റെ വീട്ടിലെത്തിയ ഇരുവരും അവിടെ കുറച്ചുനാളായി താമസിക്കുകയും ആയിരുന്നു.

READ NOW  സന്തോഷ് ജോർജ് കുളങ്ങര ഇതുവരെയും പോകാത്ത 3 രാജ്യങ്ങൾ ഇവയൊക്കെയാണ് - കാരണം അദ്ദേഹം പറയുന്നു

അവരുടെ പ്രണയം മനസിലാക്കി കാമുകൻറെ മാതാപിതാക്കൾ അവരെ ഒന്നിപ്പിക്കാൻ തീരുമാനിക്കുകയും അവരുടെ വിവാഹം നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും അവർ നടത്തുകയുമായിരുന്നു. വിവാഹത്തിന് 15 ദിവസം മുമ്പ് ചെറിയ ഒരു ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കളെ കൂട്ടികൊണ്ട് ഇരുവരുടെയും മനസമ്മതവും നടത്തിയിരുന്നു. മനസ്സമ്മത്തിന് യുവാവിനും അയാളുടെ അടുത്ത ബന്ധുക്കൾക്കും ഒപ്പം നിരവധി ചിത്രങ്ങൾ പെൺകുട്ടിയെ എടുത്തിരുന്നു.

എന്നാൽ ഇതിനുശേഷമാണ് എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള വലിയ ട്വിസ്റ്റ് നടക്കുന്നത്. എല്ലാവരും തയ്യാറായി വിവാഹ ദിവസമെത്തി. വിവാഹ ദിവസം വരനും കുടുംബവും വാങ്ങി നൽകിയ പുതിയ പട്ടുസാരിയും സ്വർണാഭരണങ്ങളും ധരിച്ച് രാവിലെ തന്നെ പെൺകുട്ടി പള്ളിയിൽ നടന്ന വിവാഹ അനുബന്ധ പ്രാർത്ഥനകളിലും മറ്റു ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. അതിനുശേഷം ടോയ്‌ലറ്റിൽ പോയി വരാമെന്ന് പറഞ്ഞ് പോയ പെൺകുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല.

READ NOW  വിദ്യാർത്ഥികൾക്കൊപ്പമുള്ള ടീച്ചറിന്റെ ഡാൻസ് വൈറൽ - ടീച്ചറിനെ വാനോളം പുകഴ്ത്തി സോഷ്യൽ മീഡിയ

എല്ലായിടത്തും അന്വേഷിച്ചെങ്കിലും പെൺകുട്ടിയെ കണ്ടുകിട്ടിയില്ല. പിന്നീട് പെൺകുട്ടിയുടെ സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി അവിടെനിന്ന് മുങ്ങിയതായി വീട്ടുകാർക്ക് മനസ്സിലായത്. പെൺകുട്ടിയുടെ അടുത്ത സുഹൃത്തിനെ വിളിച്ചു കാര്യങ്ങൾ തിരക്കിയപ്പോൾ പെൺകുട്ടിക്ക് വിവാഹത്തിൽ താൽപര്യമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അതോടെ ലക്ഷങ്ങൾ കടമെടുത്തു വിവാഹം ആർഭാടമായി വിവാഹം നടത്താൻ തീരുമാനിച്ച കുടുംബം ആകെ വെട്ടിലായിരിക്കുകയാണ്.

വരനും കുടുംബവും വാങ്ങി നൽകിയ സ്വർണാഭരണങ്ങൾ ഉൾപ്പെടെ എല്ലാം എടുത്തുകൊണ്ടാണ് പെൺകുട്ടി പോയത്. വിവാഹ അഭരണങ്ങളും ഭക്ഷണവും വസ്ത്രങ്ങളും അങ്ങനെ എല്ലാ കാര്യത്തിനും ലക്ഷക്കണക്കിന് രൂപ കുടുംബം കടമെടുത്തത്. അതോടെ ഇപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയും കടുത്ത നാണക്കേടുമാണ് യുവാവിന് ഉണ്ടായിരിക്കുന്നത്.

ADVERTISEMENTS