അപ്പോൾ തന്നെ മുരളിയെ ഫാസിൽ സിനിമയിൽ നിന്ന് പുറത്താക്കി – തിലകൻ വെള്ളമടിച്ചു സെറ്റിൽ പ്രശ്നമുണ്ടാക്കും വെളിപ്പെടുത്തലുമായി പ്രൊഡക്ഷൻ കൺഡ്രോളർ

31625

നടൻ മുരളിയും തിലകനും മലയാളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ രണ്ടുപേർ. പക്ഷേ ഇരുവരും സിനിമ സെറ്റുകളിൽ പെരുമാറിയുന്ന രീതിയെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് പലരും പറഞ്ഞിരുന്നത്. രണ്ടു നടന്മാരും നമ്മെ വിട്ടുപിരിഞ്ഞു, രണ്ടുപേരും പ്രതിഭകളുമാണ് ഇപ്പോഴും അവരൊക്കെ ഒഴിച്ചിട്ട് സിംഹാസനങ്ങൾ അതേപോലെ ഇരിക്കുകയാണ്. പകരക്കാരെ കണ്ടെത്താൻ ഇനിയും മലയാള സിനിമയ്ക്ക് ആയിട്ടില്ല. അത്രയേറെ കഴിവുണ്ടായിട്ടും നടൻ മുരളിക്ക് അദ്ദേഹം അർഹിച്ച വേഷങ്ങൾ കിട്ടിയോ എന്നുള്ളത് ഇന്നും സംശയം ആയ കാര്യമാണ്. നായകനടനായി സഹനടനായും വില്ലനായും നിരവധി വേഷങ്ങൾ ചെയ്ത മുരളി മലയാള സിനിമയിലെ പകരം ഇല്ലാത്ത താരമാണ്.

ആരാധകരുടെ പ്രിയങ്കരനായിരുന്ന പരുക്കനായ കഥാപാത്രങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തിരുന്ന താരമായിരുന്നു എങ്കിലും സിനിമാ സെറ്റുകളിൽ മുരളിയുടെ പെരുമാറ്റം അത്ര നല്ലതായിരുന്നില്ല എന്നാണ് അദ്ദേഹത്തോടൊപ്പം നിരവധി സിനിമകൾ പ്രവർത്തിച്ചിട്ടുള്ള പ്രൊഡക്ഷൻ കൺട്രോളർ വെളിപ്പെടുത്തുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ആയ കബീർ ആണ് ഈ കാര്യങ്ങൾ സംസാരിച്ചിരിക്കുന്നത്. നിരുത്തരവാദിത്വപരമായ പെരുമാറ്റം പലപ്പോഴും മുരളിയെ കൊണ്ട് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട് എന്നുള്ളതാണ് സത്യം എന്ന് കബീർ പറയുന്നു.

ADVERTISEMENTS
   

പ്രശസ്ത സംവിധായകൻ ഹരിഹരന്റെ പഞ്ചാഗ്നി എന്ന ചിത്രത്തിലൂടെയാണ് മുരളി സിനിമയിലേക്ക് എത്തുന്നത് അതിനുശേഷം കിരീടം, വരവേൽപ്പ്, കളിക്കളം, അമരം, വെങ്കലം തുടങ്ങി നിരവധി ചിത്രങ്ങളിൽ മുരളി തൻറെ ശ്രദ്ധേയമായ അഭിനയ പാഠവും വ്യക്തമാക്കിയിരുന്നു.

കബീർ പറയുന്നത് ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിൽ നിന്നും സംവിധായകൻ ഫാസിൽ മുരളിയെ ഒഴിവാക്കിയിട്ടുണ്ട് എന്നുള്ളതാണ്. മുരളിക്കായി കാസ്റ്റ് ചെയ്തിരുന്ന ആ വേഷം മുരളിയുടെ കൃത്യനിഷ്ഠ ഇല്ലായ്മ കൊണ്ട് നഷ്ടമായി എന്നാണ് കബീർ പറയുന്നത്.

ആ ചിത്രം മറ്റൊന്നുമല്ല പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി ചെയ്ത ഡോക്ടറുടെ കഥാപാത്രം ചെയ്യാൻ ഫാസിൽ കാസ്റ്റ് ചെയ്തിരുന്നത് മുരളിയായിരുന്നു. എന്നാൽ അദ്ദേഹം കൃത്യമായി സമയത്ത് വരാത്തത് മൂലം ആ വേഷം സുരേഷ് ഗോപിക്ക് നൽകുകയായിരുന്നു എന്നുള്ളതാണ് പ്രൊഡക്ഷൻ കൺഡ്രോളർ കബീർ പറയുന്നത്. ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

കബീർ പറയുന്നത് ഇങ്ങനെയാണ് ,ഫാസിലിന് തന്റെ സെറ്റുകളിൽ കൃത്യനിഷ്ഠ ഇല്ലാത്തവരെ ഒട്ടും ഇഷ്ടമല്ല. അങ്ങനെയുള്ളവരെ അദ്ദേഹം യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറാകാതെ ആ നിമിഷം തന്നെ പുറത്താക്കുകയാണ് പതിവ്.പപ്പയുടെ സ്വന്തം അപ്പൂസ് എന്ന മമ്മൂട്ടി നായകനായ സിനിമയുടെ ഷൂട്ടിങ്ങിനായി മുരളിയെ വിളിച്ചിരുന്നതാണ്.ചിത്രത്തിൽ ഡോക്ടർ ആയി സുരേഷ് ഗോപി ചെയ്ത വേഷം ചെയ്യാനായിരുന്നു അദ്ദേഹത്തെ കാസ്റ്റ് ചെയ്തത്.

എന്നാൽ അദ്ദേഹം ഒരു ദിവസം ഷൂട്ടിങ് സെറ്റിൽ നിന്നും പോയിട്ട് തിരികെ എത്തിയില്ല. മറ്റൊരു ചിത്രത്തിന് ഷൂട്ടനായിരുന്നു അദ്ദേഹം പോയിരുന്നത്. പക്ഷേ പറഞ്ഞ സമയം അദ്ദേഹം എത്തിയില്ല. വൈകിട്ട് എത്തുമെന്ന് പറഞ്ഞ് അദ്ദേഹത്തെ അടുത്ത ദിവസം ഉച്ചവരെ കാത്തിരുന്നിട്ടും എത്തിയില്ല. അപ്പോൾ തന്നെ ഫാസിൽ പറഞ്ഞു വന്നില്ലെങ്കിൽ വിട്ടേരെ എന്നാണ് അദ്ദേഹത്തിൻറെ ഒരു മോഡൽ. അടുത്ത് നിമിഷം തന്നെ അടുത്ത ആർട്ടിസിനെ കാസ്റ്റ് ചെയ്യും. അങ്ങനെ സുരേഷ്ഗോപി ആ വേഷത്തിലേക്ക് എത്തുകയായിരുന്നു.

മുരളിയെ പോലെ തന്നെ സെറ്റിൽ പ്രശ്നമുണ്ടാക്കുന്ന സ്വഭാവമുള്ള ഒരു താരമായിരുന്നു മഹാനടനായ തിലകൻ . അഭിനയ കുലപതിയും പെരുന്തച്ചനും എന്നുള്ള നിരവധി വിളിപ്പേരുള്ള അദ്ദേഹം പലപ്പോഴും മദ്യപിക്കുന്ന സ്വഭാവമുള്ളതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം പ്രധാന കാരണമായി ഉണ്ടായിരുന്നത്. അദ്ദേഹത്തിന് ചില മൂഡ് ഒക്കെ ഉണ്ട് എന്നാണ് കബീർ പറയുന്നത്. ചിലപ്പോൾ ബഹളം വയ്ക്കും ചിലപ്പോൾ വലിയ ബുദ്ധിമുട്ടാണ് മാനേജ് ചെയ്യാൻ. കുറച്ച് ശകലം മദ്യപിക്കും മദ്യപിച്ച് കഴിഞ്ഞാൽ ചിലപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാക്കും.

കുറച്ച് അഡ്ജസ്റ്റ് ചെയ്യുകയാണെങ്കിൽ നമുക്ക് അദ്ദേഹത്തെ വലിയ പ്രശ്നം ഇല്ലാതെ കൊണ്ട് പോകാൻ കഴിയും എന്നാണ് കബീർ പറഞ്ഞത്. അമിതമായ മദ്യപാനമായിരുന്നു മുരളിയുടെ മറ്റൊരു പ്രശ്നം അദ്ദേഹം വെറും 56 വയസ്സുള്ളപ്പോഴാണ് സിനിമ ലോകത്തെയും ഈ ലോകത്തെ തന്നെയും വിട്ടുപിരിഞ്ഞത്. അതെ പോലെ തന്നെ നടൻ തിലകന്റെയും കാര്യം കർക്കശ്യമായ നിലപാടുകളും വിട്ടു വീഴ്ചയില്ലാത്ത സ്വഭാവവും. അദ്ദേഹത്തെ ചുറ്റി പറ്റിയും നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിനു താര സംഘടനയുമായുള്ള പ്രശ്നങ്ങൾ മൂലം അദ്ദേഹത്തെ വിലക്കണ്ട അവസ്ഥ വരെ സിനിമ മേഖല ഉണ്ടായിട്ടുണ്ട്. അത് വലിയ വിവാദങ്ങൾക്ക് വഴി തെളിയിച്ചിട്ടുണ്ട് എന്നുള്ളത് മറ്റൊരു സത്യം

ADVERTISEMENTS