ഒരുകാലത്തു മലയാള സിനിമയിലെ നായിക സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുതു ഭാവവുമായി വന്ന താരമായിരുന്നു കാവ്യാ മാധവൻ.നടൻ ദിലീപ് മായുള്ള പ്രണയവും വിവാദങ്ങളുമെല്ലാം മൂലം പതുക്കെ പതുക്കെ സജീവ സിനിമ അഭിനയത്തിൽ നിന്നും നടി പിന് വാങ്ങുകയായിരുന്നു. ഒരുപാട് പേരുടെ സൗന്ദര്യ സങ്കല്പമാണ് കാവ്യ മാധവൻ . നടി കുടുംബ ജീവിതത്തിലേക്ക് കടന്നതോടെ ആരാധകരും വിഷമത്തിലായി. എന്നാൽ ആ വിഷമം മാറ്റാനെന്നപോലെ മലയാളികളുടെ നായിക സൗന്ദര്യ സങ്കൽപ്പങ്ങളുടെ പുതു ഭാവവുമായി ആണ് സിതാര എന്ന സുന്ദരി കടന്നു വന്നത്.
വലിയ ആരാധക പിന്തുണയാണ് നടിക്കുള്ളത്. വളരെ നേരത്തെ തന്നെ വിവാഹിതയായ നടിയാണ് ആണ് സിതാര .പൊതുവേ നായികമാർ വിവാഹിതരായാൽ സിനിമ ജീവിതത്തിൽ നിന്ന് പിൻവാങ്ങുന്ന രീതിയാണ് മലയാള സിനിമ ലോകത്തുള്ളത്. എന്നാൽ അതിനു ഇപ്പോൾ മാറ്റമുള്ളതു വലിയ പ്രതീക്ഷകൾ ആണ് നൽകുന്നത്. വിവാഹത്തോടെ ഒരു നടിയുടെ കരിയർ അവസാനിക്കുന്ന രീതിയിൽ നിന്ന് വലിയ മാറ്റങ്ങൾ ആണ് സംഭവിക്കുന്നത്. അത് ശുഭ പ്രതീക്ഷകൾ ആണ് നൽകുന്നത്
പൊതുവേ ആരാധകരോട് വലിയ രീതിയിൽ സംവദിക്കാറുള്ള താരമാണ് ആണ് സിതാര. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്കളിലൂടെ ആരാധാകരോട് സംവദിക്കാറുള്ള താരം കഴിഞ്ഞ ദിവസം സിനിമയിലെ ആദ്യ പ്രതിഫലം വെളിപ്പെടുത്തി നടി അനു സിത്താര. ആരാധകരുമായി നടത്തിയ സംവാദത്തിലാണ് ചോദ്യത്തിനു മറുപടിയായി നടി ഇക്കാര്യം തുറന്നുപറഞ്ഞത്. ആദ്യ സിനിമയ്ക്ക് പ്രതിഫലമായി യാതൊരു തുകയും ലഭിച്ചിട്ടില്ലെന്ന് നടി പറയുന്നു. ഇന്‍സ്റ്റഗ്രാമിലായിരുന്നു സംവാദം. തന്നെ വീട്ടില്‍ വിളിക്കുന്ന പേര് ചിങ്ങിണി എന്നാണെന്നും താരം പറയുന്നു.
2013-ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്.