മലയാളത്തിലെ ആ പ്രമുഖ നടൻ അന്ന് മദ്യപിച്ച് സെറ്റിൽ എത്തി.ഓട്ടോ കാശ് കൊടുക്കാന്‍ റേറ്റ് ചോദിച്ചപ്പോള്‍ എല്ലാവരും ഞെട്ടി- ശാന്തി വിള പറഞ്ഞത്

187

മലയാള സിനിമയിലെ പിന്നാമ്പുറ കഥകളും  താരങ്ങളെക്കുറിച്ചുള്ള രഹസ്യങ്ങളും രകസകരമായ ലൊക്കേഷന്‍ കഥകളും  വിമർശനാത്മകമായ വീഡിയോകളും ആയി രംഗത്ത് വരുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശ്. പലപ്പോഴും നടന്റെ പല വീഡിയോകളും ശ്രദ്ധ നേടുകയും വലിയ തോതിൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്യാറുണ്ട്.

തന്റെ നിലപാടുകൾ വളരെ വ്യക്തമായും ശക്തമായും പറയാൻ യാതൊരു മടിയും ഇല്ലാത്ത കൂട്ടത്തിൽ ആണ് ശാന്തിവിള ദിനേശ് . അടുത്തകാലത്ത് അദ്ദേഹം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തെക്കുറിച്ചും സുരേഷ് ഗോപിയുടെ മൂത്തമകനായ ഗോകുൽ സുരേഷിനെ കുറിച്ച് ഒക്കെ വളരെ വിമർശനാത്മകമായ തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയിരുന്നു. പലപ്പോഴും ശാന്തിവിള ദിനേശിന്റെ പ്രസ്താവനകള്‍ വലിയ ചര്‍ച്ചകളും വിവാദങ്ങളും ആകാറുമുണ്ട്.

ADVERTISEMENTS
   

ഇപ്പോഴത്തെ പഴയകാല സിനിമ താരങ്ങളെ കുറിച്ചൊക്കെ താരം പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മദ്യപിച്ച് സിനിമയിൽ പ്രശ്നം ഉണ്ടാക്കിയിട്ടുള്ള താരങ്ങൾ ഒന്നും ഇല്ലെന്നാണ് താരം പറയുന്നത്. അവര്‍ പലരും മദ്യപിക്കാറുണ്ട് പക്ഷെ അഭിനയത്തിന്റെ കാര്യത്തില്‍ അവര്‍ അവരുടെ പ്രൊഫെഷണല്‍ എത്തിക്സ് കാത്തു സൂക്ഷിക്കുന്നവര്‍ ആണ്.

READ NOW  അന്ന് ആ പ്രമുഖ മലയാളം നടന്റെ കാർ എക്സൈസുകാർ പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമ ഇൻഡസ്ട്രി തന്നെ ഇല്ലാതായേനെ നടൻ ബാബുരാജ്

പക്ഷേ പറയാനാണെങ്കിൽ രസകരമായ ഒരുപാട് അനുഭവങ്ങൾ ഉണ്ട്. മലയാള സിനിമയിലെ പ്രമുഖനായ ഒരു മുതിര്‍ന്ന നടൻ ഒരിക്കൽ മദ്യപിച്ചിട്ട് ഓട്ടോയിൽ സെറ്റിലെത്തി. പ്രൊഡക്ഷൻ കൺട്രോളറായ വ്യക്തി ഓട്ടോക്കാരന് കാശു കൊടുക്കാനായി എത്ര രൂപയായി എന്ന് ചോദിച്ചപ്പോൾ അദ്ദേഹം 600 രൂപ എന്ന് പറഞ്ഞു. തമ്പാനൂരിൽ നിന്നും ഇവിടെ വരെ 600 രൂപയോ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ തമ്പാനൂരിൽ നിന്നും ഒന്നുമല്ല കോട്ടയത്ത് നിന്നും കയറിയതാണ് എന്ന് ഓട്ടോക്കാരൻ പറഞ്ഞു.

ആള്‍ അടിച്ചു ഫിറ്റായി കോട്ടയത്ത് നിന്ന് കയറിയതാണ് ആ വണ്ടി ഇവിടെ കൊണ്ടുവന്നാണ് നിർത്തിയത്. അങ്ങനെയുള്ള രസകരമായ അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. മലയാളം സിനിമയിൽ സീരിയസായി അഭിനയിക്കുന്ന ഒരു നടനാണ് ഈ സംഭവം ചെയ്തത്. പക്ഷേ  അവരൊന്നും ഷൂട്ടിംഗ് സമയത്ത് മദ്യപിച്ച് സൈറ്റിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയോ അഭിനയിക്കാതിരിക്കുകയോ ഒന്നും ചെയ്തിട്ടില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

READ NOW  നമുക്ക് വേണമെങ്കിൽ നമ്മുടെ ഹൃദയം മാറ്റിവെക്കാൻ സാധിക്കും. പക്ഷേ നമ്മള്‍ .. വൈറലായി മമ്മൂക്കയുടെ വാക്കുകൾ.

സ്വന്തം youtube ചാനലിലൂടെയാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒക്കെ അദ്ദേഹം പങ്കുവയ്ക്കുന്നത്. പലപ്പോഴും വലിയ തോതിലുള്ള വിമർശനങ്ങളും അദ്ദേഹത്തിന് ഏൽക്കേണ്ടതായി വന്നിട്ടുണ്ട്. വിമർശനങ്ങൾക്കൊന്നും വലിയ വില നൽകാതെ തന്നെ നിലപാടുകൾ തുറന്നു പറയുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശ്.  വിമർശനങ്ങൾ ലഭിക്കാറുണ്ട് എങ്കിലും അദ്ദേഹത്തിന്റെ ഈ ഒരു സ്വഭാവത്തെ അംഗീകരിക്കുന്നവരും നിരവധിയാണ്. സോഷ്യൽ മീഡിയയിൽ യൂട്യൂബിൽ മാത്രമാണ് താരം സജീവമായി ഉള്ളത്.

ADVERTISEMENTS