ജീവിതത്തിൽ വിഷമങ്ങൾ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഒരു സന്തോഷം ഉണ്ടായി ബാലയുടെ മുൻ ഭാര്യ എലിസബത്തിന്റെ വീഡിയോ വൈറൽ

1006

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. തമിഴ് നടൻ ആണെങ്കിലും വളരെ കുറച്ച് തമിഴ് നടന്മാർക്ക് മാത്രം ലഭിക്കുന്ന ഒരു ഭാഗ്യം ബാലക്ക് ലഭിച്ചു എന്തെന്നാൽ മലയാളികളുടെ സ്വീകാര്യത. ബാല ഒരു അന്യഭാഷ നടനാണ് എങ്കിലും മലയാളത്തിൽ സിനിമകളിൽ അഭിനയിക്കാൻ കഴിയുക മലയാളം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരൻ ആവാൻ കഴിയുക എന്നത് വളരെ കുറച്ചു അന്യ ഭാഷ നടന്മാർക്ക് മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അത് ലഭിച്ച മലയാളികളുടെ പ്രിയങ്കരനായി മാറിയ തമിഴ് നടനാണ് ബാല.

അതുകൂടാതെ ഒരു മലയാളി പെൺകുട്ടിയെ തന്നെ ജീവിതസഖിയാക്കാൻ ബാല തീരുമാനിച്ചതും മലയാളികളുടെ പ്രിയങ്കരിയായ ഗായിക അമൃത സുരേഷിനെ ഐഡിയ സ്റ്റാർ സിംഗറിലൂടെ കണ്ടു പരിചയപ്പെട്ട് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അത്തരത്തിൽ ബാല എല്ലാതരത്തിലും മലയാളികളുടെ പ്രിയങ്കരനായി മാറിയിരുന്നു. എന്നാൽ പിന്നീട് ബാലയുടെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ എല്ലാം സംഭവ ബഹുലമായിരുന്നു. അമൃത സുരേഷ് മായുള്ള വിവാഹമോചനത്തിനു ശേഷം ബാല വിവാഹം കഴിച്ചത് തന്റെ ദീർഘകാല സുഹൃത്ത് എന്ന് പറഞ്ഞു പരിചയപ്പെടുത്തിയ എലിസബത്ത് എന്ന പെൺകുട്ടിയെയാണ്.

READ NOW  ഈ പൾസർ ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ നിരന്തരമായി ചെല്ലുന്ന ആൾ ,അവരെ ജിമ്മിൽ കൊണ്ട് പോകുന്നതും അവരുടെ അമ്മയെ.. ഒന്നരക്കോടി തന്നില്ലേൽ രണ്ടു കോടി തരാൻ വേറെ ആളുണ്ട് ദിലീപിന്റെ പേര് പറയും ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി ശാന്തിവിള ദിനേശ്


എന്നാൽ അധികം താമസിയാതെ തന്നെ എലിസബത്തും ബാലയും തമ്മിൽ വേർപിരിഞ്ഞിരുന്നു. ഇപ്പോൾ അതിനുശേഷം ബാല തന്റെ മുറപ്പെണ്ണായ കോകിലയെ തന്നെ വിവാഹം കഴിച്ചിരിക്കുകയാണ്. കോകിലയുടെ ഡയറി കണ്ടപ്പോഴാണ് താനത് മനസ്സിലാക്കിയത് എന്ന് ബാല പറഞ്ഞിരുന്നു.
ഇപ്പോൾ ബാലയുടെ വിവാഹം കഴിഞ്ഞതിനെ തുടർന്ന് മുൻ ഭാര്യയായി എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ബാലക്കെതിരെ ഇന്നേ വരെ ഒരു ആരോപണങ്ങളും എലിസബത്ത് ഉന്നയിച്ചിട്ടില്ലായിരുന്നു. എന്തുകൊണ്ടാണ് ഇരുവരും പിരിഞ്ഞത് എന്നുള്ളതിന്റെ കൂടുതൽ കാര്യങ്ങൾ ഒന്നും പുറത്തുവന്നിരുന്നുമില്ല. പക്ഷേ അമൃത സുരേഷ് പലപ്പോഴായി പറഞ്ഞിട്ടുള്ള ആരോപണങ്ങൾ ഒക്കെ ശരിവെക്കുന്ന തരത്തിലായിരുന്നു ബാലയും എലിസബത്തും തമ്മിൽ വേർപിരിഞ്ഞത്.

ADVERTISEMENTS

അമൃതയ്ക്ക് സംഭവിച്ച അതേ കാര്യങ്ങൾ തന്നെയാണ് എലിസബത്തിന് സംഭവിച്ചത് എന്ന് പിന്നീട് അമൃതയുടെ ഒപ്പം ഉണ്ടായിരുന്ന പലരും പങ്കുവെച്ചിരുന്നു. ഇപ്പോൾ എലിസബത്ത് അഹമ്മദാബാദിൽ ഡോക്ടറുടെ ജോലി നോക്കിക്കൊണ്ടിരിക്കുകയാണ്. അവിടെനിന്ന് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

ഒരു വീഡിയോ ഇടണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഭയങ്കര ആശങ്കയിലായിരുന്നു താൻ. ഭയങ്കര വിഷമത്തിൽ ആയിരുന്നു എന്നാൽ വാർത്തകളിൽ വന്ന കാര്യങ്ങളെക്കുറിച്ചും മുൻ ഭർത്താവിനെ കുറിച്ചും ഒന്നും പറയാൻ തനിക്ക് താൽപര്യമില്ലെന്നും താനിപ്പോൾ വീഡിയോ ഇടുന്നത് തന്നെ തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സന്തോഷത്തിന്റെ കാര്യം പങ്കുവെക്കാൻ ആണെന്നും എലിസബത്ത് പറയുന്നുണ്ട്.

READ NOW  അന്ന് മമ്മൂട്ടി എത്തിയത് വാതിൽ ചവിട്ടി പൊളിച്ചായിരുന്നു. ഉണ്ണിമേരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

താൻ ജോലി നോക്കി കൊണ്ടിരിക്കുന്നത് ഇപ്പോൾ അഹമ്മദാബാദിലാണെന്നും അവിടെവച്ച് കൃത്യസമയത്ത് ഇടപെടൽ മൂലം ഒരു രോഗി മരണത്തിൽ നിന്നും രക്ഷപ്പെട്ട കാര്യം എലിസബത്ത് എല്ലാവരുമായി പങ്കുവെക്കുന്നു. തനിക്ക് അതിൽ വളരെ നിസ്സാരമായ ഒരു പങ്ക് മാത്രമേ ഉള്ളൂവെന്നും എടുത്തു പറയേണ്ട ഒരു പങ്ക് ഉള്ള കാര്യമല്ല എങ്കിൽ കൂടിയും ആ രോഗി വന്നു വലിയതോതിൽ തന്നോട് നന്ദി അറിയിച്ചു. ജീവൻ രക്ഷിച്ച കാര്യത്തിന് തന്റെ അടുത്ത് വന്ന് നന്ദി പറയുന്നു, തനിക്ക് ഗിഫ്റ്റുകളായി കുറെ ചോക്ലേറ്റുകളും മിഠായികളും ഒക്കെ നൽകി എന്നും അതൊക്കെ എല്ലാവരുമായി പങ്കുവെക്കാനാണ് താനിപ്പോൾ വീഡിയോ ഇടുന്നതെന്നും എലിസബത്ത് പറഞ്ഞിരുന്നു.

ഒരു രോഗി മരണത്തിന് രക്ഷപ്പെട്ടതും അവരുടെ സന്തോഷം കണ്ടപ്പോൾ തനിക്ക് വലിയ സന്തോഷമായി എന്നും ആ വിഷയവുമായി ബന്ധപ്പെട്ട് തന്റെ ഡിപ്പാർട്ട്മെന്റിൽ നിന്നും തനിക്ക് സമ്മാനം ലഭിച്ചിരുന്നുവെന്നും ഒപ്പം രോഗിയുടെ ഭാഗത്തുനിന്നും വലിയ സ്നേഹവും നന്ദി പറച്ചിലും തനിക്ക് ലഭിച്ചിരുന്നുവെന്നും. അവർ ഒരുപാട് ചോക്ലേറ്റുകളും മറ്റും തനിക്ക് കൊണ്ട് തന്നിരുന്നു. ചോക്ലേറ്റുകൾ ഒക്കെ വീഡിയോയിൽ പ്രേക്ഷകരെ കാണിച്ചുകൊണ്ടാണ് എലിസബത്ത് സംസാരിക്കുന്നത്. ജീവിതത്തിൽ പല വിഷമങ്ങളും തനിക്ക് ഉണ്ടായിരുന്നുവെങ്കിലും താൻ ഇപ്പോൾ സന്തോഷവതിയാണ് എന്നാണ് എലിസബത്ത് പറയുന്നത്.

എന്നാൽ മറ്റു വിഷയങ്ങളെക്കുറിച്ച് അതായത് ബാലയുമായുള്ള ജീവിതത്തെക്കുറിച്ചോ വേർപിരിയലിനെ കുറിച്ചോ അധിക കാര്യങ്ങൾ ഒന്നും തുറന്നു പറയാൻ തനിക്ക് താല്പര്യം ഇല്ല എന്നും എലിസബത്ത് പറയുന്നു. അമൃതയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ ബാല മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതിനുശേഷം ആണ് ബാല അമൃത സുരേഷിനെ വിവാഹം കഴിക്കുന്നത്. അമൃത സുരേഷുമായി വേർപിരിഞ്ഞതിനു ശേഷം പിന്നീട് എലിസബത്തിനെ വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോൾ എലിസബത്തുമായി വേർപിരിഞ്ഞ ശേഷം ബാല തന്റെ അമ്മാവൻറെ മകൾ കോകില വിവാഹം ചെയ്തിരിക്കുകയാണ്.

ADVERTISEMENTS