Advertisement
Home MOVIES മണിച്ചേട്ടൻ പോയില്ലേ -വിവാദത്തിനു ദിവ്യ ഉണ്ണി നൽകിയ മറുപടി.

മണിച്ചേട്ടൻ പോയില്ലേ -വിവാദത്തിനു ദിവ്യ ഉണ്ണി നൽകിയ മറുപടി.

140

മലയാള സിനിമ പ്രേക്ഷകർക്ക് വളരെ സുപരിചിത ആയിട്ടുള്ള നടിയാണ് ദിവ്യ ഉണ്ണി. വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ദിവ്യ ഉണ്ണിക്ക് സാധിച്ചിട്ടുണ്ട്.. താരത്തിന്റെ ഓരോ വാർത്തകളും വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. കല്യാണസൗഗന്ധികം എന്ന വിനയൻ ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണിയുടെ തുടക്കം. ശേഷം ഒരുപിടി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി മാറാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ താരത്തിന്റെ കരിയറിൽ ഏറ്റവും കൂടുതൽ താരം കേൾക്കേണ്ടി വന്ന ഒരു വിവാദം എന്നത് നടൻ കലാഭവൻ മണിയുടെ നായികയായി  അഭിനയിക്കാൻ സാധിക്കില്ല എന്ന് നടി പറഞ്ഞു എന്നതായിരുന്നു.

ഇപ്പോഴും ഇതിന്റെ പേരിൽ നടി വലിയ തോതിൽ തന്നെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.. താരത്തിന്റെ ഒരു പുതിയ ചിത്രം വരികയോ മറ്റോ ആണെങ്കിൽ ഈ ഒരു കാര്യം പറഞ്ഞുകൊണ്ട് നിരവധി ആളുകളാണ് എത്തുന്നത്. താരത്തെ ഇപ്പോഴും വിടാതെ പിടിച്ചിരിക്കുന്ന ഒരു വലിയ വിവാദമാണ് ഇത് എന്നതാണ് സത്യം.

READ NOW  പാവാട സിനിമയിൽ ആശാ ശരത്തിനു പകരം ആദ്യം കാസ്റ്റ് ചെയ്തത് ശോഭനയെ : താരം വേഷം ഉപേക്ഷിക്കാൻ കാരണം പൃഥ്വിരാജ് ? - കാരണം വെളിപ്പെടുത്തി നിർമ്മാതാവ് മണിയൻപിള്ള രാജു.

ADVERTISEMENTS

ഇപ്പോൾ ഇതാ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണി. പുതുതായി നൽകിയ ഒരു അഭിമുഖത്തിലാണ് ഈ കാര്യത്തെക്കുറിച്ച് ദിവ്യ ഉണ്ണി സംസാരിക്കുന്നത്. ദിവ്യ ഉണ്ണിയെ പോലെയുള്ള ഒരാൾ ഇത്തരത്തിൽ കലാഭവൻ മണിയോട് പറഞ്ഞു എന്നൊരു വാർത്ത വന്നിരുന്നു അങ്ങനെ ഒരു വാർത്ത വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് അങ്ങനെ ഒരു സംഭവം ഉണ്ടോ എന്നാണ് അവതാരകൻ ചോദിക്കുന്നത്. ദിവ്യ ഉണ്ണി ഇതിന് മറുപടി പറയുകയും ചെയ്യുന്നുണ്ട്.

എന്താണ് ഇതിനൊക്കെ മറുപടി പറയുന്നത് ഇത്തരത്തിലുള്ള വിവാദങ്ങൾക്ക് പൊതുവേ താൻ മറുപടികൾ ഒന്നും പറയാറില്ല. അതിന്റെ ആവശ്യമുണ്ട് എന്ന് തനിക്ക് തോന്നിയിട്ടില്ല. പ്രധാനമായും അതിനെ കുറിച്ച് പറയാത്തത് ഈ കമെന്റുകൾ ഒകകെ കൊണ്ടാണ് ഞാൻ എന്റെ ഭാഗം പറയുന്ന പോലെ ഒക്കെ ഇരിക്കും അതുകൊണ്ടു ഞാൻ അതിനെ പറ്റി പറയുന്നില്ല. അദ്ദേഹം പോയില്ലേ മണിച്ചേട്ടന്റെയും എന്റെയും ബന്ധം ഒന്നും മറ്റുളളവർക്ക് അറിയില്ല .

READ NOW  തിരക്കേറിയ മെട്രോ ട്രെയിനിൽ പെൺകുട്ടിയുടെ അഭ്യാസപ്രകടനം വീഡിയോ വൈറൽ ആളുകളുടെ പ്രതികരണം ഇങ്ങനെ

പിന്നെ മണി ചേട്ടൻ പോയില്ലേ ഞാനും മണിചേട്ടനും തമ്മിൽ എത്രയോ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്..ആദ്യത്തെ സിനിമ മുതൽ എത്രയെത്ര സിനിമകളിലാണ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.

അതിനെ കുറിച്ചു ഇപ്പോൾ ഞാൻ പറയുന്നത് ശരിയാവില്ല അദ്ദേഹത്തിന് ബഹുമാനം നല്കാത്തതുപോലെ ആകും. എനിക്കറിയാം അന്ന് നടന്നത് എന്താണ് എന്ന് ആ മാതാവിനെ നാമംൽ ബഹുമാനിക്കണമല്ലോ

പിന്നെ എന്തിനാണ് ഇത്തരം വിവാദങ്ങൾക്ക് താൻ മറുപടിയായി പോകുന്നത് എന്നും താരം ചോദിക്കുന്നുണ്ട്. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.

മണി കറുത്തവനായതുകൊണ്ട് അദ്ദേഹത്തടോടൊപ്പം അഭിനയിക്കാൻ തനിക്ക് കഴിയില്ല എന്ന് ദിവ്യ ഉണ്ണി പറഞ്ഞു എന്ന് ആയിരുന്നു അന്നുണ്ടായിരുന്ന ആരോപണം അതുകൊണ്ടു തന്നെ രൂക്ഷമായ സൈബർ ആക്രമണത്തെ ഇപ്പോളും താരം നേരിടുന്നുണ്ട്.

ADVERTISEMENTS