എന്റെ ഓർമ്മയിൽ പഴയ മമ്മൂക്ക തിരിച്ചു വരണം എന്ന് പറഞ്ഞു കേട്ടിട്ടേ ഇല്ല – കാരണം ഇത് – സംവിധായകാൻ വൈശാഖ് പറഞ്ഞത്.

64

സിനിമയെ ഏറ്റവും സ്നേഹിക്കുന്ന ആരാധിക്കുന്ന അഭിനിവേശത്തോടെ അതിനെ നോക്കിക്കാണുന്ന ഒരു നടൻ ആരെന്ന് ചോദിച്ചാൽ ഓരോ മലയാളിക്കും നിസംശയം പറയാൻ പറ്റുന്ന പേരാണ് മമ്മൂട്ടി എന്നത്. കാരണം അദ്ദേഹത്തിൻറെ സിനിമ തെരഞ്ഞെടുപ്പുകളും ഇക്കാലമത്രയും അദ്ദേഹം സിനിമയിൽ ഉണ്ടാക്കിയ സ്വാധീനവും അദ്ദേഹത്തിൻറെ കഥാപാത്രങ്ങളും ഒക്കെ തന്നെയാണ് അതിന് പ്രധാന കാരണം.

മോഹൻലാൽ എന്ന മലയാളത്തിൻറെ അതുല്യ കലാകാരന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ ഏതെന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരുപക്ഷേ നമ്മൾ ഒരുപാട് വർഷങ്ങൾ പിറകിലേക്ക് പോകും എന്നത് ഒരു വസ്തുത തന്നെയാണ്. കഴിഞ്ഞകാലങ്ങളായി അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങൾഅത്തരത്തിലുള്ളതാണ്. പലപ്പോഴും വാണിജ്യ ചിത്രങ്ങളുടെ ഭാഗമായി മോഹൻലാൽ മാറുന്നുവോ എന്നുള്ള രീതിയിലും അദ്ദേഹത്തിൻറെ അഭിനയ സിദ്ധി വേണ്ടവിധത്തിൽ ഉപയോഗിക്കപ്പെടുന്ന കഥാപാത്രങ്ങൾ അദ്ദേഹം തിരഞ്ഞെടുക്കുന്നില്ല എന്നുള്ളത് മോഹൻലാൽ എന്ന നടനെ കുറിച്ചുള്ള വലിയൊരു വിമർശനമായി തുടരുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇത്രയും അതുല്യനായ ഒരു നടൻ എന്തുകൊണ്ട് അത്തരത്തിലുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നില്ല എന്നുള്ളത് അദ്ദേഹത്തിന്റെ ആരാധകർക്ക് പോലും ആശങ്ക ഉണർത്തുന്ന ഒരു കാര്യമാണ് എന്ന് പലരും പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS
   

ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ വൈശാഖ് പറയുന്ന ചില കാര്യങ്ങളാണ് വളരെയധികം ചർച്ചയാകുന്നത്. ഒരു സിനിമാനടൻ ആയില്ലെങ്കിൽ താങ്കൾ എന്താകുമായിരുന്നു എന്ന് മുൻപ് മമ്മൂട്ടിയുടെ ഒരു അഭിമുഖത്തിൽ ഒരാൾ ചോദിച്ചിരുന്നു അന്ന് മമ്മൂട്ടി പറഞ്ഞ ഒരു മറുപടി ഞാൻ ഒരു സിനിമ നടൻ ആകാതെ തരമില്ല. ഞാൻ സിനിമ നടൻ ആയില്ലെങ്കിൽ സിനിമയ്ക്ക് തീ പിടിക്കും എന്നതായിരുന്നു അദ്ദേഹം പറഞ്ഞത്. അത്രത്തോളം താൻ സിനിമയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരു.ന്നു താൻ സിനിമ നടൻ ആകാതെ തരമില്ല എന്നുള്ളതാണ് മമ്മൂട്ടി പറഞ്ഞ ഒരു കാര്യം. കാ

രണം അത്രത്തോളം ആയിരുന്നു അദ്ദേഹത്തിന് സിനിമയോടുള്ള ആഗ്രഹം , ആരാധന. താൻ ഒരിക്കലും ഒരു ബോൺ ആർട്ടിസ്റ്റ് അല്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വർഷങ്ങൾ കൊണ്ടുള്ള പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളിലൂടെയും അദ്ദേഹം സ്വയം തേച്ചു മിനുക്കി എടുത്തതാണ് അദ്ദേഹത്തിൻറെ പ്രതിഭ. ഇപ്പോൾ പ്രമുഖ സംവിധായകൻ വൈശാഖ് മമ്മൂട്ടിയെ കുറിച്ച് ഒരു അഭിമുഖത്തിൽ പറയുന്ന കാര്യമാണ് ഒരു ചെറിയ ഷോർട്ട് വീഡിയോ ആയി പ്രചരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

എൻറെ ഓർമ്മയിൽ ഒരിക്കലും പഴയ മമ്മൂക്ക തിരിച്ചു വരണംഅല്ലെങ്കിൽ പഴയ മമ്മൂക്കയെ കൊണ്ടുവരണം ഇങ്ങനെ ഒരു ഡയലോഗ് കേട്ടിട്ടേയില്ല. കാരണം ഏറ്റവും ബെസ്റ്റ് മമ്മൂക്ക ഏതാണ് ചോദിച്ചാൽ അത് ഇപ്പോഴുള്ള ഈ മമ്മൂക്കയാണ്അത് കഴിഞ്ഞ ഇത്രയും വർഷങ്ങൾ ആയിട്ടും അങ്ങനെ തന്നെയാണ്. ഏറ്റവും മികച്ച മമ്മൂട്ടി അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ ഏതെന്നു ചോദിച്ചാൽ അത് ഇപ്പോഴത്തെ ആയിരിക്കും. വെരി ബെസ്റ്റ് ഏതാണെന്ന് ചോദിച്ചാൽ ആ സമയത്തുള്ള മമ്മൂക്കയാണ്. അപ്പോൾ ഓരോ കാലഘട്ടത്തിനനുസരിച്ച് അത്രയും അപ്ഡേറ്റ് ആയി തന്നെ നിലനിർത്താൻ കഴിയുന്നു എന്നുള്ളതാണ് മമ്മൂട്ടി എന്ന കലാകാരന്റെ മികവ് എന്നും വൈശാഖ് പറയുന്നു.

അദ്ദേഹത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഓരോ കഥാപാത്രങ്ങളും അതിനു ഉദാഹരണമാണ്, അതിനു ഭ്രമയുഗത്തിലെ കഥാപാത്രമായാലും ,റോഷാക്കിലെ കഥാപാത്രമായാലും കാതലിലെ കഥാപാത്രമായാലും അങ്ങനെ നിരവധി കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം മികവുറ്റത്. അഭിനയ പ്രാധാന്യം നിറഞ്ഞത്. ഒരു നടന്റെ ഏറ്റവും വലിയ മിടുക്കും മികവുറ്റ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുക എന്നത് തന്നയാണ്.

ADVERTISEMENTS
Previous articleനടി ആക്രമിക്കപ്പെട്ട വിഷയത്തിൽ സാക്ഷിപറഞ്ഞതിന് അനുഭവിച്ചത് – ആ നടിയെ പിന്തുണച്ചവർ പോലും കൂടെ നിന്നില്ല : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രെഞ്ചു രഞ്ജിമാർ
Next articleഒരു പുരുഷന് രണ്ടു പെണ്ണുങ്ങൾ വേണം. ഒരുവളെ നമുക്ക് ഭാര്യയെന്ന് വിളിക്കാം.മറ്റൊരുവളെ കാമുകിയെന്നും. എഴുത്തുകാരി അനുചന്ദ്രയുടെ കവിതയ്ക്ക് ഒരുമറു വശം ഉണ്ട് . അപ്സര ആലങ്ങാട്ടിന്റെ കുറിപ്പ് വൈറൽ