അഡ്വക്കേറ്റ് ശിവരാമൻ എന്ന മുഴുക്കുടിയനായ കഥാപാത്രത്തെ മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാൽ അവതരിപ്പിച്ചു സൂപ്പർ ഹിറ്റാക്കിയ ചിത്രമാണ് ഹലോ. റാഫി മെക്കാട്ടിൻ കൂട്ടുകെട്ടിൽ തിരക്കഥയും സംവിധാനവും നിർവ്വഹിക്കപ്പെട്ട ചിത്രം 2007 ജൂലൈലാണ് റിലീസിനെത്തിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു ഹലോ. ചിത്രത്തിൽ നായികയായി എത്തിയതാകട്ടെ അമേരിക്കയിൽ ജനിച്ചു വളർന്ന മോഡലിംഗിലൂടെ നടിയായ പാർവതി മിൽട്ടൻ ആണ് ചിത്രത്തിലെ നായിക. ജർമ്മനായ അച്ഛനും പഞ്ചാബിയായ അമ്മക്കും പിറന്ന പാർവതി വളർന്നത് അമേരിക്കയിൽ ന്യൂ ജേഴ്സിയിലാണ്. പാർവതി അവിടെ പല സൗന്ദര്യ മത്സരങ്ങളിലും വിജയിയായിരുന്നു . അങ്ങനെ മോഡലിംഗിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തിയത്. ഇപ്പോൾ ഹലോയിലേക്കായി പാർവതിയുടെ ഡേറ്റ് ബുക്ക് ചെയ്യാൻ ചെന്നപ്പോൾ സംഭവിച്ച കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ സംവിധായകരിൽ ഒരാളായ റാഫി.
തെലുങ്കിൽ ആ സമയങ്ങളിൽ ചില വിജയ ചിത്രങ്ങളിൽ പാർവതി ഭാഗമായിരുന്നു.ഒപ്പം തിരക്കുള്ള മോഡലും. ഒരു മാർവാടി കുടുംബത്തിന്റെ കഥപറയുന്ന ചിത്രമായതിനാൽ നായികയ്ക്കും അത്തരത്തിൽ ഒരു ഗുജറാത്തി ഛായ വേണം എന്നുള്ളതുകൊണ്ടാണ് ചിത്രത്തിനായി മലയാളം നടിമാരെ നോക്കാതെ തെലുങ്കിൽ നിന്നും താരത്തെ ബുക്ക് ചെയ്യാൻ പോയത്. താരത്തോട് കഥ പറഞ്ഞപ്പോൾ തന്നെ അവർക്ക് അതിഷ്ടപ്പെടുകയും ചെയ്തു. പിന്നെ ഉള്ള കടമ്പ പ്രതിഫലമാണ്. തെലുങ്കിൽ നല്ല പ്രതിഫലമാണ് മലയാളത്തെ അപേക്ഷിച്ചു അഭിനേതാക്കൾക്ക് കിട്ടുന്നത്. അതുകൊണ്ടു തന്നെ ആ പ്രതിഫലം അവർ ഇവിടെ പ്രതീക്ഷിച്ചാൽ നമ്മൾ ബുദ്ധിമുട്ടിലാകും എന്നുളളത് കൊണ്ട് അവരോടു ആദ്യം തന്നെ പറഞ്ഞു, തെലുങ്കിലെ രീതിയിലുളള പ്രതിഫലമൊന്നും ഇവിടെ ലഭിക്കാൻ സാധ്യതയില്ല എന്ന്. അവർ അത് സമ്മതിക്കുകയും ചെയ്തു.
പക്ഷേ പ്രശ്‌നം അവിടെ കൊണ്ട് തീർന്നില്ല. ആ സമയത്താണ് പ്രൊഡക്ഷനിൽ നിന്നും എനിക്ക് ഒരു കാൾ വരുന്നത്. നായിക കൂടെ അസ്സിസ്റ്റന്റുമാരെ കൊണ്ട് വന്നാൽ അവർക്കുള്ള പ്രതിഫലം അവർ തന്നെ നൽകണം എന്ന കാര്യം അവരെ അറിയിക്കണം എന്ന് എന്നോട് പറഞ്ഞു. സത്യത്തിൽ ആ കാര്യം അവരോട് പറയാൻ എനിക്ക് ചമ്മൽ തോന്നി. എങ്കിലും ഞാൻ വളരെ മടിച്ചു അവരോടു പറഞ്ഞു. നിങ്ങളുടെ അസ്സിസ്റ്റന്റിന്റെ ചിലവുകൾ നിങ്ങൾ തന്നെ വഹിക്കണം എന്ന്. സത്യത്തിൽ മോശമാണ് പറയുന്നത് എങ്കിലും ആ സമയത്തെ സാഹചര്യം അതായിരുന്നു. അപ്പോൾ അവർ തിരിച്ചു എന്നോട് പുച്ഛത്തോടെ ഒരു ചോദ്യം ചോദിച്ചു. ഇനി കഴിക്കാനുള്ള ഭക്ഷണവും ഞാൻ തന്നെ കൊണ്ട് വരണമോ എന്ന്. സത്യത്തിൽ ഒന്നും പറയാൻ പറ്റാത്ത ഒരാവസ്ഥയായിരുന്നു എന്ന് റാഫി വെളിപ്പെടുത്തുന്നു.
https://www.instagram.com/p/BW0K2i1BwQ_/?utm_source=ig_web_copy_link
ചിത്രത്തിൽ പാർവ്വതി മികച്ച പ്രകടനം കാഴ്ച വച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി ഹാലോ മാറുകയും ചെയ്തു. ഒരു മലയാളം ചിത്രത്തിൽ കൂടി പാർവ്വതി അഭിനയിച്ചിരുന്നു അതും മോഹൻലാൽ നായകനായ സിനിമയാണ്. ഫ്ലാഷ് എന്നാണ് ആ ചിത്രത്തിന്റെ പേര്. ഷംസു ലാലാനി എന്ന ബിസിനസ്സ്കാരനുമായി 2014 ൽ വിവാഹിതയായ പാർവതി സിനിമ രംഗത്ത് നിന്നും വിടപറഞ്ഞു അമേരിക്കയിലേക്ക് ചേക്കേറിയിരിക്കുകയാണ്. മോഡലിങ്ങിൽ സജീവമാണ് താരം ഇപ്പോഴും.