മമ്മൂട്ടിയുടെ ആ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം മമ്മൂട്ടിയെയും ദുൽഖറിനെയും വച്ച് ചെയ്യാൻ പ്ലാൻ ഉണ്ട് അത് ഉപേക്ഷിച്ചിട്ടില്ല ഒപ്പം ആ സൂപ്പർ ഹിറ്റ് ചിത്രവും രണ്ടാം ഭാഗം വരും.

3204

റിയലിസ്റ്റിക് സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച സംവിധായകനാണ് ജയരാജ് അതേപോലെതന്നെ സ്റ്റൈലിഷ് ആക്ഷൻ സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട് അദ്ദേഹത്തിൻറെ സുരേഷ് ഗോപി നായകനായ ഹൈവേയും മമ്മൂട്ടി നായകനായ ജോണിവാക്കറും ഉൾപ്പെടെയുള്ള ചിത്രങ്ങൾ വമ്പൻ ഹിറ്റ് ആയിരുന്നു അതേപോലെതന്നെ ഫോർ ദ പീപ്പിൾ എന്ന ചിത്രവും വലിയൊരു ട്രൻഡ് സെറ്ററായി മുന്നേറിയ ചിത്രമാണ്. അതെ പോലെ തന്നെ അദ്ദേഹം ഒരുക്കിയ കളിയാട്ടം എന്ന റിയലിസ്റ്റിക് മൂവി ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ അവതാരകൻ ജയരാജനോട് ചോദിക്കുന്ന ഒരു ചോദ്യവും അദ്ദേഹം നൽകുന്ന മറുപടിയുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. also read:അന്ന് മദ്യപിച്ചെത്തിയ ജാക്കി ഷെറോഫ് കൗമാരക്കാരിയായ നടി തബുവിനോട് ചെയ്തത് – പിന്നീടൊരിക്കലും തബു അയാൾക്കൊപ്പം അഭിനയിച്ചിട്ടില്ല

സ്റ്റൈലിഷ് സിനിമകൾ ഇനി ചെയ്യില്ലേ എന്നുള്ളതാണ് അവതാരകൻ ചോദിച്ച ചോദ്യംഅതിന് അദ്ദേഹം പറയുന്ന മറുപടി എങ്ങനെയാണ് അത് ഞാനും ആഗ്രഹിച്ചു കൊണ്ടിരിക്കുകയാണ് സിനിമകൾ ചെയ്തപ്പോൾ തന്നെ ബോറടിച്ച ഒരു അവസ്ഥയാണ് അതിനായി ആദ്യം പ്ലാൻ ചെയ്തത് സുരേഷ് ഗോപിയുടെ എന്ന ചിത്രത്തിൽ രണ്ടാം ഭാഗം ഹൈവേ ടൂ ഒരുക്കാനായിരുന്നു അതിൻറെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായിരുന്നു .

ADVERTISEMENTS
   

അതിൻറെ കാസ്റ്റിംഗ് കോള് പോലും ചെയ്തിരുന്നു.പക്ഷേ ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ആ ചിത്രം മാറ്റിവെച്ചത്. അക്കാലത്തെ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു ഹൈവേ. സുരേഷ് ഗോപിയും പ്രീയരാമനും ഒന്നിക്കുന്ന ചിത്രം ഒരു ഹോളിവുഡ് ചിത്രത്തിന്റെ സ്റ്റൈലിൽ ആയിരുന്നു ജയരാജ് ഒരുക്കിയത്. Also read:മഹാനടൻ പ്രേം നസീറിന്റെ അവസാന ശമ്പളം ഇതായിരുന്നു – ഒരു സിനിമ പരാജയപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത് – നിർമാതാവ് സുരേഷ് കുമാർ പറഞ്ഞത്.

അതേപോലെതന്നെ മലയാളികളെ ഏറെ കോരിത്തരിപ്പിച്ച ഏറെ നൊമ്പരപ്പെടുത്തിയ ഒരുകാലത്ത് ട്രെൻഡ് സെറ്റർ ആയ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ജോണിവാക്കർ രണ്ടാം ഭാഗം ചെയ്യുന്നതിനായി താൻ മമ്മൂട്ടിയെയും ദുൽഖറിനെയും ബന്ധപ്പെട്ടിരുന്നു ജയരാജ് പറയുന്നു.അതിന് കഥയും മറ്റു കാര്യങ്ങൾ എല്ലാം റെഡിയാണ്ആ ചിത്രം ഉറപ്പായിട്ടും ഹിറ്റായിരിക്കുമെന്നും നമുക്കറിയാം. ആ രീതിയിലാണ് ആ ചിത്രത്തെ പ്ലെയ്സ് ചെയ്തിരിക്കുന്നത്.

പക്ഷെ അതിനുള്ള ഏക വെല്ലുവിളി അവർക്ക് രണ്ടാൾക്കും അതിൽ വലിയ താല്പര്യം ഇല്ല. അതുകൊണ്ടു അത് തല്ക്കാലം മാറ്റി വച്ചു. പക്ഷേ അത് ഉപേക്ഷിച്ചിട്ടില്ല . ജയരാജ് അത് പറയുമ്പോൾ ജോണി വാക്കറിന് ഒരു രണ്ടാം ഭാഗം വരാനുള്ള സാധ്യത ഉണ്ട് എന്ന് തന്നെയാണ് പറഞ്ഞു വെക്കുന്നത്.Must read:ദുൽഖറിന്റെ ആദ്യ സിനിമ കണ്ടതിനു ശേഷം അന്ന് മമ്മൂട്ടി ദുൽഖറിനെ പുകഴ്ത്തി പറഞ്ഞത് ഇതാണ് – സംഭവം ഇങ്ങനെ

അക്കാലത്ത്തെ ഒരു മികച്ച ട്രെൻഡ് സെറ്റെർ സിനിമ ആയിരുന്നു ജോണി വാക്കർ. തനിക്ക് പൊതുവെ യുവ തലമുറയുടെ ഫാഷനും ട്രെൻഡും ഒക്കെ ഇഷ്ടമാണ് അതുകൊണ്ടു തന്നെ എല്ലാം നോക്കി വക്കും അവർ എങ്ങനെ സംസാരിക്കുന്നു ചിന്തിക്കുന്നു കേൾക്കുന്നത് എന്തൊക്കെ എന്നൊക്കെ. ജോണി വാക്കറിൽ അന്നത്തെ കാലത്തിനെ കവച്ചു വയ്ക്കുന്ന ഫാഷൻ ട്രെൻഡുകളും സ്റ്റൈലുകളുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത് . തൊണ്ണൂറുകളിൽ ഇറങ്ങിയ ജോണി വാക്കർ ഇപ്പോഴും ഫാഷനിലും ഒക്കെ ഒരു ട്രൻഡ് സെറ്റെർ ആയി നിൽക്കുന്നു എന്നും അദ്ദേഹം പറയുന്നു.

ADVERTISEMENTS