
ദിലീപിനെയും മഞ്ജു വാര്യരെയും അറിയാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. ഇവരുടെ സ്വകാര്യജീവിതം പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകുന്ന ഒരു വിഷയം കൂടിയാണ്. ഇരുവരും വേർപിരിഞ്ഞ ശേഷമാണ് ഇവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചർച്ച കൂടുതൽ സജീവമായത്.
ദിലീപും മഞ്ജുവാര്യരും തമ്മിൽ വേർപിരിഞ്ഞപ്പോൾ രണ്ടുപേരും പരസ്പരം വഴികൾ പറയാതിരുന്നത് എല്ലാവരും ശ്രദ്ധിച്ച ഒരു കാര്യമാണ് പല അഭിമുഖങ്ങളിലും അവതാരകർ മാറിമാറി പല ചോദ്യങ്ങളും ചോദിച്ചപ്പോഴും ദിലീപ് മഞ്ജുവിനെ കുറിച്ചോ മഞ്ജു ദിലീപിനെ കുറിച്ചോ ഒരു മോശം വാക്ക് പോലും പറഞ്ഞിട്ടില്ല. അദ്ദേഹം എന്റെ കുട്ടിയുടെ അച്ഛനാണ് ആ ബഹുമാനം ഞാൻ നൽകുന്നുണ്ട് എന്ന് മഞ്ജുവും മഞ്ജു മീനാക്ഷിയുടെ അമ്മയാണ് ആ ബഹുമാനം ഞാൻ നൽകണമെന്ന് ദിലീപും തുറന്നു പറഞ്ഞിട്ടുണ്ട്
ഈയൊരു കാര്യം കൊണ്ട് തന്നെ പലർക്കും ഇവരോട് വലിയ ബഹുമാനവും ഉണ്ട്. എന്നാൽ വിവാഹമോചനത്തിനുശേഷം ഇവരുടെ ഏക മകളായ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം ആയിരുന്നു നിന്നത്.
മീനുട്ടിക്ക് അച്ഛനോടുള്ള സ്നേഹം എത്ര വലുതാണ് എന്ന തനിക്ക് അറിയാമെന്നും മകൾക്ക് വരാൻ ഇഷ്ടമുള്ളപ്പോൾ തന്റെ അരികിലേക്ക് ഓടി വരാമെന്ന് ആയിരുന്നു അന്ന് മഞ്ജു പറഞ്ഞത്. അവൾക്ക് ഒരു വിളിപ്പാടകലെ അമ്മയായി താൻ കൂടെയുണ്ടാകും എന്ന് മഞ്ജു വ്യക്തമാക്കിയിരുന്നു.
എന്നാൽ അച്ഛനെ വിട്ട് എവിടേക്കും ഇല്ല എന്ന തീരുമാനത്തിൽ ആയിരുന്നു മീനാക്ഷി അടുത്തകാലത്താണ് മീനാക്ഷി മെഡിസിൻ പഠനം പൂർത്തിയാക്കിയത് അതിനുശേഷം പല മാധ്യമങ്ങളും മീനാക്ഷി വിവാഹിതയാവാൻ പോവുകയാണ് എന്ന തരത്തിലുള്ള വാർത്തകളെക്കുറിച്ച് പറഞ്ഞിരുന്നു.
അത്തരത്തിൽ ഇപ്പോൾ പല്ലിശ്ശേരി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബത്തെക്കുറിച്ച് താൻ അറിഞ്ഞ ഒരു കാര്യത്തെ കുറിച്ചാണ് പറയാൻ പോകുന്നത് എന്ന് പറഞ്ഞാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യത്തെക്കുറിച്ച് പല്ലിശ്ശേരി സംസാരിക്കുന്നത്.
ദിലീപിന്റെ മകൾ വിവാഹിതയാവാൻ പോകുന്നു എന്ന് ഒരു വാർത്ത താൻ അറിഞ്ഞു എന്നും അത് ദിലീപ് ഒറ്റക്കെടുത്ത് തീരുമാനമല്ല എന്നും ദിലീപും മഞ്ജു വാര്യരും ഒരുമിച്ചെടുത്ത തീരുമാനമാണ് എന്നുമാണ് പല്ലിശേരി പറയുന്നത്.
മകളുടെ ജീവിതത്തിലെ നിർണായ ഘട്ടത്തിൽ അച്ഛനും അമ്മയും ഒരുമിച്ചു നിന്നു എന്നും കേരളത്തിന് പുറത്തുള്ള ഒരു സ്ഥലത്ത് വച്ച് മൂന്നുപേരും കൂടിക്കാഴ്ച നടത്തുകയാണ് ചെയ്തത് എന്നും ആണ് പല്ലിശ്ശേരി പറയുന്നത്.
കേരളത്തിന് പുറത്ത് മഞ്ജുവും ദിലീപും മീനാക്ഷിയും കണ്ടുമുട്ടിയത് വിവാഹ കാര്യത്തെക്കുറിച്ച് സംസാരിക്കുവാൻ വേണ്ടി ആയിരുന്നു മകളുടെ അഭിപ്രായങ്ങൾ ചോദിച്ചു മനസ്സിലാക്കി അച്ഛനും അമ്മയും അവളുടെ ഇഷ്ടത്തിനനുസരിച്ച് രീതിയിലാണ് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത് എന്നും പറയുന്നു.