ജീവിതത്തെ വളരെ ഈസ്സി ആയി കാണുന്ന വളരെ ഫ്രീയായി ജീവിക്കുന്ന വ്യക്തിയാണ് താൻ എന്ന് പറയാതെ തന്നെ പ്രേക്ഷകർക്ക് ബോധ്യമാക്കിക്കൊടുത്തിട്ടുള്ള താരമാണ് ധ്യാന്‍ ശ്രീനിവാസൻ. തന്റെ അഭിമുഖങ്ങളിൽ ധ്യാൻ പലപ്പോഴും അത് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ വൈറലാവുന്നത് ധ്യാൻറെ കുറച്ചു നാൾ മുൻപുള്ള ഒരു അഭീമുഖമാണ്. അതിൽ “ചേട്ടൻ പൊതുവെ ഇങ്ങനെ ഫ്രീ ആയി ഇടപഴകി നിൽക്കുന്നുണ്ടെങ്കിലും എങ്ങനെയാണു കുടുംബ ജീവിതം ബാലൻസ് ചെയ്യുന്നത് . കുടുംബ ജീവിതം എന്ന് പറയുമ്പോൾ അതിൽ ഒരു സീരിയസ്നെസ് ഉണ്ടല്ലോ അവിടെ നമുക്ക് കുട്ടിക്കളി പറ്റില്ലല്ലോ ?” എന്ന് അവതാരിക ധ്യാൻ നോട് ചോദിക്കുന്നുണ്ട്. അതിനു താരം നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്.
അതെന്താ കുടുംബ ജീവിതം കൊണ്ട് പോകുന്നത് അത്രക്ക് ബുദ്ധിമുട്ടുളള കാര്യമാണോ എന്ന് ധ്യാൻ ചോദിക്കുന്നു. ഇത്രയും സിനിമകൾ ഒക്കെ ചെയ്യുമ്പോൾ ഫാമിലിക്ക് ഒക്കെ സമയം കൊടുക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ധ്യാൻ നൽകുന്ന മറുപടി ഇങ്ങനെയാണ്. ഇത് പൊതുവെ നമ്മൾ പലയിടത്തും പറഞ്ഞിട്ടുള്ള കാര്യമാണ് ,ഏറ്റവും പ്രധാനമായ കാര്യം എനിക്ക് എന്റെ ഭാര്യയെ ഇഷ്ടമാണ് അവൾക്കും എന്ന് ഇഷ്ടമാണ്. അതുണ്ടായാൽ മതി ബാക്കി എല്ലാം ഉണ്ടായിക്കോളും. പൊതുവെ ആളുകൾ പറയില്ലേ കല്യാണം കഴിക്കുമ്പോൾ വളരെ അണ്ടർസ്റ്റാൻഡിങ് ആയിരിക്കണം കെയറിങ് ആയിരിക്കണം എന്നൊക്കെ. പക്ഷേ ഇതൊക്കെ പരസ്പരം ആ ഇഷ്ടം ഉണ്ടെങ്കിൽ തന്നെ ഉണ്ടായിക്കൊള്ളും.
എനിക്ക് അവളെ ഒരിക്കലും മടുക്കില്ല നമ്മൾ ലൈഫിൽ ഒരു കംപാനിയൻഷിപ് ഉണ്ടാക്കിയെടുക്കാൻ ആണ് നോക്കേണ്ടത്. ഞാൻ പല കാര്യങ്ങളിലും അവളിൽ വല്ലാതെ ഡിപെൻഡന്റ് ആണ്. അവളില്ലാതെ എനിക്ക് പലതും പറ്റില്ല. ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന തൊട്ടു വൈകുന്നേരം ഒരുമിച്ചിരിക്കുന്നത് , ഒരുമിച്ചു സിനിമ കാണുന്ന് അങ്ങനെ എല്ലാത്തിനും എനിക്ക് അവൾ വേണം; എന്റെ ഏറ്റവും വലിയ സുഹൃത്താണ് അവൾ.
പരസ്പരം നല്ല ഒരു സൗഹൃദം ഉണ്ടാകണം, ഭാര്യ ഭർത്താവ് എന്നതിനുപരി ജീവിതത്തിന്റെ ദീര്ഘയാത്രയിൽ പരസ്പരം ഒരു സൗഹൃദം ഉണ്ടാകേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്നു. ജീവിതത്തിൽ താൻ അങ്ങനെ അധികം കരഞ്ഞിട്ടില്ല വർഷങ്ങൾക്ക് മുൻപ് അച്ഛനുമായി പിണങ്ങിയപ്പോൾ അച്ഛൻ എന്നെ പുറത്താക്കിയ സമയത്താണ് താൻ അവസാനമായി കരഞ്ഞത്. അതിനു ശേഷം താൻ കരഞ്ഞിട്ടില്ല അന്നും അർപ്പിത തന്റെ കൂടെ ഉണ്ടായിരുന്നു. പിന്നീട് ഒരിക്കലും താന്‍ കരഞ്ഞിട്ടില്ല എന്നും താന്‍ ജീവിതത്തിൽ വളരെ ഹാപ്പി ആണ് എന്നും ധ്യാന്‍ പറയുന്നു.
“നിങ്ങൾ പ്രണയിച്ചപ്പോൾ ഇങ്ങനെ ആയിരുന്നു, ഇപ്പോൾ അങ്ങനെ അല്ല” എന്ന രീതിയിൽ ചേച്ചി വല്ല പരാതിയും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ധ്യാൻ പറഞ്ഞത്; അന്നും ഇന്നും അതെ പോലെ തന്നെയാണ്. അങ്ങനെ ഒരു പരാതിയും ഭാര്യക്ക് പറയേണ്ടി വന്നിട്ടില്ല. ഇതെല്ലം നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പരസ്പരം ഉള്ള സൗഹൃദം.
ജീവിതത്തെ മനോഹരമാക്കാൻ പന്ത്രണ്ട് യൂണിവേഴ്സൽ ലോ ഉണ്ട്. അതില്‍ ഏറ്റവും വലുത് ‘ലോ ഓഫ് അട്ട്രാക്ഷൻ’ ആണ് .അതായത് നമ്മൾ ജീവിതത്തിൽ പോസിറ്റീവ് കാര്യമാണ് ചിന്തിക്കുന്നത് എങ്കില്‍ നമ്മുക് ചുറ്റും അത്തരം കാര്യങ്ങൾ സംഭവിക്കും. അത് പോലെ ‘ മാനിഫെസ്റ്റേഷൻ’ എന്നതും ഉണ്ട് അതായതു നമ്മൾ ആത്മാര്‍ഥമായി ഒന്നിന് വേണ്ടി ആഗ്രഹിച്ചു പരിശ്രമിച്ചാൽ അത് ഒരിക്കൽ നമ്മുടെ ലൈഫിൽ സംഭവിക്കും. ഇതെല്ലം ഒന്ന് തന്നെ. ഞാൻ ജീവിതത്തിൽ പൊസിറ്റീവ് ആയി തിങ്ക് ചെയ്യുന്ന ആള്‍ ആണ് നമ്മുടെ ചുറ്റുമുള്ള ആളുകൾ ഹാപ്പി ആകുക എന്നതാണ് ഇപ്പോഴും നമ്മുടെ ഉദ്ദേശം. ധ്യാൻ പറയുന്നു.