ലോകമെമ്പാടുമുള്ള മലയാളികൾക്ക് എന്നും സ്വകാര് അഹങ്കാരവും അഭിമാനവുമാണ് ഗാനഗന്ധർവൻ യേശുദാസ്. യേശുദാസിന്റെ സമകാലികനായി ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമായി അദ്ദേഹത്തിന്റെ ആരാധകർ കരുതുന്നു.
എന്നാൽ മലയാള സംഗീത ചക്രവർത്തി ദേവരാജൻ മാസ്റ്ററോടുള്ള യേശുദാസിന്റെ സമീപനം ന്യായീകരിക്കാനാവില്ലെന്ന് മുൻ നിര പത്രപ്രവർത്തകനായ എസ്.രാജേന്ദ്രബാബു വെളിപ്പെടുത്തുന്നു. സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.‘മലയാള ചലച്ചിത്ര സംഗീതത്തിന്റെ അൻപതാം വർഷം ആഘോഷിക്കണമെന്നത് ദേവരാജൻ മാസ്റ്ററുടെ വലിയ ആഗ്രഹമായിരുന്നു. അക്കാലത്ത് സംഗീതരംഗത്ത് ജീവിച്ചിരുന്ന എല്ലാ സംഗീതജ്ഞരും ഗാനരചയിതാക്കളും പങ്കെടുക്കുന്ന ഒരു സമ്പൂർണ്ണ സംഗീതോത്സവം.
അതായിരുന്നു മാഷിന്റെ ആശയം. വളരെക്കാലമായി സംഗീത രംഗത് പ്രവർത്തിക്കുകയും പിന്നീട് അവശതകൾ നേരിടുകയും ചെയ്ത കലാകാരന്മാര് ക്കുള്ള ഒരു പെൻഷൻ പദ്ധതി അദ്ദേഹത്തിന്റെ സ്വപ്ന ലക്ഷ്യം ആയിരുന്നു .ഇതേത്തുടർന്ന് ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു മെസ്സേജ് കിട്ടി ‘ഞാൻ ചില പരിപാടികൾക്കായി ഗൾഫിൽ പോകുകയാണ്. ‘ഈ ഡേറ്റ് മാഷ് മാറ്റൂ’ എന്നായിരുന്നു യേശുദാസിന്റെ സന്ദേശം. അദ്ദേഹത്തെ ഒഴിച്ച് നിർത്തി നടത്താവുന്ന ഒന്നായിരുന്നില്ല ആ പരുപാടി.
പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് ദാസേട്ടന് ഇക്കാര്യം പറഞ്ഞത്.അന്ന് പരിപാടിയുഡി ഭാഗമായ ഒരു മീറ്റിംഗ് നടത്തിയിരുന്നു അതിൽ കെ ജയകുമാർ, ബിച്ചു തിരുമല എന്നിവരും സന്നിഹിതരായിരുന്നു.
സംഭവം അറിഞ്ഞയുടൻ മാസ്റ്റർ തളർന്നു വീണു. ഉടൻ തന്നെ ശ്രീചിത്രയിലെത്തിചു രക്ഷപ്പെടുത്തിയെങ്കിലും മാഷിന് ഏറെ നാൾ ചികിൽസയിൽ കഴിയേണ്ടിവന്നു. അതുകഴിഞ്ഞ് തിരിച്ചെത്തിയ മാഷ് വീണ്ടും ഷോ നടത്താൻ തീരുമാനിച്ചു.
അന്ന് ആ പരിപാടി നടന്നത് നടന്നത് തിരുവനന്തപുരത്തു സർവകലാശാലയുടെ സെനറ്റ് ഹാളിൽ വച്ചാണ്.പരുപാടി ലീഡ് ചെയ്തതാകട്ടെ സംഗീത സാമ്രാട്ട് നൗഷാദ് അലിയും .പക്ഷേ പരിപാടി അവസാനിച്ച ശേഷമാണ് ദേവരാജൻ മാസ്റ്ററെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവം അറിയുന്നത്.
പരിപാടിയിൽ നിന്ന് ലഭിക്കുന്ന തുക പാവപ്പെട്ട കലാകാരന്മാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുക എന്നതായിരുന്നു മാസ്റ്ററുടെ ലക്ഷ്യം. ഇത് പ്രകാരം ഷോയുടെ ഓഡിയോ വീഡിയോ അവകാശം 16 ലക്ഷം രൂപയ്ക്ക് വാങ്ങാൻ ജോണി സാഗരിക സമ്മതിച്ചു.എന്നാൽ പരിപാടിയുടെ ദിവസങ്ങൾക്കുമുമ്പ് ആ അവകാശം മറ്റാർക്കും നൽകരുതെന്നും തനിക്കുതന്നെ നൽകണമെന്നും ആവശ്യപ്പെട്ട് യേശുദാസ് ദേവരാജൻ മാസ്റ്ററെ സമീപിച്ചു.
എട്ടുലക്ഷം രൂപ തരാം, സ്വീകരിക്കണം , അല്ലെങ്കിൽ സഹകരിക്കാൻ ബുദ്ധിമുട്ടാകുമെന്ന് ദാസേട്ടന് മാഷിനോട് പറഞ്ഞു. മറ്റ് വഴികളില്ലാതെ ജോണി സാഗരികയുടെ 16 ലക്ഷം രൂപയുടെ കരാർ റദ്ദാക്കി.
എന്നാൽ പിന്നീട് കുറേക്കാലത്തേക്ക് ദാസേട്ടന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായില്ല. ഏകദേശം ഒരു വർഷം കഴിഞ്ഞ് അദ്ദേഹമ മാഷെ കാണാൻ വന്നു.
അദ്ദേഹത്തിന് മുന്നിൽ ഒരു കവർ വച്ചു. ‘അന്ന് പറഞ്ഞതൊന്നും ചെയ്യാൻ പറ്റില്ല മാഷേ. സാമ്പത്തികമായി വലിയ പ്രശ്‌നങ്ങളുണ്ട്. അത് അംഗീകരിക്കണമെന്ന് ദാസേട്ടന് പറഞ്ഞു. ‘മാഷ് ഒന്നും മിണ്ടാതെ കവർ എടുത്തു.രണ്ടുലക്ഷം രൂപയുടെ ചെക്ക്. മാഷ് പിന്നീട് ദാസേട്ടനോട് പറഞ്ഞു. ‘പോകുമ്പോൾ ആ കവർ കൂടി കൊണ്ടുപോവുക, നിനക്ക് അൽപ്പം ബുദ്ധിമുട്ടാണെന്ന് പറഞ്ഞില്ലേ അതിനു ഉപകരിക്കും’. അത് പറഞ്ഞു ദേവരാജൻ മാസ്റ്റർ തന്റെ മുറിയിലേക്ക് പോവുകയായിരുന്നു.രാജേന്ദ്ര ബാബു അന്ന് വെളിപ്പെടുത്തിയിരുന്നു