വലിയൊരു ആൾക്കൂട്ടം കണ്ടാൽ കയ്യിൽ പിടിക്കുന്ന ആളാണ് അദ്ദേഹം.
മലയാള സിനിമയിൽ നിരവധി ആരാധകരുള്ള രണ്ട് നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും മികച്ച താരങ്ങളാണ് എന്നതിൽ ആർക്കും യാതൊരു തർക്കവുമില്ല എന്നാൽ ഇവരുടെ സ്വഭാവം രണ്ട് തരത്തിലാണ് എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.
രണ്ടുപേർക്കും ഒപ്പം ജോലി ചെയ്തിട്ടുള്ള രഞ്ജിത്താണ് ഇരുവരെയും കുറിച്ച് സംസാരിക്കുന്നത്. രഞ്ജിത്തിന്റെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുന്നുണ്ട് ഒരു അഭിമുഖത്തിലാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സ്വഭാവത്തെ കുറിച്ച് രഞ്ജിത്ത് പറയുന്നത്. ഈ അഭിമുഖം നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തു.
രഞ്ജിത്ത് പറയുന്നത് ഇങ്ങനെയാണ്.. വലിയൊരു ആൾക്കൂട്ടം കാണുകയാണെങ്കിൽ ഭയക്കുന്ന വ്യക്തിയാണ് മോഹൻലാൽ ഷൂട്ടിംഗ് സെറ്റിലേക്ക് വരുമ്പോൾ ഒരു വലിയ ആൾക്കൂട്ടം അവിടെ നിൽക്കുകയാണെങ്കിൽ ഉടനെ തന്നെ എന്റെ കയ്യിലേക്ക് കയറി പിടിക്കും എന്തിനാണ് കയ്യിൽ പിടിച്ചത് എന്ന് ചോദിച്ചാൽ ആ കൈ അവിടെ ഇരുന്നോട്ടെ എന്ന് പറയും.
പിന്നീട് മേക്കപ്പ് റൂമിൽ ചെല്ലുന്നത് വരെ കൈയിൽ അങ്ങനെ പിടിച്ചിട്ടുണ്ടാവും അത്രത്തോളം വലിയൊരു ക്രൗഡ് കണ്ടാൽ ഭയക്കുന്ന വ്യക്തിയാണ് മോഹൻലാൽ എന്നാണ് പറയുന്നത് എന്നാൽ മമ്മൂട്ടിക്ക് നേരെ തിരിച്ചാണ്. ആൾക്കൂട്ടം കണ്ടില്ലെങ്കിൽ ആണ് മമ്മൂട്ടിക്ക് പ്രശ്നം
ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വരുന്ന സമയത്ത് ആൾക്കൂട്ടം കണ്ടില്ലെങ്കിൽ ഇവിടെ ആരുമില്ല എന്ന് ചോദിക്കുന്ന കൂട്ടത്തിൽ ആണ് മമ്മൂട്ടി. ഞങ്ങൾ ഗോവയിലാണ് പ്രാഞ്ചിയേട്ടൻ എന്ന ചിത്രത്തിലെ പള്ളി ഷൂട്ട് ചെയ്തത്. അത് വളരെ ചെറിയ ഒരു പള്ളിയാണ്. മാത്രമല്ല അവിടെ മലയാളികളും അധികം ഇല്ല.
പടം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന അതിനിടയിൽ മമ്മൂട്ടി ഭയങ്കരമായി അസ്വസ്ഥനായിരുന്നു കാരണം അവിടെ ആരുമില്ലല്ലോ. ഇവിടെ ആളൊന്നും ഇല്ലല്ലോ എന്ന് മമ്മൂട്ടി ഇടയ്ക്ക് പറയുന്നുണ്ട്. അപ്പോഴാണ് ഒരു സംഘം ആളുകൾ പള്ളിയിലേക്ക് വന്നത് കൂട്ടത്തിൽ ഒരു മലയാളി ഉണ്ടായിരുന്നു. അയാൾ വന്ന മമ്മൂട്ടിയോട് സംസാരിക്കുകയും ചെയ്തു രസകരമായ രീതിയിൽ മമ്മൂട്ടിയോട് ചോദിച്ചു ആരും വന്നില്ല എന്നുള്ള ആ പരാതി മാറിയില്ലേ ഒരു മലയാളി നിങ്ങളെ തിരക്കി വന്നില്ലേ എന്ന് ചോദിച്ചു അപ്പോൾ മമ്മൂട്ടിയുടെ ഒരു ചിരിയുണ്ട് എന്നും; ഏറെ രസകരമായ രീതിയിൽ താരം പറയുന്നുണ്ട്.