രണ്ടു പതിറ്റാണ്ടുകൾക്ക് മുകളിലായി നാടകത്തിൽ അഭിനയിക്കുന്ന അസാധ്യ നടൻ ആണ് ചെമ്പിൽ അശോകൻ.വൈക്കം ചെമ്പിൽ ആണ് അദ്ദേഹത്തിന്റെ സ്വദേശം.അദ്ദേഹത്തിൻറെ സിനിമ ജീവിതം ഇപ്പോൾ 12 വർഷങ്ങൾ പിന്നിടുന്നു.സ്വാഭാവികമായതും സ്വതസിദ്ദമായതുമായ അഭിനയ ശൈലിയാണ് ചെമ്പിൽ അശോകന്റേതു.അത് കാരണം തന്നെയാണ് മലയാളികൾ അദ്ദേഹത്തെ സ്വീകരിക്കാനും ഇഷ്ടപ്പെടാനും കാരണം.
.താൻ സിനിമയിൽ എത്തിപ്പെടാനുള്ള കാരണവും ആദ്യമായി അഭിനയിക്കാനുള്ള അവസരം നൽകിയതും മലയാളികളുടെ പ്രിയനടനായ മെഗാസ്റ്റാർ മമ്മൂട്ടിയാണ്.അതിനെ കുറിച്ച് അശോകൻ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്. വൈക്കം ചെമ്പിൽ സ്വദേശിയായ അദ്ദേഹം താമസിച്ചിരുന്നത്, മമ്മൂട്ടിയുടെ തറവാട് വീടിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഒരു വലിയ മുസ്‌ലിം തറവാടിന്റെ കുടികിടപ്പു ഭൂമിയിലായിരുന്നു.
വളരെ ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട അശോകനെയും അഞ്ചു സഹോദരങ്ങളെയും ‘അമ്മ വളരെയധികം കഷ്ടപ്പെട്ടാണ് വളർത്തിയത്.
കുടികിടപ്പ് അവകാശങ്ങൾ ഉന്നയിച്ചുള്ള സമരങ്ങൾ കൊടുമ്പിരിക്കൊണ്ടതിന്റെ ഭാഗമായി കുടികിടപ്പായി പത്ത് സെന്റ് അനുവദിച്ചു കിട്ടിയ ഭൂമിയിൽ താമസിച്ചു വരികെ ഒരിക്കൽ എന്റെ നാടകം മമ്മൂക്ക കാണാനിടയായി.
ഞാൻ നാടകത്തിൽ ഒതുങ്ങിയാൽ രക്ഷപ്പെടില്ല എന്ന് മനസിലാക്കിയ അദ്ദേഹം അനിയൻ ഇബ്രാഹിം കുട്ടിയോട് തന്നെ ഏതെങ്കിലും സിനിമയിൽ കയറ്റാൻ പറഞ്ഞു.ഒരുപാട് സെറ്റിൽ ഇബ്രാഹിം കുട്ടിയോടൊപ്പം പോയി പരിചയപ്പെടുത്തി അങ്ങനെ ഭാഗ്യദേവത സിനിമയിലൂടെ എന്റെ ഭാഗ്യം തെളിയുകയായിരുന്നു.
സിനിമയിലെത്തി 10വര്ഷങ്ങളായപ്പോൾ സ്വന്തമായി ഒരു രണ്ടു നില വീട് ഉണ്ടാക്കാൻ കഴിഞ്ഞു. കഴിഞ്ഞ കാലം കടന്നു ഇവിടെ വരെയുള്ള ജീവിതം ഒരു അത്ഭുതമാണ്.നന്ദി പറയേണ്ടത് അദ്ദേഹത്തിനോടാണെന്നും അശോകൻ പറയുന്നു