ആ നടൻ എത്തിയതോടെ ദിലീപിന്റെ ശോഭ മങ്ങി – കാവ്യയോട് ദിലീപ് ചോദിച്ചു നിനക്ക് ഇഷ്ടമുള്ള നായകൻ ആര് – ആ പേര് കേട്ട് ദിലീപ് ഞെട്ടി.ലാൽ ജോസ് പറഞ്ഞത്.

0

യാതൊരു സിനിമ പാരമ്പര്യം ഇല്ലാതെ എത്തി സിനിമ മേഖലയിലെ വൻമരമായി വളർന്ന് പന്തലിച്ച നാടനാണ് നടൻ ദിലീപ്. സിനിമയിലെ സമസ്ത മേഖലകളിലും തന്റെ കഴിവ് തെളിയിച്ച നടനാണ് ദിലീപ്. ഒരു നടനായി സഹസംവിധായകനായി നിർമ്മാതാവായും വിതരണക്കാരനായും തീയറ്റർ ഉടമയായും ഒക്കെ സിനിമയിൽ നിറഞ്ഞാടി നിന്നുകൊണ്ടിരുന്ന സമയത്താണ് ദിലീപിൻറെ കരിയറിൽ വലിയൊരു വിള്ളൽ വീഴ്ത്തിക്കൊണ്ട് നടി അക്രമിക്കപ്പെട്ട വിഷയവും മറ്റും വരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായതോടു കൂടിയാണ് ദിലീപിന്റെ കരിയർ ഗ്രാഫ് അല്പം താഴ്ന്നു തുടങ്ങിയത്. എങ്കിലും ഇപ്പോഴും ഒരു തിരിച്ചുവരവ് സാധ്യമായ നടനാണ് ദിലീപ്. ഇന്നും കുടുംബ പ്രേക്ഷകരുടെ പ്രീയങ്കരനായ നടനാണ് ദിലീപ്.

ദിലീപിന്റെ കരിയറിഒരുകാലത്ത് ഒരു യുവനടൻ വെല്ലുവിളി ആയത് നെക്കുറിച്ച് സുഹൃത്തും സംവിധായകനുമായ ലാൽ ജോസ് ഒരു ഓൺലൈൻ ചാനലിൽ നൽകി ചില കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. ദിലീപിന്റെ കരിയറിൽ വളരെ സ്വാധീനമുള്ള നിരവധി ഹിറ്റ് ചിത്രങ്ങൾ ദിലീപിന് സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ് ,ദിലീപിനൊപ്പം ഒരേ കാലയളവിൽ സിനിമയിൽ രംഗ പ്രവേശം ചെയ്‌ത സംവിധായകൻ.

ADVERTISEMENTS
   

മലയാള സിനിമയിലേക്ക് കുഞ്ചാക്കോ ബോബൻ രംഗപ്രവേശം ചെയ്യുന്ന കാലം,ശക്തമായ സിനിമ പരമ്പര്യമുള്ള ഒരു പക്ഷേ മലയാള സിനിമയുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കാവുന്ന കുഞ്ചാക്കോയുടെ ചെറുമകൻ ,മലയാള സിനിമയെ മദ്രാസിൽ നിന്നും കേരത്തിലേക്ക് പറിച്ചുനട്ട വ്യക്തിയാണ് ചാക്കോച്ചന്റെ മുത്തശ്ശൻ കുഞ്ചാക്കോ അദ്ദേഹമാണ് ഉദയ സ്റ്റുഡിയോയുടെ സ്ഥാപകനും. ആ സിനിമ പാരമ്പര്യം കത്ത് സൂക്ഷിക്കാൻ അടുത്ത തലമുറയുടെ നിലനിർത്താൻ ഉള്ള ദൗത്യവുമായി ആണ് ചാക്കോച്ചൻ എത്തിയത്. ലാൽ ജോസ് ഈ സംഭവം പറയുന്നത് ഇങ്ങനെ ..

അനിയത്തിപ്രാവ് സിനിമ റിലീസ് ചെയ്തതോടെ കൂടി കുഞ്ചാക്കോ ബോബൻ വളരെ പെട്ടെന്ന് തന്നെ വലിയ സ്റ്റാറായി മാറുകയായിരുന്നു. കുഞ്ചാക്കോ ബോബന്റെ വരവോടു കൂടി ദിലീപിൻറെ പ്രഭ അല്പം മങ്ങി . അതിന്റെ പ്രധാന കാരണമായി പറയുന്നത് കുഞ്ചാക്കോ ബോബന്റെ അതെ ഏജ് ഗ്രൂപ്പിലുള്ള കഥാപാത്രങ്ങളാണ് ആ സമയത്ത് ദിലീപ് ചെയ്തുകൊണ്ടിരുന്നത്. കുഞ്ചാക്കോ ബോബന് വലിയ ഒരു താര പരിവേഷം ലഭിക്കുകയും വലിയ സ്വീകാര്യത യുവാക്കൾക്കിടയിൽ ലഭിക്കുകയും ചെയ്തോടുകൂടി ദിലീപിനെ പ്രഭ ചെറിയ തോതിൽ മങ്ങി തുടങ്ങി.ലാൽ ജോസ് പറയുന്നു അതോടൊപ്പം ആ സമയത്തെ തന്റെ സഹ നടിയായിരുന്ന കാവ്യാ മാധവനോട് ദിലീപ് ചോദിച്ച ഒരു ചോദ്യവും നിഷ്ക്കളങ്കമായി അതിനു കാവ്യ നൽകിയ മറുപടിയും ലാൽ ജോസ് ഇതോട് ചേർത്ത് പറയുന്നു അതിങ്ങനെ..

ഒരിക്കൽ ദിലീപ് കാവ്യ മാധവനോട് ഒരു സിനിമയുടെ സെറ്റിൽവെച്ച് ചോദിച്ചു നിനക്ക് മലയാള സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട നായക നടൻ ആരാണ്ചിലപ്പോൾ മോഹൻലാൽ മമ്മൂട്ടി എന്നൊക്കെ കാവ്യാ പറയും . അത് കഴിഞ്ഞാൽ തൻറെ പേര് വരും എന്നാണ് ദിലീപ് കരുതിയത്. പക്ഷെ കാവ്യ മാധവൻ ചോദ്യം കേട്ടപ്പോൾ തന്നെ വളരെ നിഷ്കളങ്കമായിട്ട് തന്നെ പറഞ്ഞു കുഞ്ചാക്കോ ബോബൻ എന്ന്. അന്ന് തങ്ങൾ എല്ലാവരും അത് പറഞ്ഞ് ദിലീപിനെ കളിയാക്കി എന്നും ലാൽ ജോസ് പറയുന്നു.

ADVERTISEMENTS