മോഹൻലാലിലെ നന്മയുള്ള കൊച്ചനിയനെ കുറിച്ച്- ക്യാപ്റ്റൻ രാജു പറഞ്ഞ ആരുടെയും കണ്ണുനയിപ്പിക്കുന്ന അനുഭവം.

419

നടൻ മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിൻറെ ഹൃദയ വിശാലതയെ കുറിച്ചും സുഹൃത്തുക്കളോടും അടുപ്പമുള്ളവരോടും ഉള്ള ആത്മാർത്ഥമായ സ്നേഹത്തെക്കുറിച്ച് നിരവധി കഥകൾ നമ്മൾ തന്നെ പങ്കുവെച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും താരങ്ങളും ഒക്കെ തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിപരമായ അനുഭവങ്ങളാണ്. ഇപ്പോൾ വർഷങ്ങൾക്കു മുമ്പ് അന്തരിച്ച പ്രമുഖ നടൻ ക്യാപ്റ്റൻ രാജു മോഹൻലാലിനെ കുറിച്ച് ആരുടെയും കണ്ണ് നനയിപ്പിക്കുന്ന ഒരു അനുഭവം പങ്കുവെച്ചത് സോഷ്യൽ ഇടങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ഒരു പഴയ അഭിമുഖത്തിലാണ്ക്യാപ്റ്റൻ മോഹൻലാൽ മായുള്ള തന്റെ അഭേദ്യമായ ബന്ധത്തെക്കുറിച്ച് പറയുന്നത്. വളരെ നിർണായക ഘട്ടത്തിൽ മോഹൻലാൽ തന്നെ സഹായിച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തുന്നത്. ജീവിതത്തിൽ അത് തനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണെന്ന് അദ്ദേഹം പറയുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

ആർമിയിലെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും വിരമിച്ചു പിന്നീട് സിനിമ മോഹവുമായി മദ്രാസിലെ സ്വാമീസ് ലോഡ്ജിൽ താമസിക്കുന്ന കാലം. അന്ന് തനിക്ക് അധികം സിനിമകൾ ഒന്നുമില്ല. മോഹൻലാലിലെ നന്മയുള്ള ഒരു കൊച്ച് അനുജനെ കുറിച്ചാണ് താൻ പറയാൻ പോകുന്നത്.ആ സമയത്തു തനിക്ക് വളരെ അത്യാവശ്യമായ വലിയ ഒരു സാമ്പത്തിക ആവശ്യമുണ്ടായി താനാണെങ്കിൽ ആകെ തകർന്ന് കയ്യിൽ 10 പൈസ ഇല്ലാതിരിക്കുന്ന സമയമാണ്. പക്ഷേ വെളിയിലത്തെ ഇമേജ് എന്ന് പറഞ്ഞാൽ ഞാനൊരു സിനിമാ നടനല്ലേ ?

ADVERTISEMENTS
   

മാതാപിതാക്കൾ ചിന്തിക്കുന്നത് അവൻ മിലിട്ടറി ക്യാപ്റ്റൻ ആയിരുന്നതിനു ശേഷം സിനിമ നടൻ ആയിരിക്കുകയാണ് വല്ല സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാകുമോ? അവിടെ ഇവിടെയൊക്കെ ചില പടങ്ങൾ നമ്മൾ ചെയ്യുന്നുണ്ട്. പക്ഷേ നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ട് നമുക്ക് മാത്രമല്ല അറിയുകയുള്ളൂ.
അന്ന് നമുക്ക് വണ്ടി ചെക്ക് കിട്ടുന്ന കാലമാണ്. ലക്ഷങ്ങളുടെ അല്ലെങ്കിൽ 50,000 ഒക്കെ ചെക്കുകൾ കിട്ടി കഴിഞ്ഞാൽ അത് ബാങ്കിലിട്ടാൽ ഒരിക്കലും ക്യാഷ് ആകത്തില്ല അത് അങ്ങോട്ടും ഇങ്ങോട്ടും പറന്നു നടക്കുകയുള്ളൂക്യാപ്റ്റൻ രാജു പറയുന്നു.

മാതാപിതാക്കൾക്ക് പോലും തന്റെ സാമ്പത്തികബുദ്ധിമുട്ടു അറിയാത്ത ഒരു കാലം. ഒരു 25000 രൂപയ്ക്ക് മുകളിൽ വേണം അത് എനിക്ക് എങ്ങനെയെങ്കിലും വീട്ടിൽ കൊണ്ട് എത്തിച്ചേ പറ്റൂ അതാണ് അവസ്ഥ. ഒരു അഞ്ചാറു സിനിമ സൂപ്പർ ഹിറ്റ് ആക്കി കൊടുത്ത ഒരു വലിയ പ്രൊഡ്യൂസറോഡ് കാര്യം അപ്പോഴാണ് ഓർത്തത് അദ്ദേഹത്തെ പോയി കണ്ടപ്പോൾ അദ്ദേഹം മനസ്സാക്ഷിയില്ലാതെ കാശില്ല എന്ന് പറഞ്ഞ് തന്നെ പറഞ്ഞുവിട്ടു. പിന്നെ ആലോചിച്ചപ്പോൾ മോഹൻലാലിൻറെ മുഖം മനസ്സിൽ വന്നു. അന്ന് മോഹൻലാൽ പ്രിയന്റെ ഒരു സിനിമ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ചെന്നൈയില് ഞാൻ ചെന്ന് പ്രിയപ്രിയന്റെ സെറ്റിൽ സെറ്റിൽ ഒരു മൂലയ്ക്ക് ഇങ്ങനെ നിന്നു. ആകെ നിരാശനായി കൈയും കെട്ടി അവിടെ നിന്ന എന്നെ ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ ലാൽ ഓടി തന്റെ അടുത്ത് വന്നു.

പെട്ടെന്ന് തന്നെ വന്ന് ലാൽ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു രാജുച്ചായ എന്താണ് ഇങ്ങനെ ആകെ മൂകനായി വിഷമിച്ച് ഇങ്ങനെ നിൽക്കുന്നത് എന്താണ് കാര്യം. താനന്ന് മോഹൻലാലിനെ വിളിച്ചു വെളിയിൽ കൊണ്ട് നിർത്തി ഇതേപോലെ ആവശ്യം ഉന്നയിച്ചു. തനിക്ക് ഉറച്ചു രൂപ വേണം അത് ലാൽ തന്നു സഹായിക്കണം. അപ്പോൾ മോഹൻലാൽ പറഞ്ഞു ” ഇതാണോ കാര്യം?” ഇതിനാണോ ഇങ്ങനെ വിഷമിച്ചു നിൽക്കുന്നത്. ലാൽ എത്ര വേണം ഒരു ലക്ഷം വേണമോ 2 ലക്ഷം വേണോ മൂന്ന് ലക്ഷം വേണോ? വളരെ നിഷ്കളങ്കനായ വളരെ ആത്മാർത്ഥതയോടെ മോഹൻലാൽ ചോദിക്കുകയാണ്. ഒരു നല്ല കാര്യത്തിനല്ലേ പിന്നെന്താ കുഴപ്പം ലാൽ പറഞ്ഞു.

തന്റെ അനിയത്തിയുടെ ഒരു കാര്യത്തിന് വേണ്ടിയായിരുന്നു ആ പൈസ ആവശ്യപ്പെട്ടതെന്ന് ക്യാപ്റ്റൻ രാജു ഓർക്കുന്നു. ഇത്രയും നിസ്സാരമായി കാര്യത്തിനാണോ ലാലു ചേട്ടൻ ഇങ്ങനെ വിഷമിച്ചു നിൽക്കുന്നത് ഞങ്ങളൊക്കെ ഇല്ലേ കൂടെ? അന്ന് മോഹൻലാൽ പറഞ്ഞു. അപ്പോൾത്തന്നെ ലാലു ചോദിച്ചത് പൈസ ഇവിടെ ചെന്നൈയിൽ വേണോ അതോ തിരുവന്തപുരത്ത് വേണോ എവിടെയാണ് വേണ്ടത് എന്നാണ്. അപ്പോൾ താൻ പറഞ്ഞത് തന്റെ അനുജൻ തിരുവന്തപുരത്ത് ലാലിൻറെ വീട്ടിലേക്ക് വിടാം. അവിടെ അറേഞ്ച് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു.

അപ്പോൾ തന്നെ മോഹൻലാൽ അമ്മയെ വിളിച്ച് അമ്മേ രാജുച്ചായന്റെ അനുജൻ വരും ഈ എമൗണ്ട് റെഡിയാക്കി കൊടുക്കണം എന്ന് പറയുകയും ചെയ്തു. അന്ന് വൈകിട്ട് തന്നെ തന്റെ അനിയൻ അവിടെ എത്തിയപ്പോൾ അമ്മ ഒരു കവറിലിട്ട് പൈസ തന്റെ അനിയനെ ഏൽപ്പിച്ച കാര്യവും ക്യാപ്റ്റൻ രാജു ഓർത്തു പറഞ്ഞിരുന്നു ആ അഭിമുഖത്തിൽ . എന്നിട്ട് താൻ മോഹൻലാലിനോട് പറഞ്ഞു “ലാലേ ഞാൻ ഈ വാങ്ങിച്ച കാശ് ചെറിയൊരു പലിശയും ഇട്ട് അങ്ങ് തിരിച്ചു തരും കേട്ടോ” അത് പറഞ്ഞത് മാത്രമേ തനിക്ക് ഓർമയുള്ളൂ മോഹൻലാൽ അന്ന് തന്നെ കൊന്നില്ല അത്രയും വലിയ വഴക്കുണ്ടാക്കി. ആ പലിശ എന്ന വാക്ക് ഉപയോഗിച്ചത് മോഹൻലാലിനോട് ഇഷ്ടപ്പെട്ടില്ല. തന്നെ കടിച്ചുകീറി കൊന്നില്ല എന്നേയുള്ളു അത്രയും മോഹൻലാൽ ദേഷ്യപ്പെട്ടു.

പലിശ വാങ്ങാൻ ആണോ ഞാൻ അനുജനായിട്ട് ഇവിടെ നിൽക്കുന്നത് എന്താണ് ഈ പറയുന്നത്. അന്ന് ലാൽ പറഞ്ഞെന്നു കഴപ്റ്റൻ രാജു പറഞ്ഞു. തങ്ങൾ ഇരുവരും ഒരുമിച്ച് കെട്ടിപ്പിടിച്ചു സ്വാമി ലോഡ്ജിൽ കഴിഞ്ഞ കാലമാണ് അത് എന്ന് ക്യാപ്റ്റൻ രാജു പറയുന്നു. എൻറെ വ്യക്തി ജീവിതത്തിലെ ആദ്യത്തെ മോഹൻലാൽ ഇതാണ്. ഇതെങ്ങനെ ഉണ്ട് എനിക്ക് മറക്കാൻ പറ്റുമോ എന്ന് അന്ന് ക്യാപ്റ്റൻ രാജു ചോദിക്കുന്നുണ്ട്.

ആരോടും പറയാതെ അങ്ങനെ എത്രയോ പേരെ മോഹൻലാൽ സഹായിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്, പക്ഷേ ആരോടും പറയില്ല ഇപ്പോൾ ഞാൻ ഈ അഭിമുഖത്തിൽ ഇരുന്നത് പറയുന്നത് കണ്ടാൽ എന്നെ വിളിച്ചു എന്തിനാണ് രാജുച്ചായ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ ഇങ്ങനെ പറയുന്നത്. അങ്ങനെ പറയുന്നത് അയാൾക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല മോഹൻലാൽ അങ്ങനെ ഒരാളെ സാമ്പത്തികമായി സഹായം ചെയ്തു കഴിഞ്ഞാൽ മോഹൻലാൽ അത് ഒരിക്കലും പറയില്ല നമ്മളത് പറയുന്നത് അയാൾക്ക് ഇഷ്ടമല്ല. നിങ്ങൾ ഈ കാണുന്ന സൂപ്പർസ്റ്റാർ ഒന്നുമല്ല യഥാർത്ഥ മോഹൻലാൽ അതിനും അപ്പുറം അയാളുടെ മനസ്സിൽ ആഴമുള്ള മനുഷ്യത്വമുള്ള ഒരു വലിയ മനുഷ്യൻ ഇരിപ്പുണ്ട്. അതാണ് യഥാർത്ഥ മോഹൻലാൽ അങ്ങനെ നന്മയുടെ ഉറവിടമാണ് മോഹൻലാൽ. ൽസ്സലിനെ കുറിച്ചു പറയാൻ തുടങ്ങിയാൽ വർഷങ്ങളോളം പറഞ്ഞുകൊണ്ടിരിക്കാനുള്ള കാര്യങ്ങൾ മോഹൻലാലിനെ കുറിച്ച് എനിക്ക് അറിയാമെന്ന് ക്യാപ്റ്റൻ രാജു അന്ന് പറഞ്ഞിരുന്നു.

ADVERTISEMENTS
Previous articleമണിച്ചിത്രത്താഴിനു ഒരു രണ്ടാം ഭാഗം എന്നുണ്ടാകും – മോഹൻലാലിനെയും ശോഭനയുടെയും ചോദ്യത്തിന് ഫാസിൽ നല്കിയ മറുപടി ഇങ്ങനെ.
Next articleആ അവസ്ഥ കണ്ടപ്പോൾ പെട്ടന്ന് വണ്ടി തുറന്നു ആ നോട്ടു കെട്ടുകൾ എടുത്തു നൽകി – അതാണ് കലാഭവൻ മണി ജാഫർ ഇടുക്കി പറഞ്ഞത്.