വീണ്ടുമൊരു ബിഗ് ബോസ് സീസൺ കൂടി വന്നിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെ തന്നെയാണ് ആളുകൾ ഈ ഒരു സീസണിനെയും നോക്കിക്കാണുന്നത്. നിരവധി ആളുകളാണ് ഈ സീസണ് വേണ്ടി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. തുടക്കം തന്നെ ബിഗ് ബോസിൽ ഈ തവണ ഏകദേശം വലിയ ഒരു കോമ്പറ്റീഷൻ ആയിരിക്കും നേരിടാൻ പോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വന്നത്. കാരണം എല്ലാവരും ശക്തരായ മത്സരാർത്ഥികൾ തന്നെയാണ്. അൻസിബ അടക്കം ഉള്ള മത്സരാർത്ഥികൾ എത്തിയതോടെ ബിഗ്ബോസ് റിയാലിറ്റി ഷോ കളർഫുൾ ആകുമെന്നും ഇത്തവണ ഒന്നു മാറ്റി പിടിക്കും എന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.
നിലവിൽ ഇപ്പോൾ ബിഗ് ബോസിൽ വലിയ പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ലൈവ് കാണുന്നവർക്ക് പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കും. തുടക്കത്തിൽ തന്നെ വഴക്കാണ് കാണാൻ സാധിക്കുന്നത്. രതീഷും ജാൻമണിയും തമ്മിലാണ് പ്രശ്നം തുടങ്ങിയിരിക്കുന്നത്.
ജാൻമണി സ്റ്റൗവിൽ നിന്നും സിഗരറ്റ് കത്തിച്ചു എന്നതിന്റെ പേരിൽ നിരവധി ആളുകൾ ജാൻമണിയെ വിമർശിക്കുകയാണ് ചെയ്തത്. അതിൽ ഏറ്റവും കൂടുതൽ വിമർശിച്ചത് രതീഷ് ആയിരുന്നു. ജാൻമണിയോടെ വഴക്കുണ്ടാക്കാനായി രതീഷ് ചെല്ലുന്നതും കാണാൻ സാധിക്കും.
രതീഷ് അതോടെ ഈ സീസണിലെ ഒരു ശക്തനായ മത്സരാർത്ഥി ആവാൻ ശ്രദ്ധിക്കുക എന്ന് മനസ്സിലാകുന്നുണ്ട്. ഈ കാര്യത്തെക്കുറിച്ച് യമുന പറയുന്നത് വഴക്കാളി ആണെന്ന് കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു എന്നാണ്.
കണ്ടൻ്റിനു വേണ്ടിയാണോ വഴക്കുണ്ടാക്കാൻ വന്നത് എന്നാൽ ജാൻമണി ചോദിക്കുമ്പോൾ നിങ്ങൾ ചെയ്തത് ശരിയാണോ എന്നാണ് രതീഷ് തിരിച്ചു ചോദിക്കുന്നത്. അപ്പോൾ തന്നെ ജാൻമണി തന്റെ ഭാഗത്തെ മിസ്റ്റേക്ക് ഉണ്ട് എന്ന് സമ്മതിക്കുന്നുണ്ട്.
ഒപ്പം തന്നെ ജാസ്മിൻ ഋഷി തുടങ്ങിയവരൊക്കെ രതീഷിനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നുണ്ട്. തന്റെ സ്വഭാവമിതാണ് എന്നും മുഖത്ത് നോക്കി പറയുമെന്നും രതീഷ് പറയുകയും ചെയ്യുന്നുണ്ട്. ഇതോടെ രതീഷ് ഈ ഒരു ആദ്യത്തെ എപ്പിസോഡ് കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ്സിൽ ചെറിയൊരു സ്ഥാനം നേടിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.
ഒപ്പം തന്നെ കോമണെഴ്സ് ആയിട്ടുള്ളവരോടും വഴക്കുണ്ടാക്കാനായി രതീഷ് ചെല്ലുന്നുണ്ട്. രതീഷ് ആയിരിക്കും ഇത്തവണ സീസണെ മുൻപോട്ടു കൊണ്ടുപോകുന്നതിൽ മുൻപിൽ നിൽക്കുന്ന ഒരു മത്സരാർത്ഥി എന്നാണ് ആദ്യത്തെ ദിവസം തന്നെ മനസ്സിലാക്കാൻ സാധിച്ചത്. വീട്ടിൽ ഏറ്റവും ആക്ടീവായി നിൽക്കുന്ന വ്യക്തിയും രതീഷ് തന്നെയാണ്. ഇതേപോലെ മുന്നോട്ടു പോവുകയാണെങ്കിൽ ഫൈനൽ ഫൈവിൽ എത്താൻ രതീഷിന് സാധിക്കും എന്നാണ് മനസ്സിലാകുന്നത്..