മലയാളികളുടെ ഇഷ്ട നായികയായിരുന്നു സുകന്യ.മലയാള സിനിമയിലെ ഒട്ടനവധി നായികാ കഥാപാത്രത്തിന് പൂർണ്ണതയേകാൻ സുകന്യയ്‌ക്കു കഴിഞ്ഞു.മലയാളത്തിലെ അഭിനയത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഒട്ടനവധി വേഷങ്ങൾ ചെയ്യാനുള്ള ഭാഗ്യം താരത്തിന് ഉണ്ടായിരുന്നു.
സുകന്യഒരു അഭിനേത്രി എന്നതിന് പുറമേ ഒരു ഭരത നാട്യം ഡാൻസർ കൂടിയാണ് അതിനോടൊപ്പം തന്നെ സംഗീതത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു മികച്ച സംഗീത സംവിധായികയും കൂടിയാണ് സുകന്യ .കരിയർ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു നടിയുടെ വിവാഹം. അതോടെ താൽക്കാലികമായി സിനിമയോട് വിട പറഞ്ഞു.
മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ നായകന്മാരോടൊപ്പം നായികയായി വേഷമിട്ട സുകന്യ കരിയർ നല്ല ഗ്രോത്തോട് തന്നെയാണ് പൊയ്ക്കൊണ്ടിരുന്നത് എന്നാൽ നടിയും സൺ ടിവിയും തമ്മിൽ കാലങ്ങൾ നീണ്ട ഒരു നിയമ പോരാട്ടം ഉണ്ടായിരുന്നു എന്നത് എത്രപേർക്ക് അറിയാം .ആ പോരാട്ടത്തിനൊടുവിൽ നടി സുകന്യക്ക് നീതി ലഭിക്കുകയും ചെയ്തു. സംഭവം ഇങ്ങനെയാണ്.
1996 ഏപ്രിൽ ഏഴിന് നക്കിരൻ മാഗസിനുമായി ചേർന്ന് ഭയങ്കരനായ കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ ഒരു ഇന്റർവ്യൂ സൺ ടിവി പുറത്തുവിട്ടു. അക്കാലത്തെ ഏറ്റവും വലിയ ഇൻവെസ്റ്റിഗേറ്റീവ് മാഗസിനായ ആണ് നക്കീരൻ.അക്കാലത്ത് എല്ലാവരുടെയും പേടി സ്വപ്നമായിരുന്നു കാട്ടുകൊള്ളക്കാരൻ വീരപ്പൻ. വീരപ്പനെ കുറിച്ചുള്ള വാർത്തകളും വീരപ്പന്റെ ചിത്രങ്ങളും എല്ലാം വാർത്ത പ്രാധാന്യം വളരെയേറെ നേടുന്നതായിരുന്നു. അങ്ങനെയുള്ള വീരപ്പന്റെ ഒരു ഇന്റർവ്യൂ കിട്ടിയാൽ ഏതു ചാനലാണ് വെറുതെ വിടുക. നക്കീരൻ ഗോപാലന്റെ കീഴിലുള്ളതായിരുന്നു നക്കീരൻ മാസിക .
ഈ മാസികയും ചാനലും തമ്മിലുള്ള കരാർ പ്രകാരമാണ് അഭിമുഖ ദൃശ്യങ്ങൾ ടിവി ചാനൽ സംപ്രേക്ഷണം ചെയ്തത്.ആ ഇന്റർവ്യൂവിൽ വീരപ്പൻ നടി സുകന്യയെ കുറിച്ച് നടത്തിയ മോശം പരാമർശം ആണ് സൺ ടിവിക്ക് വിനയായത്.
ഇത് കാണാനിടയായ നടി ചാനലിനും മാസികമെതിരെ കേസ് ഫയൽ ചെയ്തു. മദ്രാസ് ഹൈക്കോടതിയിലാണ് കേസ് ഫയൽ ചെയ്തിരുന്നത്. വാദപ്രതിവാദങ്ങൾക്കിടയിൽ മാസികയുടെ അഭിഭാഷകൻ വ്യക്തമാക്കിയത് നടിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല എന്നതും അഭിമുഖം ടിവി ചാനലിന് കൈമാറിയിട്ടുണ്ടായിരുന്നു എന്നതും അവകാശവും വ്യക്തമാക്കി ഉദ്ദേശിച്ചിട്ടില്ല എന്നതും. ഈ നിയമ പോരാട്ടം വർഷങ്ങളോളം നടന്നു ഏകദേശം 18 വർഷത്തിനുശേഷം പത്തുലക്ഷത്തി 500 രൂപ നൽകാൻ സൺ ടിവി ചന്ദ്രശേഖരൻ നിർദ്ദേശത്തോടെയാണ് കേസ് അവസാനിച്ചത് . Actress sukanya.