എന്തൊക്കെയാണ് ചെകുത്താൻ വിളിച്ചു പറയുന്നത് ; പത്ര പ്രവർത്തകരെക്കാളും ബുദ്ധിമമാനാണ് ചെകുത്താൻ എന്ന് ബാല

74

കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച വിഷയമായ ഒന്നാണ് നടൻ ബാലയുടെ വിവാദം . അജു അലക്സിനെ എന്ന ചെകുത്താൻ വ്ലോഗറിനെ വീട്ടിൽ കയറി ഭീക്ഷണിപ്പെടുത്തിയെന്ന വിവാദമായിരുന്നു ഇപ്പോൾ ബാലയ്ക്കെതിരെ ഉണ്ടായിരിക്കുന്നത്.

ഈ വിവാദത്തിൽ വിശദീകരണവുമായി നടൻ ബാല തന്നെ രംഗരത്തെത്തിരിക്കുകയാണ്. താനടക്കം അടങ്ങുന്ന ഒരുപാട് വ്യക്തികളെ അതിഷേപിച്ച വ്യക്തിയാണ് ചെകുത്താൻ. ആ കാര്യത്തെ പറ്റി ചോദിക്കാനാണ് ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയതെന്ന് ബാല മാധ്യമങ്ങളോട് പറഞ്ഞു.

ADVERTISEMENTS
   

മാധ്യമങ്ങളെക്കാളും ബുദ്ധിമാനാണ് അവൻ. അവന്റെ കണ്ടന്റ് എങ്ങനെ വിളിക്കണമെന്ന് നന്നായി അവനു അറിയാം. അടുത്തിടെ മരിച്ചു പോയ അതുല്ല്യ കലാക്കാരനായ കൊല്ലം സുധിയെ കുറിച്ച് അവൻ എന്തൊക്കെയാണ് പറഞ്ഞത്. സുധിയുടെ കൂടെ അവസാനമായി ഷോ ചെയ്തത് ഞാനാണ്. അതിനാൽ തന്നെ എനിക്ക് നല്ല വിഷമം ഉണ്ട്.

സുധിയുടെ മരണത്തിൽ കരഞ്ഞ അവതാരിക ലക്ഷ്മി നക്ഷത്രയെ കുറിച്ച് അവൻ എന്തൊക്കെയാ പറഞ്ഞത്. ഒരാൾ മരിച്ചാൽ അടുത്ത വ്യക്തി കരയില്ലെ. അഖിൽ മാറാർ, റോബിൻ തുടങ്ങിയവരെ കുറിച്ച് എന്തൊക്കെ പറഞ്ഞ്. എന്നാൽ ആരും പ്രതികരിക്കാൻ തയ്യാറായില്ല. അതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്.

ചെകുത്താൻ എനിക്കെതിരെ നൽകിയ പരാതി ഫ്രിഡ്ജ് പൊളിക്കുക, ലാപ്ടോപ്പ് പൊളിക്കാൻ നോക്കി എന്നൊക്കെയായിരുന്നു. എന്നാൽ ശരിക്കും എന്തെങ്കിലും അവിടെ പൊളിഞ്ഞു കിടക്കുന്നത് കണ്ടിട്ടുണ്ടോ? ചെകുത്താനെതിരെ ഞാൻ ഇതുവരെ ഒരു കേസിനും പോയിട്ടില്ല.

ഈ നാട്ടിൽ നൂറായിരം പ്രശ്നങ്ങളുണ്ട്. അതിനിടയിൽ ചെകുത്താനാണോ വലിയ വിഷയം. ഇത്തരം പരാതികൾ അവർ കൈകാര്യം ചെയ്തോളും. എന്റെ കൂടെ ഗുണ്ടകൾ ഉണ്ടായിരുന്നുവെന്നാണ് അവർ പറഞ്ഞിരുന്നത്.

തല്ലാൻ കൊണ്ട് പോകുന്ന ആരെങ്കിലും ഭാര്യയെ കൊണ്ട് പോകുമോ? അഥവാ തല്ല് കിട്ടിയാൽ ഓടി പോകില്ലേ. പിന്നെ എങ്ങനെയാണ് തല്ലാൻ പോയ ആളെ കാറ് വരെ കൊണ്ടുവിടുന്നത്? ചെകുത്താൻ പോലെയുള്ള വ്ലോഗർമാർ ഉപയോഗിക്കുന്ന ഭാക്ഷയും വീഡിയോയും വരാൻ പോകുന്ന തലമുറ കാണരുതെന്നാണ് നടൻ ബാല മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

സംഭവം വലിയ വിവാദമാണെങ്കിലും ജനങ്ങൾ എല്ലാവരും നടൻ ബാലയ്ക്ക് പിന്തുണയായിട്ടാണ് നിൽക്കുന്നത്. ഇത്തരം വ്ലോഗർമാരെ വളർത്താൻ അനുവദിച്ചു കൂടാ എന്നാണ് ഓരോ മലയാളികൾക്ക് പറയാൻ ഉള്ളത്.

ADVERTISEMENTS