“വാപ്പി കള്ളനല്ല, കടം വാങ്ങിയതാണെങ്കിൽ തിരിച്ചു കൊടുത്തിരിക്കും”; ഹരീഷ് കണാരൻ വിവാദത്തിൽ ബാദുഷയുടെ മകളുടെ പ്രതികരണം; സൈബർ ആക്രമണത്തിന് മറുപടി; വീഡിയോ കാണാം.

250

മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻ.എം. ബാദുഷയ്ക്കെതിരെ നടൻ ഹരീഷ് കണാരൻ ഉന്നയിച്ച ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണം വലിയ വിവാദമായിരിക്കുകയാണ്. 20 ലക്ഷം രൂപ കടം വാങ്ങിയ ശേഷം തിരിച്ചുനൽകിയില്ലെന്നും, ചോദിച്ചപ്പോൾ സിനിമയിലെ അവസരങ്ങൾ ഇല്ലാതാക്കി എന്നുമാണ് ഹരീഷിന്റെ പരാതി. ഈ വിഷയത്തിൽ ബാദുഷ നേരത്തെ പ്രതികരിച്ചിരുന്നെങ്കിലും, ഇപ്പോൾ മകൾ ഷിഫ ബാദുഷയും അച്ഛനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് താഴെ അച്ഛനെതിരെ അധിക്ഷേപ കമന്റുകൾ നിറയുന്ന സാഹചര്യത്തിലാണ് ഷിഫയുടെ പ്രതികരണം.

“വാപ്പി കടം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചു കൊടുക്കും”

ADVERTISEMENTS

തന്റെ അച്ഛൻ ആരെയും കബളിപ്പിച്ചിട്ടില്ലെന്നും, വാങ്ങിയ പണം തിരിച്ചുനൽകുമെന്നും ഷിഫ ഉറപ്പിച്ചു പറയുന്നു. “സിനിമ മേഖലയിൽ പണത്തിന്റെ റോളിംഗ് (Rolling) സ്വാഭാവികമാണ്. അതുകൊണ്ടാണ് കാലതാമസം ഉണ്ടാകുന്നത്. വാപ്പി കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു കൊടുത്തിരിക്കും. വാപ്പി ഒരു കള്ളനാണെന്ന് പറഞ്ഞ് എന്റെ പേജിൽ വന്ന് തെറിവിളിച്ചിട്ട് കാര്യമില്ല,” ഷിഫ പറഞ്ഞു.

READ NOW  ഇനി എന്റെ ദേഹത്ത് തൊടാൻ ഞാൻ നസീറിനെ അനുവദിക്കില്ല എന്ന് അന്ന് ഷീല പറഞ്ഞു അതിന്റെ കാരണം ഷീലയ്ക്ക് നസീറിനോട് ഒരു അടുപ്പം തോന്നി തുടങ്ങിയതാകാം - പക്ഷേ നസീറിന്റെ പ്രതികരണം ഇതായിരുന്നു സംഭവം ഇങ്ങനെ

ഒരു വശത്ത് നിന്നുള്ള കാര്യങ്ങൾ മാത്രം കേട്ടുകൊണ്ടാണ് തനിക്കെതിരെയും കുടുംബത്തിനെതിരെയും സൈബർ ആക്രമണം നടത്തുന്നതെന്ന് ഷിഫ കുറ്റപ്പെടുത്തി. “വീട്ടിലെ കാര്യങ്ങൾ അറിഞ്ഞുതന്നെ വളരണമെന്നാണ് വാപ്പി എപ്പോഴും പറയാറുള്ളത്. എന്താണ് യഥാർത്ഥ പ്രശ്നമെന്ന് ഞാൻ വാപ്പിയോട് ചോദിച്ചിരുന്നു.വാപി അത് എന്നോട് പറഞ്ഞു പക്ഷെ അത് ഞാനല്ല നിങ്ങളോട് പറയേണ്ടത് അത് വാപ്പി തന്നെ പൊതുജനങ്ങളോട് നേരിട്ട് പറയും, തന്റെ അമ്മയുടെയും സഹോദരന്റെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലും വന്നു തെറി വിളിക്കുകയാണ് ആളുകൾ തന്നെഇക്കാര്യത്തിന്റെ പേരിൽ തെറി വിളിച്ചാൽ അതെനിക്ക് ഏശില്ല, ആ സമയം മറ്റെന്തെങ്കിലും നല്ലകാര്യം ചെയ്യാനും ഷിഫാ പറയുന്നുണ്ട്. ഒരു കാര്യത്തിന്റെ ഒരു വശം മാത്രമാണ് ആളുകൾ കേട്ടത് എന്നും അതിനു മറ്റൊരു വശമുണ്ട് എന്നും ” ഷിഫ വ്യക്തമാക്കി.

ബാദുഷയുടെ മകൾ എന്ന പേരിൽ അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, തന്റേതായ ഒരു പേര് ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നത് അതിനർത്ഥം ബാദുഷയുടെ മകൾ എന്നറിയപ്പെടുന്നതിൽ ബുദ്ധിമുട്ടു ഉണ്ടെന്നല്ല.അതിൽ അഭിമാനമേ ഉള്ളു എന്നും , അച്ഛന്റെ പേര് പറഞ്ഞ് തന്റെ കമന്റ് ബോക്സിൽ വന്ന് ബഹളം വെക്കരുതെന്നും ഷിഫ മുന്നറിയിപ്പ് നൽകി.

READ NOW  സ്വർണ നിറത്തിലുള്ള ലിഫ്റ്റ് ഉള്‍പ്പടെ ഭാര്യ ആലീസിന് വേണ്ടി ഇന്നസെന്റ് ഒരുക്കിയ സൗധത്തിന്റെ പ്രത്യേകതകൾ.

ബാദുഷയുടെ വിശദീകരണം

നേരത്തെ, തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് ബാദുഷയും മറുപടി നൽകിയിരുന്നു. താൻ ഇപ്പോൾ നിർമ്മിക്കുന്ന ‘റേച്ചൽ’ എന്ന സിനിമയുടെ റിലീസിന് ശേഷം എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നാണ് അദ്ദേഹം അറിയിച്ചത്. സിനിമയുടെ തിരക്കുകൾക്കിടയിൽ പണം തിരിച്ചുനൽകാൻ വൈകിയതാണെന്നും, ഹരീഷിന്റെ അവസരങ്ങൾ മുടക്കി എന്നത് തെറ്റായ ആരോപണമാണെന്നുമാണ് ബാദുഷയുടെ നിലപാട്.

എന്നാൽ, നാല് വർഷമായി പണം ചോദിച്ചിട്ടും ഒഴികഴിവുകൾ പറയുകയാണെന്നും, തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ച് കരിയർ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഹരീഷ് കണാരൻ ആവർത്തിക്കുന്നത്. മകൾ ഷിഫയുടെ പ്രതികരണത്തോടെ ഈ വിവാദം സോഷ്യൽ മീഡിയയിൽ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.

ADVERTISEMENTS